ശിവസേനയും ബിജു ജനതാദളും കുമാരസ്വാമിയുടെ സത്യപ്രതിജ്ഞയ്‌ക്കെത്തില്ല.... തിരക്കിലാണെന്ന് ഉദ്ധവ്!!
കുമാരസ്വാമിയുടെ സത്യപ്രതിജ്ഞയ്‌ക്കെത്തില്ലെന്ന് ശിവസേന
ബെംഗളൂരു: കര്‍ണാടകത്തില്‍ കുമാരസ്വാമി സത്യപ്രതിജ്ഞയ്‌ക്കൊരുങ്ങുകയാണ്. പ്രതിപക്ഷ നിര മുഴുവന്‍ ചടങ്ങിനെത്തുമെന്ന് ഉറപ്പായി കഴിഞ്ഞു. എന്നാല്‍ രണ്ട് സുപ്രധാന കക്ഷികള്‍ ചടങ്ങിലേക്ക് എത്തില്ലെന്ന് പറഞ്ഞത് വലിയ ചര്‍ച്ചയായിട്ടുണ്ട്. നവീന്‍ പട്‌നായിക്കിന്റെ പാര്‍ട്ടിയായ ബിജു ജനതാദളും ശിവസേനയുമാണ് സത്യപ്രതിജ്ഞാ ചടങ്ങിന് എത്തില്ലെന്ന് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം തെലങ്കാന രാഷ്ട്ര സമിതി അധ്യക്ഷും മുഖ്യമന്ത്രിയുമായ ചന്ദ്രശേഖര്‍ റാവു ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെ പിന്നാലെയാണ് ഈ രണ്ട് പാര്‍ട്ടികളും പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ദേവഗൗഡ തങ്ങളെ നേരിട്ട് വിളിച്ചതായി ശിവസേന വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ മഹാരാഷ്ട്ര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരക്കിലാണെന്നും അതുകൊണ്ട് എത്താന്‍ സാധിക്കില്ലെന്നും ഉദ്ധവ് താക്കറെ ദേവഗൗഡയെ അറിയിക്കുകയായിരുന്നു. ഇക്കാര്യം പാര്‍ട്ടി നേതാവ് സഞ്ജയ് റൗട്ട് സ്ഥിരീകരിച്ചിട്ടുണ്ട്. ശിവേസനയിലെ ഏതെങ്കിലും പ്രതിനിധികളെ കര്‍ണാടകയിലെ ചടങ്ങിലേക്ക് അയക്കണമെന്ന് ദേവഗൗഡ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ എല്ലാവരും തിരക്കിലായിരുന്നു. പക്ഷേ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് എല്ലാ ഭാവുകങ്ങളും ഉദ്ധവ് നേര്‍ന്നതായും റൗട്ട് പറഞ്ഞു. അതേസമയം നവീന്‍ പട്‌നായിക്കിന്റെ അഭാവമാണ് ഇതിലും വലിയ വിഷയം. അേേദ്ദഹത്തിന് പ്രതിപക്ഷ ഐക്യത്തോട് താല്‍പര്യമില്ലാത്തതാണ് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണമെന്നാണ് സൂചന.
Recommended Video

ചന്ദ്രശേഖര്‍ റാവു കോണ്‍ഗ്രസിനോടുള്ള എതിര്‍പ്പിനെ തുടര്‍ന്നാണ് ചടങ്ങില്‍ നിന്ന് വിട്ടുനിന്നത്. ചടങ്ങിന് ഒരു ദിവസം മുമ്പ് തന്നെ ചന്ദ്രശേഖര്‍ റാവു കുമാരസ്വാമിയെ നേരിട്ട് കാണുകയും ചെയ്തിരുന്നു. എന്നാല്‍ നവീന്‍ പട്‌നായിക് തന്റെ പ്രതിനിധിയെ പോലും ചടങ്ങിലേക്ക് അയക്കാന്‍ തയ്യാറായിട്ടില്ല. അതേസമയം സത്യപ്രതിജ്ഞ ചടങ്ങിനെതിരെ ബിജെപി വലിയ പ്രക്ഷോഭം നടത്തുന്നുണ്ട്. കോണ്‍ഗ്രസും ജെഡിഎസും ജനവിധി അട്ടിമറിച്ചിരിക്കുകയാണെന്ന് ശോഭ കരന്തലജെ ആരോപിച്ചു. കുമാരസ്വാമി വലിയ നുണയനാണെന്നും അവര്‍ ആരോപിച്ചു.
Shiv Sena had received invitation too (for HD Kumaraswamy's swearing-in ceremony), HD Deve Gowda ji invited Uddhav ji hoping someone from us would come but all of us are busy for Palghar Lok Sabha By-Election. So we can't go but our best wishes are with him: Sanjay Raut,Shiv Sena pic.twitter.com/CY7EcRwAsk
— ANI (@ANI) May 23, 2018












Click it and Unblock the Notifications