എബിസിഡി സംവിധായകന് റെമോ ഡിസൂസയ്ക്ക് ഹൃദയാഘാതം, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു!!
മുംബൈ: എബിസിഡി സിനിമകളിലൂടെ ബോളിവുഡിനെ ത്രസിപ്പിച്ച സംവിധായകന് റെമോ ഡിസൂസയ്ക്ക് ഹൃദയാഘാതം. മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുണ്ട്. ആരാധകര്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്തിക്കുകയാണ്. അതേസമയം ഇപ്പോഴും എങ്ങനെയാണ് റെമോയ്ക്ക് ഹൃദയാഘാതമുണ്ടായതെന്ന് വ്യക്തമല്ല. ഗംഭീര ഡാന്‍സ് കൊറിയോഗ്രാഫിയിലൂടെ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നടനും സംവിധായകനും കൂടിയാണ് അദ്ദേഹം.

ശക്തി, യെന്തിരന്, യെ ജവാനി ഹെ ദിവാനി എന്നീ ചിത്രങ്ങളിലെ റെമോയുടെ ഡാന്‍സ് സ്റ്റെപ്പുകള്‍ വളരെ പ്രശസ്തമായിരുന്നു. റെമോയുടെ എനിബഡി ക്യാന്‍ ഡാന്‍സ് എന്ന എബിസിഡി ചിത്രങ്ങളുടെ പരമ്പരയാണ് വളരെയധികം ശ്രദ്ധിക്കപ്പെട്ടത്. പ്രഭുവേ അടക്കമുള്ളവര്‍ ഈ ചിത്രങ്ങളില്‍ അണിനിരന്നിരുന്നു. ഇതിന്റെ സംവിധാനത്തിന് പുറമേ കൊറിയോഗ്രാഫിയും അദ്ദേഹം തന്നെ ഏറ്റെടുത്തു. വളരെ പ്രയാസമേറിയ സ്റ്റെപ്പുകള്‍ മനോഹരമായി ആ ചിത്രം സ്ക്രീനില്‍ കാണിച്ചിരുന്നു. ഇന്ത്യയിലെ അതിപ്രശസ്തമായ ഡാന്‍സ് റിയാലിറ്റി ഷോകളില്‍ ജഡ്ജായും അദ്ദേഹമെത്തിയിരുന്നു.
സല്മാന് ഖാനെ വെച്ച് റേസ് ത്രീ, വരുണ്‍ ധവാനെ വെച്ച് എബിസിഡി 2, സ്ട്രീറ്റ് ഡാന്‍സര്‍ എന്നീ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. അതിന് പുറമേ വലിയൊരു ഡാന്‍സ് അക്കാദമിയും അദ്ദേഹം നടത്തുന്നുണ്ട്. ഇന്ത്യയിലെ യുവ ഡാന്‍സര്‍മാരെ വളര്‍ത്തി കൊണ്ടുവരാനും പരിശീലിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ അക്കാദമി. റെമോ ആന്‍ജിയോ പ്ലാസ്റ്റി ശസ്ത്രക്രിയക്ക് വിധേയനായെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ ഭാര്യയും ആശുപത്രിയിലുണ്ട്.
നിലവില്‍ അദ്ദേഹത്തിന്റെ നിലയില്‍ മാറ്റമില്ല. നിരീക്ഷണത്തിലാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 48കാരനായ റെമോ ബെംഗളൂരുവില്‍ നിന്നാണ് ബോളിവുഡിലെത്തുന്നത്. കോസ്റ്റിയൂം ഡിസൈനറായ ലീസലാണ് അദ്ദേഹത്തിന്റെ ഭാര്യ. ധ്രുവ്, ഗബ്രിയേല്‍ എന്നിങ്ങനെ രണ്ട് മക്കളും അദ്ദേഹത്തിനുണ്ട്. ബോളിവുഡ് സിനിമാ ലോകം ഒന്നടങ്കം അദ്ദേഹം അതിവേഗം സുഖം പ്രാപിച്ച് മടങ്ങിയെത്താന്‍ പ്രാര്‍ത്ഥിക്കുകയാണ്.
Recommended Video
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications