ദിഗ്വിജയ് സിംഗിന് ഭോപ്പാല്‍, ജോതിരാദിത്യ സിന്ധ്യക്ക് ഗ്വാളിയോര്‍, സ്ഥാനാര്‍ത്ഥിപട്ടിക ഇങ്ങനെ
ദില്ലി: കോണ്‍ഗ്രസ് എല്ലാ സംസ്ഥാനങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്ന തിരക്കിലാണ്. മധ്യപ്രദേശില്‍ ആദ്യ ഘട്ട പട്ടികയില്‍ പത്ത് സ്ഥാനാര്‍ത്ഥികളുണ്ടാവും. ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിംഗ് ഭോപ്പാലില്‍ നിന്നാണ് മത്സരിക്കുന്നത്. ജോതിരാദിത്യ സിന്ധ്യ ഗുണയില്‍ നിന്ന് മാറി ഗ്വാളിയോറില്‍ മത്സരിക്കും. അതേസമയം സിന്ധ്യയുടെ ഭാര്യ പ്രിയദര്‍ശിനി ഗുണയില്‍ നിന്ന് മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം സമാജ് വാദി പാര്‍ട്ടിയും ആദ്യ പട്ടിക മധ്യപ്രദേശില്‍ പുറത്ത് വിട്ടിട്ടുണ്ട്. ബിഎസ്പിയുമായി മധ്യപ്രദേശിലും ഉത്തരാഖണ്ഡിലും എസ്പിക്ക് സഖ്യമുണ്ട്. ഇതിനിടെ ബീഹാറില്‍ ആര്‍ജെഡിയുമായുള്ള സഖ്യവും ഉറപ്പായിട്ടുണ്ട്. മാര്‍ച്ച് 17ന് സഖ്യം സംബന്ധിച്ച് തീരുമാനമുണ്ടാകും. പപ്പു യാദവ് മഹാസഖ്യത്തിന്റെ ഭാഗമാകുമെന്നാണ് സൂചന. ഇതിനിടെ രാജസ്ഥാനിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവും തീരുമാനമായെന്നാണ് സൂചന.
രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകന് ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിക്കുമെന്നാണ് സൂചന. വൈഭവ് ഗെലോട്ടിന് മികച്ച പിന്തുണയുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ സംസ്ഥാന ഘടകത്തിലെ ജനറല്‍ സെക്രട്ടറിയാണ് വൈഭവ്. ജോധ്പൂരിലോ ജലോരെ-സിരോഹി മണ്ഡലത്തില്‍ നിന്നോ മത്സരിക്കാനാണ് സാധ്യത. ഈ രണ്ട് മണ്ഡലത്തിലെയും ജില്ലാ ഘടകങ്ങള്‍ വൈഭവിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ അംഗീകരിച്ചിട്ടുണ്ട്.
സമാജ് വാദി പാര്‍ട്ടി ഉത്തര്‍പ്രദേശിലും മികച്ച സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കൈരാനയില്‍ തബസ്സും ഹസനാണ് സ്ഥാനാര്‍ത്ഥി. നേരത്തെ ഉപതിരഞ്ഞെടുപ്പില്‍ തബ്ബസും ഹസന് ബിജെപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയിരുന്നു. അതേസമയം സിപിഎം ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടിട്ടുണ്ട്. ബംഗാളിലെ റായ്ഗഞ്ചില്‍ നിന്ന് എംഡി സലീം മത്സരിക്കും. മുര്‍ഷിദാബാദില്‍ ബദ്രുദൂസ ഖാന് മത്സരിക്കും.
-
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ












Click it and Unblock the Notifications