അതിർത്തി കാക്കുന്ന ധീരജവാന്മാർക്ക് ഡിജിറ്റൽ ആദരം; ആ ലക്ഷ്യത്തിനായി ബിഎസ്എഫുമായി കൈകോർത്ത് വൺഇന്ത്യ
ലോകത്തിലെ തന്നെ ഏറ്റവും വലിയ അതിർത്തി കാവൽ സേനയും ഇന്ത്യയുടെ പ്രതിരോധ നിരയിൽ ഒന്നാമത് നിൽക്കുന്നതുമായ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സുമായി (ബിഎസ്എഫ്) നിർണായക സഹകരണ പദ്ധതി പ്രഖ്യാപിച്ച് വൺഇന്ത്യ. അതിർത്തികളിൽ കാവൽ നിൽക്കുന്ന ധീരജവാൻമാർക്ക് ആദരം അർപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഈ സഹകരണം അഭിമാനപൂർവമാണ് വൺഇന്ത്യ ഗ്രൂപ്പ് രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്നത്.
രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്നതിനായി നിസ്വാർത്ഥമായി സേവനമനുഷ്ഠിക്കുന്ന ബിഎസ്‌എഫ് ഉദ്യോഗസ്ഥരുടെ അസാധാരണമായ കഥകൾ, ധീരമായ ദൗത്യങ്ങൾ, പ്രചോദനാത്മകമായ ത്യാഗങ്ങൾ എന്നിവ ജനങ്ങൾക്ക് ഇടയിലേക്ക് എത്തിക്കുക എന്നതാണ് ഈ സവിശേഷമായ ഡിജിറ്റൽ പങ്കാളിത്ത പരിപാടിയുടെ പ്രാഥമിക ലക്ഷ്യം.

പതിറ്റാണ്ടുകളായി, ഈ ധീരതയുടെ കഥകളിൽ പലതും ആരും അറിയാതെയും പറയാതെയും വിസ്‌മൃതിയിലാണ്ട് കിടക്കുകയായിരുന്നു. ഈ സഹകരണത്തിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അത്തരം പ്രചോദനാത്മകമായ കഥകളും വിവരങ്ങളും ഒക്കെ പ്രചരിപ്പിക്കാൻ വൺഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.
ഈ സംരംഭത്തിന്റെ ഭാഗമായി, വൺഇന്ത്യ അതിന്റെ വിപുലമായ ഡിജിറ്റൽ ആവാസവ്യവസ്ഥ ഉപയോഗപ്പെടുത്തി ഇന്ത്യയിലുടനീളമുള്ള 360 ദശലക്ഷത്തിലധികം ഉപയോക്താക്കളിലേക്ക് ഇക്കാര്യങ്ങൾ എത്തിക്കും. ടയർ 2 നഗരങ്ങളിലെയും ടയർ 3ന് പുറത്തുള്ള വളർന്നുവരുന്ന പ്രദേശങ്ങളിലെയും പൗരന്മാർക്ക് യൂണിഫോമണിഞ്ഞ ധീരരുടെ വീരോചിതമായ യാത്രകളുമായി ആഴത്തിൽ ബന്ധപ്പെടാൻ കഴിയുമെന്ന് ഉറപ്പാക്കിക്കൊണ്ട്, ഒന്നിലധികം ഇന്ത്യൻ ഭാഷകളിൽ ഇവ അവതരിപ്പിക്കും.
ശക്തമായ ഹ്രസ്വ വീഡിയോകളും റീലുകളും മുതൽ ആഴത്തിലുള്ള ലേഖനങ്ങൾ, അഭിമുഖങ്ങൾ, തത്സമയ ഇവന്റ് കവറേജ് വരെ- വൺഇന്ത്യ ബിഎസ്‌എഫിന്റെ ധീരതയുടെ പൈതൃകത്തെ ദൈനംദിന ഇന്ത്യക്കാരിലേക്ക് കൂടുതൽ അടുപ്പിക്കും. ഇവ വിവരങ്ങൾ നൽകുക മാത്രമല്ല, യുവാക്കൾക്ക് പ്രചോദനം നൽകുകയും, പലപ്പോഴും ഏറ്റവും കഠിനമായ സാഹചര്യങ്ങളിൽ സദാസമയം കാവൽ നിൽക്കുന്ന ഈ നിശബ്‌ദ പോരാളികളെ ഓർമ്മിപ്പിക്കുകയും ചെയ്യും.
2006ൽ സ്ഥാപിതമായ വൺഇന്ത്യ.കോം ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ബഹുഭാഷാ ഡിജിറ്റൽ വാർത്താ പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ്, ഇംഗ്ലീഷിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ബംഗാളി, ഗുജറാത്തി, ഒഡിയ എന്നീ 8 ഇന്ത്യൻ ഭാഷകളിൽ ഇത് പ്രവർത്തിക്കുന്നു. 150 ദശലക്ഷത്തിലധികം പ്രതിമാസ യുണീക് യൂസർമാരും 3 ബില്യണിലധികം പേജ് വ്യൂകളുമുള്ള വൺഇന്ത്യയെ കോംസ്‌കോർ ഇന്ത്യയിലെ മികച്ച 10 വാർത്താ പോർട്ടലുകളിൽ സ്ഥിരമായി റാങ്ക് ചെയ്യുന്നു.
ഗുണനിലവാരമുള്ള ഉള്ളടക്കത്തിനും ഫേസ്ബുക്ക്, ഇൻസ്‌റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ ആകർഷകമായ ഡിജിറ്റൽ ഷോകൾക്കും പേരുകേട്ട വൺഇന്ത്യ, വിദഗ്ദ്ധരുടെ അഭിമുഖങ്ങൾ, രാഷ്ട്രീയ സംവാദങ്ങൾ, വാർത്താ വിശദീകരണങ്ങൾ, ആഴത്തിലുള്ള വിശകലനം എന്നിവ ദശലക്ഷക്കണക്കിന് ആളുകളിലേക്ക് ദിവസേന എത്തിക്കുന്നു.
മൂല്യാധിഷ്ഠിത പത്രപ്രവർത്തനത്തോടുള്ള വൺഇന്ത്യയുടെ പ്രതിബദ്ധതയെയും പ്രാധാന്യമുള്ള വാർത്തകളും പ്രചോദനം നൽകുന്ന വ്യക്തിത്വങ്ങളെ കുറിച്ചുള്ള അറിവുകളും സ്വന്തം ഭാഷയിൽ പൗരന്മാരുമായി ബന്ധപ്പെടുത്താനുള്ള ദൗത്യത്തെയും ബിഎസ്എഫുമായുള്ള ഈ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നു. നമ്മുടെ അതിർത്തികൾ സുരക്ഷിതമായും നമ്മുടെ രാഷ്ട്രത്തെ ശക്തമായും നിലനിർത്തുന്ന സൈനികരുടെ ധൈര്യത്തെ നേരിട്ടറിയാൻ വൺഇന്ത്യയും ബിഎസ്എഫും ഒരുമിച്ച് എല്ലാ ഇന്ത്യക്കാരെയും ക്ഷണിക്കുന്നു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications