Get Updates
Get notified of breaking news, exclusive insights, and must-see stories!

താരറാണിമാര്‍ കാസ്റ്റിംഗ് കൗച്ചിന്റെ ഇര? സുന്ദര്‍ സി മോശക്കാരന്‍.... വീണ്ടും ശ്രീറെഡ്ഡിയുടെ ആരോപണം

ചെന്നൈ: നടി ശ്രീറെഡ്ഡി പ്രമുഖര്‍ക്കെതിരെ ഉന്നയിച്ച ആരോപണത്തില്‍ തമിഴ് തെലുങ്ക് സിനിമാ ലോകം ഞെട്ടിവിറച്ച് കൊണ്ടിരിക്കുകയാണ്. തമിഴിലെ മുന്‍നിര സംവിധായകന്‍ സുന്ദര്‍ സിയെയും ദക്ഷിണേന്ത്യയിലെ തന്നെ താരറാണിമാരെയുമാണ് ശ്രീറെഡ്ഡി ലക്ഷ്യമിട്ടിരിക്കുന്നത്. നടിമാരുടെ പേരിന്റെ ആദ്യത്തെ രണ്ടക്ഷരം കൊണ്ട് ഇവരെ സൂചിപ്പിക്കുകയാണ് ശ്രീറെഡ്ഡി ചെയ്തത്. സുന്ദര്‍ സി തന്നോട് വഴങ്ങി കൊടുക്കാന്‍ ആവശ്യപ്പെട്ടാണ് നടിയുടെ വെളിപ്പെടുത്തല്‍. അതേസമയം ശ്രീറെഡ്ഡിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് സുന്ദര്‍ സി.

നിത്യേന ഉന്നയിക്കുന്ന ആരോപണങ്ങളില്‍ ഈ വിഷയം കൂടുതലായി വഷളായി കൊണ്ടിരിക്കുകയാണ്. നേരത്തെ അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു ബോബിക്കും പ്രമുഖ താരങ്ങളായ നാനി, പവണ്‍ കല്യാണ്‍, ശ്രീകാന്ത്, സംവിധായകന്‍ മുരുഗദോസ് എന്നിവര്‍ക്കെതിരെയും ശ്രീറെഡ്ഡി ആരോപണം ഉന്നയിച്ചിരുന്നു. നടന്‍ വിശാല്‍ ഈ കാര്യങ്ങള്‍ പുറത്തുപറയാതിരിക്കാന്‍ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു.

പ്രമുഖ നടിമാരും കുടുങ്ങിയോ

പ്രമുഖ നടിമാരും കുടുങ്ങിയോ

തന്റെ പട്ടിക അവസാനിക്കുന്നില്ല എന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ എന്റെ ലിസ്റ്റ് വളരെ ചെറുതാണെന്നും തമിഴിലെ ചില മുന്‍നിര നായികമാരുടെ ലിസ്റ്റ് കണ്ടാല്‍ നിങ്ങള്‍ മരിച്ച് പോകുമെന്നും ശ്രീറെഡ്ഡി ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു. താന്‍ ആരോപിക്കുന്നവരെല്ലാം മുന്‍നിര നടിമാരാണെന്നും ഇവര്‍ പറയുന്നു. അതേസമയം മാനനഷ്ടക്കേസ് നിലവിലുള്ളതിനാല്‍ ഇവരുടെ പേരിന്റെ ആദ്യ രണ്ട് അക്ഷരം മാത്രമാണ് ഉള്‍പ്പെടുത്തിയത്. ഇത് ചേര്‍ത്ത് വായിച്ചാല്‍ തൃഷ, സാമന്ത, നയന്‍താര, കാജള്‍ അഗര്‍വാള്‍ എന്നിവരെ ലക്ഷ്യമിട്ടുള്ളതാണെന്ന് വ്യക്തമാകും. ഇവര്‍ക്ക് പുറമേ ഹന്‍സികയും തമന്നയെയും ശ്രീറെഡ്ഡി പരാമര്‍ശിക്കുന്നുണ്ട്.

കാസ്റ്റിംഗ് കൗച്ച് ഉണ്ടോ

കാസ്റ്റിംഗ് കൗച്ച് ഉണ്ടോ

ഇവര്‍ക്ക് കാസ്റ്റിംഗ് കൗച്ച് അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന് ഇതുവരെ വ്യക്തമല്ല. എന്നാല്‍ ശ്രീറെഡ്ഡിയുടെ ഒളിയമ്പ് ദക്ഷിണേന്ത്യയിലെ വമ്പന്‍ നായികമാരൊന്നും ഇതില്‍ നിന്ന് രക്ഷപ്പെട്ടിട്ടില്ല എന്നാണ്. ഇവരില്‍ പലരും തുറന്ന് പറയാതിരുന്നത് കൊണ്ടാണ് ഇത്ര വലിയ സ്ഥാനങ്ങളില്‍ എത്തിയതെന്ന സൂചനയും ഇതിലുണ്ട്. എന്തായാലും പ്രമുഖ നടന്‍മാര്‍ക്ക് പുറമേ നടിമാരും ഇതോടെ വിവാദത്തിലായിരിക്കുകയാണ്. ഒന്നുകില്‍ ഇവര്‍ക്ക് ഇക്കാര്യത്തില്‍ വിശദീകരണം നടത്തേണ്ടി വരും. അതല്ലെങ്കില്‍ പരസ്യമായ വിമര്‍ശനം ഇവര്‍ക്കെതിരെ ഉന്നയിക്കേണ്ടി വരും.

സുന്ദര്‍ സി കിടപ്പറയിലേക്ക് ക്ഷണിച്ചു

സുന്ദര്‍ സി കിടപ്പറയിലേക്ക് ക്ഷണിച്ചു

തമിഴിലെ മുന്‍നിര സംവിധായകനാണ് സുന്ദര്‍ സി. രജനികാന്തിനെ വെച്ച് അരുണാചലം പോലുള്ള സിനിമകള്‍ എടുത്ത സംവിധായകനാണ്. അദ്ദേഹം തന്നെ കിടപ്പറയിലേക്ക് ക്ഷണിച്ചെന്നാണ് ശ്രീറെഡ്ഡിയുടെ ആരോപണം. സുന്ദര്‍ സിയുടെ അരണ്‍മനൈ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദില്‍ നടക്കുമ്പോഴായിരുന്നു സംഭവം. ഗണേഷ് എന്നയാള്‍ വിളിച്ച് തനിക്ക് സുന്ദര്‍ സിയെ പരിയപ്പെടുത്തി തന്നു. അദ്ദേഹത്തിന്റെ ചിത്രത്തില്‍ തനിക്ക് നായികയുടെ റോള്‍ ലഭിക്കുമെന്നും പറഞ്ഞു. എന്നാല്‍ അടുത്ത ദിവസം അദ്ദേഹം എന്നെ വിളിച്ച് ലൈംഗിക ഉദ്ദേശ്യം അറിയിക്കുകയായിരുന്നുവെന്നും ശ്രീറെഡ്ഡി ആരോപിച്ചു.

നായകള്‍ കുരച്ചുകൊണ്ടിരിക്കും

നായകള്‍ കുരച്ചുകൊണ്ടിരിക്കും

സുന്ദര്‍ സിയ്‌ക്കെതിരായ ആരോപണത്തില്‍ ഭാര്യ ഖുശ്ബു ഇടപെട്ടിട്ടുണ്ട്. രൂക്ഷമായ ഭാഷയില്‍ അവര്‍ നടിയെ വിമര്‍ശിച്ചു. നായകള്‍ കുരച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനോട് പ്രതികരിക്കാന്‍ പോകുന്നത് വിഡ്ഡിത്തരമാണെന്ന് ഖുശ്ബു പറഞ്ഞു. എല്ലാ വാക്കുകള്‍ക്കും പ്രത്യാഘാതങ്ങളുണ്ടാവും. ചിലപ്പോള്‍ എല്ലാ നിശബ്ദതയ്ക്കുമെന്നും ഖുശ്ബു പറഞ്ഞു. അതേസമയം നിലവില്‍ ഈ വിഷയം വിവാദമായി തന്നെ നിലനിര്‍ത്താനാണ് ശ്രീറെഡ്ഡി ശ്രമിക്കുന്നത്. അതുകൊണ്ടാണ് താരം നേരിട്ട് തന്നെ തമിഴ്‌നാട്ടിലെത്തിയിരിക്കുന്നത്.

മാനനഷ്ടക്കേസ്....

മാനനഷ്ടക്കേസ്....

ശ്രീറെഡ്ഡിയുടെ ആരോപണങ്ങള്‍ തീര്‍ത്തും തെറ്റാണെന്ന് സുന്ദര്‍ സി പറഞ്ഞു. നടിക്കെതിരെ താന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും സുന്ദര്‍ സി വ്യക്തമാക്കി. നേരത്തെ തെലുങ്ക് നടന്‍ നാനിയും ശ്രീറെഡ്ഡിക്കെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. തനിക്കെതിരെ ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ് ശ്രീറെഡ്ഡിയെന്ന് സുന്ദര്‍ സി പറഞ്ഞു. അതേസമയം നടന്‍ ലോറന്‍സും ശ്രീകാന്തും ശ്രീറെഡ്ഡിയുടെ ആരോപണങ്ങള്‍ തള്ളിയിട്ടുണ്ട്. മറ്റൊരു ചിത്രത്തിലേക്ക് നടിയെയോ നടന്‍മാരെയോ നിര്‍ദേശിക്കുന്ന രീതി തനിക്കില്ലെന്നും ശ്രീകാന്ത് വ്യക്തമാക്കി. തമിഴ്‌നാടിലെ ചില താരങ്ങള്‍ക്കെതിരെ നേരിട്ട് പരാതി നല്‍കുമെന്ന് ശ്രീറെഡ്ഡി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+