Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരക്ഷ തന്നെ പ്രധാനം; എയർബസ് എ320 വിമാനങ്ങൾക്കായി ഉത്തരവുമായി ഡിജിസിഎ, സർവീസ് തടസപ്പെടും

ന്യൂഡൽഹി: കമ്പനി തന്നെ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ എയർബസ് എ318, എ319, എ320, എ321 വിമാനങ്ങൾക്കായി നിർബന്ധിത സുരക്ഷാ ഉത്തരവ് പുറത്തിറക്കി ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. ലോകത്തിലെ പകുതിയിലധികം എ320 ശ്രേണിയിലുള്ള വിമാനങ്ങളെ ബാധിക്കുന്നതും, ഇന്ത്യയിലെ വ്യോമഗതാഗതത്തെ കാര്യമായി സ്വാധീനിക്കുമെന്നും പ്രതീക്ഷിക്കുന്ന ഈ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് 6000 എയർബസ് വിമാനങ്ങൾക്ക് ആവശ്യമാണെന്ന് കമ്പനി അറിയിച്ചതിനെ തുടർന്നാണ് ഈ നടപടി.

'താഴെ പറയുന്ന വിഷയങ്ങളിൽ പരിശോധനകളും മാറ്റങ്ങളും നിർബന്ധമാണ്. താഴെ പറയുന്ന നിർബന്ധിത മാറ്റങ്ങളുടെ പട്ടികയിൽ ആവശ്യമായ ഭേദഗതി വരുത്തുക. നിർബന്ധിത മാറ്റങ്ങൾ അല്ലെങ്കിൽ ബാധകമായ എയർവെർത്തിനസ് നിർദ്ദേശങ്ങൾ പാലിക്കാത്ത ഒരു ഉൽപ്പന്നവും പ്രവർത്തിപ്പിക്കാൻ പാടില്ലെന്ന് ഉറപ്പാക്കുക' എന്നാണ് ഡിജിസിഎ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നത്.

dgcasafety

ഇൻഡിഗോ, എയർ ഇന്ത്യ എന്നിവയുടെ 350-ൽ അധികം എ320 വിമാനങ്ങൾക്ക് ഈ അപ്‌ഡേറ്റ് നടപ്പാക്കുന്നതിനായി രണ്ടോ മൂന്നോ ദിവസത്തേക്ക് സർവ്വീസ് നിർത്തിവെക്കേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്. തിങ്കളാഴ്‌ചയോ ചൊവ്വാഴ്‌ചയോ സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനാവുമെന്നാണ് വിമാനക്കമ്പനികൾ പ്രതീക്ഷിക്കുന്നത്.

എയർലൈൻ ഓപ്പറേറ്റർമാരുടെ എ320 ശ്രേണിയിലുള്ള വിമാനങ്ങളുമായി ബന്ധപ്പെട്ട് എയർബസ് പുറത്തിറക്കിയ നിർദ്ദേശത്തെക്കുറിച്ച് തങ്ങൾക്ക് ധാരണയുണ്ടെന്നാണ് എയർ ഇന്ത്യഅറിയിച്ചത്. ഇക്കാരണത്താൽ തങ്ങളുടെ വിമാനങ്ങളിൽ സോഫ്റ്റ്‌വെയർ/ഹാർഡ്‌വെയർ പുനഃക്രമീകരണം ആവശ്യമാണെന്നും അവർ വിശദീകരിച്ചു.

ഈ സാഹചര്യത്തിൽ 'ദൈർഘ്യമേറിയ പ്രവർത്തന സമയവും കാലതാമസവും' ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് എയർ ഇന്ത്യ മുന്നറിയിപ്പ് നൽകി. 27 പഴയ എ320 നിയോ വിമാനങ്ങളുടെ നവീകരണം അടുത്തിടെ എയർ ഇന്ത്യ പൂർത്തിയാക്കിയിരുന്നു. പുതിയ വിമാനങ്ങൾ ലഭിക്കുകയും വിസ്‌താരയിൽ നിന്നുള്ള വിമാനങ്ങൾ ഉൾപ്പെടുത്തുകയും ചെയ്‌തതോടെ ഇപ്പോൾ ഏകദേശം 104 എ320 ശ്രേണിയിലുള്ള വിമാനങ്ങളാണ് അവർക്ക് സ്വന്തമായുള്ളത്.

സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് പ്രസ്‌താവിച്ചുകൊണ്ട്, നിർദ്ദേശം പാലിക്കുന്നുണ്ടെന്നും അപ്‌ഡേറ്റുകൾ പൂർണ ശ്രദ്ധയോടെയും ജാഗ്രതയോടെയും നടപ്പിലാക്കുന്നുണ്ടെന്നും ഇൻഡിഗോ സ്ഥിരീകരിച്ചു. ചില വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റങ്ങൾ വരുമെന്ന് അവർ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.

350-ൽ അധികം എ320 ശ്രേണിയിലുള്ള വിമാനങ്ങളുള്ള ഇൻഡിഗോ തിങ്കളാഴ്‌ചയോ ചൊവ്വാഴ്‌ചയോ ഏകദേശം 250 വിമാനങ്ങളുടെ അപ്‌ഡേറ്റുകൾ പൂർത്തിയാക്കാൻ സാധ്യതയുണ്ടെന്ന വിവരമാണ് പങ്കുവയ്ക്കുന്നത്. 120-125 A320 വിമാനങ്ങളുള്ള എയർ ഇന്ത്യയും സമാന സമയപരിധിക്കുള്ളിൽ 100-ൽ അധികം വിമാനങ്ങളുടെ അപ്‌ഡേറ്റുകൾ പൂർത്തിയാക്കാൻ സാധ്യതയുണ്ട്.

എയർബസ് ഉത്തരവിന് കാരണം എന്ത്?

ഇക്കഴിഞ്ഞ ഒക്ടോബർ 30ന് കാൻകൂണിൽ നിന്ന് ന്യൂവാർക്കിലേക്കുള്ള ജെറ്റ്ബ്ലൂ എയർവേയ്‌സ് എ320 വിമാനത്തിനാണ് (B6-1230) ആദ്യമായി പ്രശ്‌നം ഉയർന്നുവന്നത്. 35,000 അടി ഉയരത്തിൽ വിമാനം ഒരു കമാൻഡ് ഇല്ലാതെ ആടിയുലയുകയും കുറഞ്ഞത് 15 യാത്രക്കാർക്ക് പരിക്കേൽക്കുകയും ഫ്ലോറിഡയിലെ ടാമ്പയിൽ അടിയന്തരമായി ലാൻഡിംഗ് നടത്തുകയും ചെയ്‌തപ്പോഴാണ് ഈ പ്രശ്‌നം അറിഞ്ഞത്. ഇതിന് പിന്നാലെയാണ് എയർബസിന്റെ ഉത്തരവ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+