ഐഎസ്ഐ മേധാവിയുടെ മകന് കേരളത്തിലെത്തി!! കൊച്ചിയില്‍ ജോലി.... ഞെട്ടിക്കുന്ന വിവരങ്ങളുമായി പുസ്തകം!!
ഐഎസ്ഐ മേധാവിയുടെ മകന് കേരളത്തിലെത്തിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍
ദില്ലി: ഇന്തോ-പാക് രഹസ്യാന്വേഷണ ഏജന്‍സികളുടെ തലവന്മാരുടെ സംഭാഷണങ്ങളടങ്ങിയ പുസ്തകം ചര്‍ച്ചയാവുന്നു. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ മുന്‍ സെക്രട്ടറി അമര്‍ജിത് സിംഗ് ദുലത്, പാക് ചാരസംഘടനയായ ഐഎസ്ഐ മുന്‍ മേധാവി ജനറല്‍ അസദ് ദുറാനി എന്നിവരങ്ങളുടെ രഹസ്യ സംഭാഷണങ്ങലാണ് പുസ്തകത്തിലുള്ളത്. ഇതില്‍ ഐഎസ്ഐ മുന്‍ മേധാവിയുടെ മകന് കേരളത്തിലെത്തി ജോലി ചെയ്തിരുന്നുവെന്നാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുള്ളത്. അതും കൊച്ചിയിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. ഇക്കാര്യം സര്‍ക്കാരിനും ഉന്നത ഉദ്യോഗസ്ഥര്‍ക്കും മാത്രമറിയാവുന്ന രഹസ്യമാണ്.

വിസാ ചട്ടം ലംഘിച്ചതിന് ഐഎസ്ഐ മേധാവിയുടെ മകനെ പാകിസ്താനിലേക്ക് തിരിച്ചയച്ചെന്നാണ് പുസ്തകത്തില്‍ പറയുന്നത്. അതും റോയുടെ നേതൃത്വത്തിലാണ് ഇയാളെ സ്വന്തം രാജ്യത്തേക്ക് മടക്കി അയച്ചത്. ദ സപൈ ക്രോണിക്കല്‍സ്, ഐഎസ്ഐ ആന്‍ഡ് ദ ഇല്ല്യൂഷണ് ഓഫ് പീസ് എന്നാണ് പുസ്തകത്തിന്റെ പേര്. മാധ്യമപ്രവര്‍ത്തകനായ ആദിത്യ സിന്‍ഹയാണ് പുസ്തകം തയ്യാറാക്കിയത്. ഈ പുസ്തകത്തിലെ ഏറ്റവും ഉദ്യേഗഭരിതമായ ഭാഗം ഐഎസ്ഐ മേധാവിയുടെ മകനെ നാട്ടിലേക്ക് മടക്കി അയച്ചതാണ്. അസദ് ദുറാനിയുടെ മകനായ ഉസ്മാന് ദുറാനി മുംബൈയില്‍ വച്ചാണ് അറസ്റ്റിലായത്. ഇയാളെ സുരക്ഷിതമായി തിരിച്ചയ്ക്കാന്‍ റോ മുന്‍കൈയ്യെടുത്തു എന്നാണ് പുസ്തകത്തില്‍ പറയുന്നത്.
2015ല്‍ ഒരു ജര്‍മന്‍ കമ്പനിയിലെ ജോലിയുടെ ഭാഗമായി ഉസ്മാന് കൊച്ചിയിലെത്തുകയായിരുന്നു. താമസിയാതെ തന്നെ ഇയാളെ രാജ്യത്തേക്ക് മടങ്ങി അയക്കാന്‍ തീരുമാനമായി. പക്ഷേ ഇയാളുടെ കമ്പനി ടിക്കറ്റ് ബുക്ക് ചെയ്തത് മുംബൈ വഴിക്കുള്ള വിമാനത്തില്‍. മുംബൈയിലെത്തിയ ഉസ്മാനെ വിമാനത്താവള അധികൃതര്‍ തടഞ്ഞുവെച്ചതോടെ ആകെ പ്രശ്നമായി. ഇയാള്‍ നാട്ടിലേക്ക് പോകുന്നകാര്യം പോലും അനിശ്ചിതത്വത്തിലായി. ഇതോടെ പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് നിരവധി വിളികളും വന്നു. മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ മകനെതിരെ അതേ നഗരത്തില്‍ വച്ച് തന്നെ പ്രശ്നങ്ങളുണ്ടാകുമെന്നായിരുന്നു ദുറാനിയുടെ ഭയം. എന്നാല്‍ അന്നത്തെ റോ മേധാവി രജീന്ദര്‍ ഖന്നയുടെ സമര്‍ത്ഥമായ ഇടപെടലാണ് ഉസ്മാനെ രാജ്യത്തെ സുരക്ഷിതമായി തിരിച്ചെത്തിച്ചത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!












Click it and Unblock the Notifications