സോനോവാള്‍ 5 വര്‍ഷം കൊണ്ട് 125 കോടി; ഹിമന്ത പരസ്യത്തിനായി 2 വര്‍ഷം കൊണ്ട് ചെലവിട്ടത് 131 കോടി രൂപ!
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ശക്തനായ മുഖ്യമന്ത്രി എന്നാണ് ഹിമന്ത ബിശ്വ ശര്‍മ്മ അറിയപ്പെടുന്നത്. കോണ്‍ഗ്രസുകാരനായിരുന്ന ഹിമന്ത ഇന്ന് ബി ജെ പിയിലെ അനിഷേധ്യനായ നേതാവാണ്

ഗുവാഹത്തി: ഹിമന്ത ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള അസം സര്‍ക്കാര്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പരസ്യത്തിനായി ചെലവഴിച്ചത് 130.59 കോടി രൂപ. അസം നിയമസഭയില്‍ എം എല്‍ എ അഖില്‍ ഗൊഗോയിയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് മന്ത്രി പിജൂഷ് ഹസാരികയാണ് അഖില്‍ ഗൊഗോയിയുടെ ചോദ്യത്തിന് രേഖാമൂലം മറുപടി നല്‍കിയത്. അസമിലെ മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ തന്റെ അഞ്ച് വര്‍ഷത്തെ കാലയളവില്‍ ആകെ പരസ്യത്തിനായി ചെലവിട്ടത് 125.6 കോടി രൂപയാണ്.
എന്നാല്‍ തന്റെ രണ്ട് വര്‍ഷത്തെ കാലയളവില്‍ ആണ് 130.59 കോടി രൂപ പരസ്യങ്ങള്‍ക്കായി ഹിമന്ത ബിശ്വ ശര്‍മ്മ ചെലവഴിച്ചിപരിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി ഇതുവരെ 130.59 കോടി രൂപയുടെ പരസ്യങ്ങള്‍ ആണ് വിവിധ മാധ്യമങ്ങളില്‍ നല്‍കിയിട്ടുള്ളത് എന്ന് പിജൂഷ് ഹസാരിക കൂട്ടിച്ചേര്‍ത്തു.

ദിനപത്രങ്ങള്‍, മാഗസിനുകള്‍, ടി വി ചാനലുകള്‍, എഫ് എം റേഡിയോ, മറ്റ് മാധ്യമങ്ങള്‍ എന്നിവയില്‍ പരസ്യം നല്‍കിയിട്ടുണ്ടെന്നും പിജൂഷ് ഹസാരിക നിയമസഭയെ അറിയിച്ചു. 2016 ല്‍ ആദ്യമായി അധികാരത്തില്‍ വന്നതിന് ശേഷം ബി ജെ പി സര്‍ക്കാര്‍ പരസ്യത്തിനായി 264.3 കോടി രൂപ അനുവദിച്ചിരുന്നു.
ഇതില്‍ 256.19 കോടി രൂപ ചെലവഴിച്ചതായും പിജൂഷ് ഹസാരിക കൂട്ടിച്ചേര്‍ത്തു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി ജെ പി ഏറ്റവും കൂടുതല്‍ ഉയര്‍ത്തി കാണിക്കുന്ന മുഖ്യമന്ത്രിയാണ് ഹിമന്ത ബിശ്വ ശര്‍മ്മ. 2016 ല്‍ കോണ്‍ഗ്രസ് വിട്ട് വന്ന ഹിമന്ത ബിശ്വ ശര്‍മ്മയെ മുന്നില്‍ നിര്‍ത്തിയാണ് ബി ജെ പി മേഖലയില്‍ ആകെ സ്വാധീനമുറപ്പിച്ചത്.
Money Tips: എങ്ങനെ പെട്ടെന്ന് സമ്പന്നനാകാം.. അതും നേരായ മാര്‍ഗത്തില്‍?
അതേസമയം അസമിന്റെ ജിഡിപി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പഞ്ചാബിനെ മറികടക്കും എന്ന് കഴിഞ്ഞ ദിവസം നിയമസഭയില്‍ ഹിമന്ത ബിശ്വ ശര്‍മ വ്യക്തമാക്കി. സംസ്ഥാനം കടം-ജി ഡി പി അനുപാതം 23 ശതമാനമായി നിലനിര്‍ത്തുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
പഞ്ചാബ് ജി ഡി പി ഏകദേശം 6,80,000 കോടി രൂപയാണ്. അസമിന്റെ ജി ഡി പി 4,93,000 കോടി രൂപയില്‍ ഉടന്‍ എത്തും എന്ന് ഹിമന്ത ബിശ്വ ശര്‍മ്മ വ്യക്തമാക്കി.












Click it and Unblock the Notifications