ബെംഗളൂരുവിലെ ഗുഞ്ചൂർ, വർത്തൂർ ജംഗ്‌ഷൻ പ്രദേശങ്ങളിലെ കുഴികൾ അടയ്ക്കാൻ നിർദ്ദേശം; ഇടപെട്ട് കമ്മീഷണർ

ബെംഗളൂരു: ഗുഞ്ചൂർ, വർത്തൂർ ജംഗ്ഷൻ പ്രദേശങ്ങളിലെ കുഴികൾ അടയ്ക്കുന്നതിനുള്ള ജോലികൾക്ക് മുൻഗണന നൽകണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി ബെംഗളൂരു ഈസ്‌റ്റ് സിറ്റി കോർപ്പറേഷൻ കമ്മീഷണർ ഡിഎസ് രമേഷ്. ശനിയാഴ്‌ച ശ്രീരാമ ക്ഷേത്രത്തിന് സമീപമുള്ള ഗുഞ്ചൂർ ജംഗ്ഷനിലെ റോഡ്, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പരിശോധിച്ചപ്പോഴാണ് രമേഷ് ഈ നിർദേശം നൽകിയത്.

റോഡിലെ കുഴികൾ ഗതാഗതക്കുരുക്കിന് കാരണമാകുന്നതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ അവ ഉടൻ നന്നാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. റോഡിലൂടെ നിരവധി ആളുകളും സ്‌കൂൾ കുട്ടികളും യാത്ര ചെയ്യുന്നതിനാൽ കൾവെർട്ട് സ്ലാബുകളിലെ പ്രശ്‌നങ്ങളും ഉടൻ പരിഹരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇവിടുത്തെ അഴുക്ക് ചാലുകൾ യാത്രക്കാർക്ക് കനത്ത ഭീഷണിയാണ്.

bengaluru

പ്രതിദിനം ഈ റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം, ഭാരവാഹനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ, സ്‌കൂൾ ബസുകൾക്ക് സുഗമമായി സഞ്ചരിക്കാൻ ഉപയോഗിക്കാവുന്ന ബദൽ വഴികൾ എന്നിവയെക്കുറിച്ച് അദ്ദേഹം ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്‌തു.
വർത്തൂർ ജംഗ്ഷനിലും അവിടെ നിന്ന് വർത്തൂർ മെയിൻ റോഡിലേക്കുള്ള ഭാഗത്തും റോഡിലെ കുഴികൾ ഉടൻ അടച്ച് ഗതാഗതം സുഗമമാക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

വർത്തൂർ ജംഗ്ഷനിൽ മാലിന്യം കെട്ടിക്കിടക്കുന്ന ഒരു പ്രധാന സ്ഥലവും അദ്ദേഹം കണ്ടെത്തി. മാലിന്യം ഉടൻ നീക്കം ചെയ്യുകയും വീണ്ടും അവിടെ മാലിന്യം കെട്ടിക്കിടക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗുഞ്ചൂർ പാല്യയിലെ മത്തപതി ഗ്രാൻഡ്‌ഫീൽഡിന് സമീപം പുതുതായി നിർമ്മിച്ച റോഡിൽ കാൽനടയാത്രക്കാർക്കായി നടപ്പാത ഒരുക്കാൻ കഴിയുമോ എന്ന് പരിശോധിക്കാനും റോഡിലേക്കുള്ള പ്രവേശനവും പുറത്തേക്കുള്ള വഴിയും ശാസ്ത്രീയമായി ക്രമീകരിക്കാനും അദ്ദേഹം നിർദേശിച്ചു.

റോഡിന്റെ മധ്യഭാഗത്തുള്ള ബിഡബ്ള്യുഎസ്എസ്ബിയുടെ ചേംബറുകൾ റോഡിന്റെ ഉയരത്തിന് അനുസരിച്ച് ശരിയായ നിലയിലാക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ശ്രീ മുനീശ്വര സ്വാമി ക്ഷേത്രത്തിന് സമീപം, ശീലവന്ത തടാകത്തിന്റെ ബഫർ സോണിന് സമീപം താമസിക്കുന്നവരുടെ പുനരധിവാസ നടപടികളും അദ്ദേഹം പരിശോധിച്ചു.

ഹഗദൂർ സർവേ നമ്പർ 9-ലെ പുനരധിവാസത്തിനുള്ള പട്ടയരേഖകൾ വേഗത്തിൽ നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. പട്ടയരേഖകൾ വിതരണം ചെയ്യുന്നതിന് മുമ്പ് റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പൂർത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. വർത്തൂർ-ഗുഞ്ചൂർ റോഡിനെക്കുറിച്ച് ബെംഗളൂരു സെൻട്രൽ എംപി പിസി മോഹനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്‌തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma