ഒരു വാച്ചിന് ഇത്രയും പ്രത്യേകതയോ... വില കേട്ടാലേ ഞെട്ടുമെന്നുറപ്പ്; ഷാരൂഖിന്റെ ഇഷ്ട വാച്ച് ബ്രാന്റ് ഇതാ
ഇന്ത്യന്‍ സിനിമയെ പലതവണ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചിട്ടുള്ള താരമാണ് ഷാരൂഖ് ഖാന്‍. അത് കൊണ്ട് തന്നെയാണ് ബോളിവുഡിലെ ബാദ്ഷായെന്നും കിംഗ് ഖാന്‍ എന്നുമൊക്കെയുള്ള വിശേഷണത്തിന് ഷാരൂഖ് ഖാന്‍ അര്‍ഹനാകുന്നതും. അടുത്തിടെ പുറത്തിറങ്ങിയ പത്താന്‍ എന്ന സിനിമ വിവാദങ്ങള്‍ക്കിടയിലും 1000 കോടിയിലേറെ കളക്ട് ചെയ്ത് സൂപ്പര്‍ഹിറ്റായി മാറിയിരുന്നു.
സിനിമകളിലെ ഷാരൂഖിന്റെ കഥാപാത്രത്തിന്റെ സ്റ്റൈലും വേഷവും എല്ലാം പലതവണ പലരും അനുകരിക്കാറുണ്ട്. പൊതുപരിപാടികളില്‍ മറ്റ് ബോളിവുഡ് താരങ്ങളില്‍ നിന്ന വ്യത്യസ്തമായി ഷാരൂഖ് വളരെ അച്ചടക്കത്തോടെയുള്ള വസ്ത്രധാരണവും ശരീരപ്രകൃതവും ആണ് കാത്ത് സൂക്ഷിക്കുന്നത്. അതേസമയം ചില അവസരങ്ങളിലൊന്നും തന്റെ താരപദവി അനുയോജ്യമായ ആഡംബരം ഷാരൂഖ് ഉപേക്ഷിക്കാറുമില്ല.

അതില്‍ ഏറ്റവും വലിയ ഉദാഹരണമാണ് അദ്ദേഹം കൈയില്‍ കെട്ടുന്ന വാച്ച്. കഴിഞ്ഞ ദിവസം നിത അംബാനിയുടെ കള്‍ച്ചറല്‍ സെന്ററിലെ ഉദ്ഘാടനത്തിന് കുടുംബസമേതമായിരുന്നു ഷാരൂഖ് ഖാന്‍ എത്തിയിരുന്നത്. ഇതിനിടെ ഷാരൂഖിന്റെ കൈയിലുണ്ടായിരുന്ന വാച്ചിലേക്കാണ് എല്ലാവരുടേയും ശ്രദ്ധ പതിഞ്ഞത്. ഈ വാച്ചിന്റെ വിലയും ഫീച്ചറുകളും സംബന്ധിച്ച ചര്‍ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പൊടിപൊടിക്കുന്നത്.
ഔഡെമര്‍സ് പിഗ്വെറ്റിന്റെ റോയലോക്ക് ക്രോണോഗ്രാഫ് മോഡല്‍ വാച്ച് ധരിച്ചാണ് ഷാരൂഖ് നിത അംബാനിയുടെ കള്‍ച്ചറല്‍ സെന്ററിലെ ഉദ്ഘാടനത്തിന് എത്തിയത്. ഔഡെമര്‍സ് പിഗ്വെറ്റിന്റെ വേറേയും വാച്ചുകള്‍ ഷാരൂഖിന്റെ പക്കലുണ്ട്. ഈ വാച്ചിന് 3114000 രൂപയാണ് വില എന്നാണ് വിവരം. ബ്ലാക്ക് ക്രൊക്കൊഡൈല്‍ സ്ട്രാപ് ഉള്ള ഈ വാച്ചിന് 18 കാരറ്റ് റോസ് ഗോള്‍ഡ് കേസ് ആണ് ഉള്ളത്.
ക്രോണോഗ്രാഫ്, തീയതി, മണിക്കൂര്‍, മിനിറ്റ്, സെക്കന്‍ഡ് എന്നിവ കാണിക്കുന്ന വാച്ചിന് അനലോഗ് ഡയല്‍ ആണ് നല്‍കിയിരിക്കുന്നത്. മൂന്ന് സബ് ഡയലുകളും വാച്ചിലുണ്ട്. എന്തെങ്കിലും തരത്തിലുള്ള സ്‌ക്രാച്ച്, വെള്ളം നനയല്‍ എന്നിവയെ പ്രതിരോധിക്കുന്ന സഫയര്‍ ക്രിസ്റ്റല്‍ ആണ് ഡയലിന് മുകളിലെ പ്രതലം. അഷ്ടഭുജാകൃതിയുള്ള വാച്ചിന്റെ കെയ്‌സിന് 41 മില്ലിമീറ്റര്‍ വലിപ്പമാണ് ഉള്ളത്.
Screen Time: കംപ്യൂട്ടറിന് മുന്നില്‍ കുത്തിയിരുന്നാണോ നിങ്ങളുടെ ജോലി? ഇതാ ചില പൊടിക്കൈകള്‍
ഇതിന് മുന്‍പും ഷാരൂഖ് ഖാന്റെ വാച്ചും കൂളിംഗ് ഗ്ലാസുമെല്ലാം പലതവണ ചര്‍ച്ചയായിട്ടുണ്ട്. ഇതേ മോഡല്‍ വാച്ചിന്റെ 4.91 കോടി രൂപ വിലയുള്ള പതിപ്പും ഷാരൂഖ് ഖാന്റെ കൈയിലുണ്ട്. ബോളിവുഡിലെ തന്നെ ഏറ്റവും സമ്പന്നനായ നടനാണ് ഷാരൂഖ് ഖാന്‍. മുംബൈയിലെ അദ്ദേഹത്തിന്റെ മന്നാത്ത് എന്ന വസതി തന്നെ ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമ കൂടിയാണ് ഷാരൂഖ് ഖാന്‍.












Click it and Unblock the Notifications