സിജെപിയുടെ പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി ഡിഎംകെ; കോൺഗ്രസിൽ നിന്ന് അകലം പാലിക്കാനും നീക്കം

ചെന്നൈ: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണമായ എസ്‌ഐആറിനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനുമെതിരായ കോക്ക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഡിഎംകെ. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്ന കോൺഗ്രസിൽ നിന്ന് അകലം പാലിക്കാനും പാർട്ടി തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

ചെന്നൈയിൽ ചേർന്ന പാർലമെന്റ് അംഗങ്ങളുടെ യോഗത്തിൽ എസ്‌ഐആറിനെതിരായ പ്രതിഷേധം ശക്തമാക്കാനും സിജെപിയുടെ സമരത്തിന് പിന്തുണ നൽകാനും ഡിഎംകെ അധ്യക്ഷൻ എംകെ സ്‌റ്റാലിൻ നിർദേശം നൽകിയതായാണ് വിവരം. എന്നാൽ, പിന്നിൽ നിന്ന് കുത്തുന്നവരെന്ന് വിശേഷിപ്പിച്ച കോൺഗ്രസുമായി സഹകരിക്കില്ലെന്ന് സ്‌റ്റാലിൻ വ്യക്തമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. എസ്‌ഐആർ വിഷയത്തിൽ ചർച്ച ചെയ്യാനാണ് മുൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്.

dmk

എസ്‌ഐആർ നടപടികൾ പൂർണമായി നിർത്തിവയ്ക്കണമെന്നും ബാലറ്റ് പേപ്പർ സമ്പ്രദായം തിരികെ കൊണ്ടുവരണമെന്നും ഡിഎംകെ ആവശ്യപ്പെടും. സിജെപിയുമായി അടുത്ത് പ്രവർത്തിക്കാനും യോഗത്തിൽ തീരുമാനിച്ചതായാണ് വിവരം. എസ്‌ഐആർ വിഷയത്തിൽ കോൺഗ്രസ് ഇരട്ടത്താപ്പ് സ്വീകരിക്കുകയാണെന്നും ഡി.എം.കെ ആരോപിച്ചു.

കഴിഞ്ഞ ദിവസങ്ങളിലായി പ്രതിഷേധക്കാർക്കെതിരായ നടപടികളെ സ്‌റ്റാലിൻ ശക്തമായി വിമർശിച്ചിരുന്നു. തിരംഗ മാർച്ചിന് മുന്നോടിയായി സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെയെ കസ്‌റ്റഡിയിലെടുത്തതിനെതിരെയും അദ്ദേഹം രംഗത്തെത്തി. കേന്ദ്രത്തിന്റെ അടിച്ചമർത്തൽ നടപടികൾ പ്രതിഷേധത്തെ ദുർബലപ്പെടുത്തുന്നതിന് പകരം കൂടുതൽ ശക്തമാക്കുമെന്നാണ് സ്‌റ്റാലിന്റെ പറയുന്നത്.

നേരത്തെ ജന്തർ മന്തറിൽ മിന്നൽ പ്രതിഷേധം നടത്തിയതിനെ തുടർന്ന് സിജെപി നേതാക്കളായ അശുതോഷ് റങ്കയെയും സൗരവ് ദാസിനെയും കസ്‌റ്റഡിയിലെടുത്ത നടപടിയെയും സ്‌റ്റാലിൻ വിമർശിച്ചിരുന്നു. എത്ര പ്രതിഷേധക്കാരെയാണ് ഈ സർക്കാരിന് തടങ്കലിലാക്കാൻ കഴിയുക, എത്ര യുവശബ്‌ദങ്ങളെയാണ് ബിജെപിക്ക് നിശബ്‌ദമാക്കാൻ കഴിയുക എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. സിജെപിയുടെ പോരാട്ടത്തിന് ഡിഎംകെ നിയമസഹായം നൽകുമെന്നും സ്‌റ്റാലിൻ വ്യക്തമാക്കിയിരുന്നു.

ഇതിനിടെ, എസ്‌ഐആറിനെതിരായ പോരാട്ടത്തിൽ പുതിയ മൂന്നാം മുന്നണി രൂപീകരിക്കാനുള്ള സാധ്യതകൾ ഡിഎംകെ പരിശോധിച്ചുവരികയാണെന്നും സിജെപിയെയും ചില പ്രാദേശിക നേതാക്കളെയും ഇതിനായി സമീപിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തമിഴ്‌നാട്ടിൽ കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ ഇന്ത്യാ മുന്നണിയിൽനിന്നും അകലം പാലിക്കുന്ന ഡിഎംകെ, എസ്‌ഐആറിനെതിരായ പോരാട്ടത്തിന് പുതിയ രാഷ്ട്രീയ കൂട്ടായ്‌മ രൂപീകരിക്കാനാണ് ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma