Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്ര മോദിക്ക് അബ്ബാസ് എന്ന ബാല്യകാല സുഹൃത്ത് ഉണ്ടായിരുന്നോ? ആ ചോദ്യത്തിന് ഉത്തരമിതാ

പോര്‍ബന്തര്‍: ആരാണ് അബ്ബാസ്? പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആ പേരിലൊരു ബാല്യകാല സുഹൃത്ത് ഉണ്ടായിരുന്നോ? അമ്മ ഹീരാബെന്‍ മോദിയുടെ ജന്മദിനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ച കുറിപ്പിലൂടെയാണ് അബ്ബാസ് വൈറലായത്. അമ്മയെ കുറിച്ച് എഴുതിയ ബ്ലോഗിലാണ് മോദി തന്റെ ബാല്യകാല സുഹൃത്തായ അബ്ബാസിനെ കുറിച്ച് പറയുന്നത്. വളരെ പെട്ടെന്ന് തന്നെ അബ്ബാസ് ട്രെന്‍ഡിംഗ് ആയി.

അമ്മ മറ്റുള്ളവരുടെ സന്തോഷത്തിലാണ് സന്തോഷം കണ്ടെത്താറുളളത്. തങ്ങളുടെ വീട് ചെറുതായിരിക്കാം, പക്ഷേ അമ്മയുടെ ഹൃദയം വളരെ വലുതായിരുന്നു. തന്റെ അച്ഛന്റെ ഉറ്റ സുഹൃത്ത് തൊട്ടടുത്ത ഗ്രാമത്തിലായിരുന്നു താമസിച്ചിരുന്നത്. അദ്ദേഹം മരണപ്പെട്ടതിന് ശേഷം അദ്ദേഹത്തിന്റെ മകനായ അബ്ബാസിനെ അച്ഛന്‍ തങ്ങളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നു. അബ്ബാസ് തങ്ങളുടെ വീട്ടില്‍ താമസിച്ചാണ് പഠിച്ചത്. അമ്മയ്ക്ക് സ്വന്തം മക്കളെ പോലെ തന്നെ സ്‌നേഹമായിരുന്നു അബ്ബാസിനോട്. എല്ലാ വര്‍ഷവും ഈദിന് അമ്മ അബ്ബാസിന് പ്രിയപ്പെട്ട ഭക്ഷണമുണ്ടാക്കുമായിരുന്നു എന്നാണ് മോദിയുടെ കുറിപ്പില്‍ പറയുന്നത്.

abbas

കുട്ടിക്കാലത്ത് നരേന്ദ്ര മോദി മുതലയെ പിടിച്ചത് പോലുളള കഥകളുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ വൈറലായിരുന്നു. അതുപോലെ ഒന്നാകുമോ അബ്ബാസും എന്നുളള ചോദ്യങ്ങള്‍ക്കിടെ മോദിയുടെ ആ ബാല്യകാല സുഹൃത്ത് ഒടുവില്‍ വെളിച്ചത്തേക്ക് വന്നിരിക്കുകയാണ് .അബ്ബാസ് ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ ആണ് ഉളളത്. ഗുജറാത്ത് സര്‍ക്കാരിന്റൈ ഭക്ഷ്യ വിതരണ വകുപ്പില്‍ ക്ലാസ് 2 ജീവനക്കാരന്‍ ആയിരുന്നു അബ്ബാസ്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് അബ്ബാസ് സര്‍വ്വീസില്‍ നിന്നും വിരമിച്ചത്.

അബ്ബാസ്സിന് രണ്ട് ആണ്‍മക്കളാണ് ഉളളത്. മൂത്ത മകന്‍ ഗുജറാത്തിലെ ഖേരാലുവില്‍ കുടുംബത്തോടൊപ്പം താമസിക്കുന്നു. ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്ന ഇളയ മകനോടൊപ്പമാണ് അബ്ബാസ് താമസിക്കുന്നത്. അബ്ബാസ് കുടുംബാഗമായിരുന്നുവെന്ന് മോദിയുടെ സഹോദരന്മാര്‍ ഓര്‍ക്കുന്നു. അബ്ബാസും മോദിയുടെ ഇളയ സഹോദരന്‍ പങ്കജും ഒരേ ക്ലാസില്‍ പഠിച്ചവരാണ്. അബ്ബാസിന്റെ ഗ്രാമത്തില്‍ ഹൈസ്‌കൂള്‍ പഠനത്തിനുളള സൗകര്യം ഇല്ലാത്തത് കൊണ്ടാണ് അച്ഛന്‍ തങ്ങളുടെ വീട്ടിലേക്ക് കൊണ്ട് വന്നത് എന്നും അബ്ബാസ് ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത് തങ്ങള്‍ക്കൊപ്പമായിരുന്നുവെന്നും പങ്കജ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+