വാരിക്കോരി ലോട്ടറിയെടുക്കേണ്ട.. ലോട്ടറി നടത്താന്‍ നിയമപരമായ അനുവാദം ഇവര്‍ക്ക് മാത്രം; പൈസ പോയോ!!
നേരത്തെ കേരളത്തിലും സിക്കിം, നാഗാലാന്റ് ലോട്ടറികള്‍ വില്‍പന നടത്തിയിരുന്നു. പിന്നീട് അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിക്കുകയായിരുന്നു.

ലോട്ടറിയില്‍ ഒരിക്കലെങ്കിലും ഭാഗ്യം പരീക്ഷിക്കാത്തവര്‍ വളരെ കുറവായിരിക്കും. ഭാഗ്യം കടാക്ഷിച്ചാല്‍ വലിയ തുക കൈയില്‍ വന്ന് ചേരും എന്ന പ്രതീക്ഷയില്‍ ആണ് പലരും ലോട്ടറി എടുക്കുന്നവര്‍. എന്നാല്‍ ലോട്ടറികളില്‍ പലതും നിയമപരമല്ല എന്ന് നിങ്ങള്‍ക്കറിയാമോ?
പണം ലഭിക്കും എന്നതിനാല്‍ ഭാഗ്യാന്വേഷണത്തിന് വലിയ മടി കാണിക്കാത്തവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇതിനിടയില്‍ പലരും പല വിധത്തിലുള്ള തട്ടിപ്പുകളില്‍ വീഴാറുണ്ട്. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടെ ഓണ്‍ലൈന്‍ ലോട്ടറി എന്ന പേരിലും തട്ടിപ്പ് നടക്കുന്നുണ്ട്. അതിനാലാണ് ലോട്ടറി നിയമങ്ങള്‍ രാജ്യത്ത് ശക്തമാക്കിയത്. പേപ്പര്‍ ലോട്ടറിയായാലും ഈ നിയമം അനുസരിച്ചാണ് എല്ലാ സംസ്ഥാനങ്ങളും പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യയില്‍ എല്ലായിടത്തും ലോട്ടറി നിയമപരമല്ല
ഇന്ത്യയില്‍ 28 സംസ്ഥാനങ്ങള്‍ ഉണ്ടെങ്കിലും എല്ലാം സംസ്ഥാനങ്ങളിലും ലോട്ടറി നിയമപരമല്ല. ലോട്ടറി നിയമപരമായി നടത്തുന്ന വളരെ കുറച്ച് സംസ്ഥാനങ്ങള്‍ മാത്രമെ ഇന്ത്യയിലുള്ളൂ എന്നാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ അറിയിച്ചത്. ലോട്ടറി (റെഗുലേഷന്‍) ആക്ട് 1998 ലെ സെക്ഷന്‍ 4 പ്രകാരമാണ് സംസ്ഥാനങ്ങള്‍ക്ക് ലോട്ടറി നടത്താനുള്ള അനുവാദമുള്ളത്.

നിയമാനുസൃതം ലോട്ടറി വില്‍പനയുള്ള സംസ്ഥാനങ്ങള്‍ ഇതാ
ഈ നിയമത്തിലെ നിര്‍ദ്ദിഷ്ട വ്യവസ്ഥകള്‍ക്ക് വിധേയമായി മാത്രമെ ലോട്ടറി നടത്താനോ പ്രോത്സാഹിപ്പിക്കാനോ സംസ്ഥാന സര്‍ക്കാരിനെ അനുവദിക്കുന്നുള്ളൂ. ഇത്തരത്തില്‍ നിയമം പിന്തുടര്‍ന്ന് വെറും ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് മാത്രമെ ലോട്ടറി നടത്താന്‍ അനുവാദമുള്ളൂ. അരുണാചല്‍ പ്രദേശ്, ഗോവ, കേരളം, മഹാരാഷ്ട്ര, മിസോറാം, നാഗാലാന്‍ഡ്, പഞ്ചാബ്, സിക്കിം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളാണ് നിയമാനുസൃതമായി ലോട്ടറി നടത്തുന്നത്.

ലോട്ടറി നിയമം
മറ്റ് ചില സംസ്ഥാനങ്ങളിലും ലോട്ടറി ഉണ്ടെങ്കിലും അവ നിയമാനുസൃതം പ്രവര്‍ത്തിക്കുന്നവയല്ല എന്ന് സാരം. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ചൊവ്വാഴ്ചയാണ് ലോക്സഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. 1998-ലെ ലോട്ടറി (റെഗുലേഷന്‍) നിയമത്തിന് കീഴിലാണ് ലോട്ടറി (റെഗുലേഷന്‍) ചട്ടം 2010 സര്‍ക്കാര്‍ രൂപീകരിച്ചത്. നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു.
Hair Tips with Tomato: തക്കാളി കൊണ്ടൊരു കിടിലന്‍ സൂത്രമുണ്ട്.. മുടി തഴച്ച് വളരും

ഓണ്‍ലൈന്‍ ലോട്ടറി നിയമപരമോ
2018 ല്‍ ലോട്ടറി നടത്തുന്ന എല്ലാ സംസ്ഥാനങ്ങളും ഓണ്‍ലൈന്‍ ലോട്ടറിക്ക് ഉപയോഗിക്കുന്ന അവരുടെ സോഫ്റ്റ്വെയര്‍/ഹാര്‍ഡ്വെയര്‍ എസ്ടിക്യുസി വഴി സാക്ഷ്യപ്പെടുത്തി വിശ്വാസ്യത ഉറപ്പക്കണം എന്ന് ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചിരുന്നു. ലോട്ടറി നടത്തുന്ന എല്ലാ സംസ്ഥാനങ്ങളും ഓണ്‍ലൈന്‍, പേപ്പര്‍ ലോട്ടറികളുടെ സവിശേഷതകള്‍ സംയോജിപ്പിക്കുന്ന ലോട്ടറി (റെഗുലേഷന്‍) റൂള്‍സ്, 2010 അനുസരിച്ചല്ല, പ്രവര്‍ത്തിക്കുന്നത് എങ്കില്‍ അവയുടെ അംഗീകാരം നിര്‍ത്തലാക്കും.

സിക്കിം, നാഗാലാന്റ് ലോട്ടറികള്‍
വെബ്സൈറ്റുകള്‍/മൊബൈല്‍ ആപ്പുകള്‍ വഴി പേപ്പര്‍ ലോട്ടറി വില്‍ക്കുന്നത് സംബന്ധിച്ച പരാതികള്‍ പഞ്ചാബ്, സിക്കിം, നാഗാലാന്‍ഡ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് റഫര്‍ ചെയ്തതായി നേരത്തെ മന്ത്രി പറഞ്ഞിരുന്നു. അതേസമയം കമ്പ്യൂട്ടറൈസ്ഡ്, ഓണ്‍ലൈന്‍ ലോട്ടറികളുടെ വില്‍പ്പന തങ്ങള്‍ ഇതിനകം നിരോധിച്ചിട്ടുണ്ടെന്നും ഓണ്‍ലൈന്‍ മോഡില്‍ ലോട്ടറി ടിക്കറ്റുകള്‍ വില്‍ക്കാന്‍ ഒരു വിതരണക്കാരനെയും അധികാരപ്പെടുത്തിയിട്ടില്ലെന്നും പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചിരുന്നു. സിക്കിം, നാഗാലാന്റ് സര്‍ക്കാരുകളും ഇക്കാര്യം അറിയിച്ചിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications