Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡയാന ഹെയ്ഡന് സൗന്ദര്യമില്ല, സുന്ദരി ഐശ്വര്യറായ്!! ബിപ്ലവ് കുമാറിന്റെ പരിധിയില്ലാത്ത വിഡ്ഡിത്തം!!

ഡയാന ഹെയ്ഡന് സൗന്ദര്യമില്ലെന്ന് ബിപ്ലവ് കുമാര്‍

ഗുവാഹത്തി: ബിജെപിക്കാര്‍ ഓരോ മണ്ടന്‍ പ്രസ്താവനകളുമായി രംഗത്തെത്തുമ്പോള്‍ എല്ലാവരും കരുതുക ഇവര്‍ ശരിക്കും മണ്ടന്‍മാരാണോ ഇനി ഇവര്‍ അഭിനയിക്കുന്നതാണോ എന്നാണ്. ഇക്കൂട്ടത്തിലേക്ക് ഏറ്റവും പുതിയതായി എത്തിയ ആളായിരുന്നു ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ്. മഹാഭാരത കാലത്ത് ഇന്റര്‍നെറ്റുണ്ടായിരുന്നു എന്ന തരത്തിലുള്ള മണ്ടത്തരമൊന്നും അടുത്ത കാലത്തൊന്നും ആരും കേട്ടിട്ടില്ല. ഇപ്പോള്‍ ഇത് വീണ്ടുമൊരു വെടി പൊട്ടിച്ചിരിക്കുകയാണ് ബിപ്ലവ് കുമാര്‍ ദേവ്. 1997ല്‍ ലോകസുന്ദരി പട്ടം നേടിയ ഡയാന ഹെയ്ഡന് സൗന്ദര്യമില്ലെന്നാണ് ബിപ്ലവിന്റെ പുതിയ പ്രസ്താവന. എല്ലാവരെയും ഞെട്ടിക്കുന്ന പ്രസ്താവനയാണ് ഇതെന്ന് സംശയമേയില്ല.

1

ഡയാന ഹെയ്ഡനെ പോലൊരു സ്ത്രീക്ക് സൗന്ദര്യമില്ലെന്ന് പറയുന്ന ആദ്യത്തെയാള്‍ കൂടിയാണ് ബിപ്ലവ്. അതേസമയം ഇന്ത്യന്‍ സുന്ദരിയും സൂപ്പര്‍ താരവുമായ ഐശ്വര്യ റായിയെ വാനോളം പുകഴ്ത്തിയിട്ടുണ്ട് ബിപ്ലവ്. ഐശ്വര്യ ഇന്ത്യന്‍ സ്ത്രീകളുടെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു. ഫാഷന്‍ മേഖലയെ ഒന്നടങ്കം വിമര്‍ശിച്ചിട്ടുമുണ്ട് ബിപ്ലവ്. ഡയാന ഹെയ്ഡന് വരെ ലോക സുന്ദരി പട്ടം കിട്ടിയെന്നായിരുന്നു ബിപ്ലവിന്റെ പരാമര്‍ശം. എന്തുകൊണ്ടാണ് അവര്‍ക്ക് ലോകസുന്ദരി പട്ടം കിട്ടിയതെന്ന് അറിയുമോ. മാഫിയകളാണ് അവര്‍ ചുറ്റും പ്രവര്‍ത്തിക്കുന്നത്. ബിസിനസ് താല്‍പര്യാര്‍ത്ഥം അവര്‍ക്ക് ഇഷ്ടമുള്ളവരെ ജയിപ്പിക്കുന്നതാണ് അതിന്റെ രീതിയെന്നും ബിപ്ലവ് പറഞ്ഞു.

2

പക്ഷേ ഐശ്വര്യ അങ്ങനെയല്ല. ഇന്ത്യന്‍ സൗന്ദര്യത്തെയാണ് അവര്‍ പ്രതിനിധീകരിക്കുന്നത്. അത് ലക്ഷമി ദേവിയെ സൂചിപ്പിക്കുന്നതാണ്. സരസ്വതി ദേവിയുടെയും ഗണത്തില്‍ പെടും. എന്നാല്‍ ഇതിനെ വെച്ചു നോക്കുമ്പോള്‍ ഡയാന ഹെയ്ഡന്‍ സൗന്ദര്യം ഇല്ലാത്തവളാണെന്നും ബിപ്ലവ് പറഞ്ഞു. അതേസമയം ഇന്ത്യക്കാര്‍ക്ക് മാഫിയകളുടെ ഇടപെടല്‍ കൊണ്ട് അടുത്ത കാലത്തൊന്നും സൗന്ദര്യ മത്സരത്തില്‍ അവാര്‍ഡുകള്‍ ലഭിക്കില്ലെന്നും അദ്ദേഹം പറയുന്നു. മാനുഷി ചില്ലര്‍ക്ക് ലോകസുന്ദരി പട്ടം ലഭിച്ചത് അദ്ദേഹം മറന്നു പോയി എന്നും ഈ പ്രസ്താവനയില്‍ പരിഹാസമുണ്ട്. ബിസിനസുകള്‍ക്കൊത്ത് പോകാന്‍ ഇന്ത്യക്കാര്‍ക്ക് താല്‍പര്യമില്ലാത്തതാണ് അവസരങ്ങള്‍ നഷ്ടമാക്കുന്നതെന്നും ബിപ്ലവ് കുമാര്‍ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+