അംബാനിയുടെ മക്കളിൽ ആസ്തിയിലും സ്ഥാനത്തിലും ആരാണ് മുൻപിൽ! 15 ലക്ഷം കോടി രൂപ ആരുടെ കയ്യിൽ, അറിയാം
മുകേഷ് അംബാനിയുടെ വിവരങ്ങൾ അറിയാനുള്ള അതേ ആവേശമാണ് ആളുകൾക്ക് മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും മൂന്ന് മക്കളെക്കുറിച്ച് അറിയാനും. ശതകോടീശ്വരന്റെ മക്കളുടെ ജീവിതരീതി എങ്ങനെയാണ്.. അവരുടെ ആസ്തി എത്രയാണ് എന്നൊക്കെ അറിയാനുള്ള താല്പര്യം ആളുകൾക്ക് ഉണ്ട്. ലോക സമ്പന്നന്മാരിൽ മുകേഷ് അംബാനിയുടെ സ്ഥാനം 13 ആണ്.
അദ്ദേഹത്തിന്റെ ബിസിനസ് ലോകമെമ്പാടും വ്യാപിച്ച് കിടക്കുന്നുമുണ്ട്. മൂന്ന് മക്കളും മുകേഷ് അംബാനിയുടെ ബിസിനസ്സിൽ വലിയ രീതിയിൽ സഹായിക്കുന്നുണ്ട്. ഇഷ അംബാനി, ആനന്ദ് ആംബാനി, ആകാശ് അംബാനി എന്നീ മൂന്ന് മക്കൾ കമ്പനയിൽ വഹിക്കുന്ന റോളും അവരുടെ ഉത്തരവാദിത്തെക്കുറിച്ചും അറിയാം

ആകാശ് അംബാനി: മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂത്ത മകനാണ് ആകാശ് അംബാനി. റിലയൻസ് ജിയോയുടെ ചെയർമാൻ ആണ് ആകാശ് അംബാനി. അദ്ദേഹം ഒരു ഇന്ത്യൻ വ്യവസായിയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ബിസിനസ്സ് ആകാശിന്റെ നിയന്ത്രണത്തിലാണ്. മുംബൈയുടെ ഐപിഎൽ ടീമിന്റെ സഹ ഉടമ ആണ് ആകാശ് അംബാനി. മുംബൈയിലെ കാംപിയൻ സ്‌കൂളിലും ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിലുമായി സ്‌കൂളിലും ആണ് അദ്ദേഹം വിദ്യാഭ്യാസം നടത്തിയത്.
2013ൽ യുഎസിലെ ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയ ശേഷം ആകാശ് അംബാനി പിതാവ് മുകേഷ് അംബാനിക്കൊപ്പം ബിസിനസ്സിലേക്ക് കടന്നു . ജിയോ ഇൻഫോകോമിൽ സ്ട്രാറ്റജി ചീഫ് എന്ന നിലയിലാണ് അദ്ദേഹം ആദ്യം തുടങ്ങിയത്. ജിയോയെ വലിയ ഉയരങ്ങളിൽ എത്തിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ചെറുതൊന്നും അല്ല . അദ്ദേഹത്തിന്റെ ആസ്തി 40 ബില്യൺ ഡോളറാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഇഷ അംബാനി: ആകാശിന്റെ ഇരട്ട സഹോദരിയും മുകേഷിന്റെയും നിത അംബാനിയുടെയും ഏക മകളുമാണ് ഇഷ അംബാനി. എല്ലാവർക്കും ഏറെ പരിചിതയാണ് ഇഷ. ഇഷയാണ് റിലയൻസ് ഗ്രൂപ്പിന്റെ റീട്ടെയിൽ ബിസിനസിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത് . ആകാശ് അംബാനിയെ പോലെ , ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിലായിരുന്നു ഇഷയുടെ സ്‌കൂൾ വിദ്യാഭ്യാസം. ശേഷം ഇഷ പിന്നീട് യുഎസിലേക്ക് മാറി, യേൽ യൂണിവേഴ്സിറ്റിയിലും സ്റ്റാൻഫോർഡ് ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ബിസിനസ്സിലും പഠിച്ചു.
ഇഷയുടെ ആസ്തി 100 മില്യൺ ഡോളർ ആണ് എന്നാണ് റിപ്പോർട്ട്. ഇഷയ്ക്ക് മനഃശാസ്ത്രത്തിൽ ബിരുദം ഉണ്ട്. കോടീശ്വരനായ ആനന്ദ് പിരാമലിനെയാണ് ഇഷ വിവാഹം കഴിച്ച്. രണ്ട് പേരും വളരെ ലളിതമായാണ് ജീവിക്കുന്നത്. അടുത്തിടെ ഒരു റെസ്റ്റോറന്റിൽ വരുമ്പോൾ ഇഷയും ആനന്ദും ധരിച്ച വസ്ത്രം വളരെ ലളിതമായിരുന്നു,.
ആനന്ദ് അംബാനി: അംബാനി കുടുംബത്തിലെ ഇളയ മകൻ ആണ് ആനന്ദ് അംബാനി. ആനന്ദ് അംബാനി റിലയൻസ് ന്യൂ എനർജി ബിസിനസ് കൈകാര്യം ചെയ്യുന്നു. റിലയൻസ് 02സി, റിലയൻസ് ന്യൂ സോളാർ എനർജി എന്നിവയുടെ ഡയറക്ടർ സ്ഥാനത്താണ് അദ്ദേഹം ഇപ്പോൾ .
റിപ്പോർട്ടുകൾ പ്രകാരം അംബാനിമാരാണ് ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയിരിക്കുന്നത്. ആനന്ദിന്റെ ആസ്തി ഏകദേശം 40 ബില്യൺ ഡോളറാണ്. ബ്രൗൺ യൂണിവേഴ്സിറ്റിയിൽ പഠനം പൂർത്തിയാക്കിയിരിക്കുകയാണ് അദ്ദേഹം. രാധിക മെർച്ചന്റുമായി അടുത്തിടെ വിവാഹനിശ്ചയം കഴിഞ്ഞു. ആനന്ദും രാധികയും പ്രണയത്തിലായിരുന്നു. പ്രണയത്തിന് പിന്നാലെയാണ് വിവാഹ നിശ്യം കഴിഞ്ഞത്.
Hair Care: മുടി കൊഴിയാൻ കാരണം ഈ പാനീയങ്ങളോ? എന്താണ് പരിഹാരം












Click it and Unblock the Notifications