Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡികെ ശിവകുമാറിന്റെ മകള്‍ക്ക് വിവാഹം, വരന്‍ ചില്ലറക്കാരനല്ല, മുന്‍ കോണ്‍ഗ്രസ് നേതാവിന്റെ പേരക്കുട്ടി!

ബംഗളൂരു: രാജ്യത്തൊട്ടാകെ ഇപ്പോള്‍ രാഷ്ട്രീയ കുടുംബങ്ങള്‍ തമ്മിലുള്ള വിവാഹങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുകയാണ്. ഇക്കൂട്ടത്തിലേക്ക് ഏറ്റവും പുതുതായി എത്തിയിരിക്കുന്നത് ഡികെ ശിവകുമാറിന്റെ മകളാണ്. കര്‍ണാടകത്തില്‍ അപ്രതീക്ഷിതമായൊരു ബന്ധമാണ് ഇതിലൂടെ ഉണ്ടാവാന്‍. രാഷ്ട്രീയം മാറ്റിവെച്ച് വിവാഹം നടത്താനുള്ള തീരുമാനവും ഉണ്ടെന്നാണ് സൂചന. ശിവകുമാര്‍ മകള്‍ ഐശ്വര്വ വിവാഹം ചെയ്യുന്ന അമര്‍ത്യ ഹെഗ്‌ഡെയെ ആണ്. ശിവകുമാറിന്റെ അടുത്ത സുഹൃത്തിന്റെ മകന്‍ കൂടിയാണ് അമര്‍ത്യ.

1

ഇതെങ്ങനെയാണ് രാഷ്ട്രീയ വിവാഹമാകുന്നതെന്ന് സ്വാഭാവികമായും ചോദ്യമുയരാം. ആരാണ് അമര്‍ത്യ എന്ന് വ്യക്തമാക്കാം. കഫേ കോഫി ഡേ സ്ഥാപകന്‍ സിദ്ധാര്‍ത്ഥ ഹെഗ്‌ഡെയുടെ മകനാണ് അമര്‍ത്യ. നേരത്തെ സിദ്ധാര്‍ത്ഥ ആത്മഹത്യ ചെയ്തിരുന്നത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. രാഷ്ട്രീയ നേതാക്കള്‍ ഇയാള്‍ ദ്രോഹിച്ചിരുന്നുവെന്നായിരുന്നു സൂചന. കഫേ കോഫി ഡേ ഇന്ത്യയിലെ ഏറ്റവും മികച്ച കഫേയെന്ന പേരെടുത്ത സ്ഥാപനമാണ്. സിദ്ധാര്‍ത്ഥ മുന്‍ കോണ്‍ഗ്രസ് നേതാവ് എസ്എം കൃഷ്ണയുടെ മരുമകനാണ്. സ്വാഭാവികമായും അദ്ദേഹത്തിന്റെ പേരക്കുട്ടിയാണ് അമര്‍ത്യ.

എസ്എം കൃഷ്ണ ഇപ്പോള്‍ ബിജെപിയുടെ കൂടെയാണെങ്കിലും അതൊന്നും ഡികെയുടെ ബന്ധത്തെ ബാധിച്ചിട്ടില്ല. എസ്എം കൃഷ്ണയുടെ കാലത്താണ് ശിവകുമാര്‍ കര്‍ണാടകത്തില്‍ കരുത്തനായ നേതാവായി മാറിയത്. മന്ത്രിപദവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. മുഖ്യമന്ത്രി കസേരയില്ലെങ്കിലും അധികാരത്തെ അക്കാലത്ത് നിയന്ത്രിച്ചിരുന്നത് ഡികെയായിരുന്നു. അതുകൊണ്ട് തന്നെ കൃഷ്ണയുമായി വളരെ അടുപ്പം ശിവകുമാറിനുണ്ട്. സിദ്ധാര്‍ത്ഥയും ശിവകുമാറും നേരത്തെ തന്നെ ആത്മാര്‍ത്ഥ സുഹൃത്തുക്കളാണ്. 25 വര്‍ഷത്തോളമായി ഇവരുടെ സൗഹൃദം നിലനില്‍ക്കുന്നുണ്ട്. ഇടയ്ക്ക് ചില വിവാദങ്ങളും ഇതേ തുടര്‍ന്നുണ്ടായിരുന്നു.

സിദ്ധാര്‍ത്ഥയും ഡികെയും തമ്മില്‍ ചില ബിസിനസ് ഇടപാടുകള്‍ ഉണ്ടായിരുന്നു. ഇത് പിന്നീട് 2017ലെ ആദായനികുതി റെയ്ഡില്‍ പരസ്യമായിരുന്നു. ഈ കേസില്‍ ശിവകുമാറിന്റെ മകള്‍ ഐശ്വര്യയെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. മാലന്‍നാട് മേഖലയിലെ കാപ്പി കര്‍ഷകരുടെ കുടുംബത്തില്‍ നിന്നാണ് സിദ്ധാര്‍ത്ഥ വളര്‍ന്ന് വന്നത്. ശിവകുമാര്‍ കനകപുരയിലെ കരുത്തനായ നേതാവാണ്. ഇരുവരും വൊക്കലിഗ സമുദായക്കാരാണ്. വിവാഹത്തെ കുറിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ശിവകുമാര്‍ എസ്എം കൃഷ്ണയുടെ കുടുംബത്തെ ക്ഷണിച്ചിരുന്നു. സിദ്ധാര്‍ത്ഥിയുടെ ഭാര്യ മാളവിക അവരുടെ അമ്മ പ്രേമകൃഷ്ണ എന്നിവരും ചടങ്ങിനെത്തിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+