ദില്ലിയുമല്ല, കൊച്ചിയുമല്ല, ഇന്ത്യയിലെ ഏറ്റവും മലിനീകരണം ഈ നഗരത്തില്‍; രണ്ടാം സ്ഥാനം ഈ നഗരത്തിന്
ഇന്ത്യയിലെ വ്യവസായ കേന്ദ്രങ്ങള്‍ക്കും, വാഹനങ്ങള്‍ക്കും കൃത്യമായ നിയന്ത്രണങ്ങളാണ് വേണ്ടെന്നാണ് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നത്. ഒപ്പം ഊര്‍ജ മേഖലയില്‍, പ്രത്യേകിച്ച് പുനരുപയോഗ ഊര്‍ജത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേ

ദില്ലി: രാജ്യത്ത് മലിനീകരണം ക്രമാതീതമായി ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ദില്ലി നഗരത്തില്‍ വാഹനങ്ങള്‍ പോലും പരസ്പരം കാണാനാവാത്ത സാഹചര്യമുണ്ടായിരുന്നു. പിന്നീട് അതിന് തുല്യമായി കൊച്ചിയിലെ മലിനീകരണ തോതും ഉയര്‍ന്ന് വന്നിരിക്കുകയാണ്. അതിരൂക്ഷമാണ് ഇവിടെ മലിനീകരണ തോത്. എന്നാല്‍ രാജ്യത്തെ മലിനീകരണ തോതിന്റെ കണക്കുകള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.
ലോകാരോഗ്യ സംഘടനയുടെ ചടങ്ങള്‍ പ്രകാരമാണ് ഇത് വിലയിരുത്തുന്നത്. അഞ്ചാമത് വാര്‍ഷിക ലോക വായു നിലവാര റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും മലിനീകരണ തോതുള്ള നഗരം ദില്ലിയോ കൊച്ചിയോ അല്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിശദമായ വിവരങ്ങളിലേക്ക്.....

ആദ്യ സ്ഥാനം ഈ നഗരത്തിന്
2022ലെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ രാജസ്ഥാനിലെ ഭീവണ്ടിയാണ് ഇന്ത്യയിലെ ഏറ്റവും മലിനീകരണമേറിയ നഗരമായി കണ്ടെത്തിയിരിക്കുന്നത്. അതേസമയം ന്യൂഡല്‍ഹി ലോകത്തെ ഏറ്റവും മലിനീകരണമേറിയ രണ്ടാമത്തെ തലസ്ഥാന നഗരിയാണ്. അത്ഭുതമെന്തെന്നാല്‍ ദില്ലി ആദ്യ സ്ഥാനത്ത് എത്തിയില്ലെന്നതാണ്. പിഎം ലെവല്‍ 92.7 ശതമാനമാണ് ഭീവണ്ടിയിലെ മലിനീകരണ തോത്. ജനങ്ങള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമാണിത്.

ലോകാരോഗ്യ സംഘടന നിലവാരത്തിനും മുകളില്‍
ഭീവണ്ഡിയിലെ മലിനീകരണ തോത് ലോകാരോഗ്യ സംഘടനയുടെ നിലവാരത്തിനും അപ്പുറത്താണ്. അതായത് ഇന്ത്യയിലെ നഗരങ്ങളില്‍ 60 ശതമാനത്തിലും മലിനീകരണം ലോകാരോഗ്യ സംഘടന പറയുന്ന തോതിനേക്കാള്‍ ഏഴ് മടങ്ങ് അധികമാണ്. അതേസമയം ഇന്ത്യ മലിനീകരണം കുറയ്ക്കാനുള്ള നടപടികള്‍ തുടരുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്. 2026 മലിനീകരണ തോത് 40 ശതമാനം കുറയ്ക്കാനാണ് ഇന്ത്യയുടെ പ്ലാന്‍. അതേസമയം ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള വീഴ്ച്ചയെ ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.

പാരിസ്ഥിതിക നിയമത്തില്‍ ഇളവ്
ലുക്കില്‍ ആരും തോറ്റുപോകും, ജപ്പാന്‍ സ്വര്‍ഗ തുല്യം, ട്രിപ്പടിക്കാനാണെങ്കില്‍ ഇന്ന് തന്നെ വിട്ടോളൂ
ഇന്ത്യന്‍ സര്‍ക്കാര്‍ പാരിസ്ഥിതിക നിയന്ത്രണത്തില്‍ ഇളവ് കൊണ്ടുവന്നത് മലിനീകരണ തോത് വര്‍ധിക്കാന്‍ കാരണമായി എന്നാണ് വിലയിരുത്തല്‍. കല്‍ക്കരി ഖനികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ പലതും പിന്‍വലിച്ചെന്നും, ഇതോടെ ഉല്‍പ്പാദനം വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. അത് വന്‍തോതിലുള്ള മലിനീകരണങ്ങള്‍ക്ക് വഴിവെച്ചുവെന്നാണ് കണ്ടെത്തല്‍. ഇന്ത്യയിലെ ശുദ്ധമായ വായുവിന്റെ നിലവാരം വളരെ മോശമാണെന്നും, അതിനെ സംരക്ഷിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

നിയന്ത്രണങ്ങള്‍ വേണ്ടത് ഇക്കാര്യങ്ങള്‍
ഇന്ത്യയിലെ വ്യവസായ കേന്ദ്രങ്ങള്‍ക്കും, വാഹനങ്ങള്‍ക്കും കൃത്യമായ നിയന്ത്രണങ്ങളാണ് വേണ്ടെന്നാണ് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നത്. ഒപ്പം ഊര്‍ജ മേഖലയില്‍, പ്രത്യേകിച്ച് പുനരുപയോഗ ഊര്‍ജത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. ബസ്സുകളും, സബര്‍ബന്‍ റെയില്‍ സര്‍വീസുകളിലും പ്രത്യേകം ഫോക്കസ് ചെയ്യണം. അതിലൂടെ റോഡുകളിലെ മലിനീകരണ തോത് കുറയ്ക്കണമെന്നുമാണ് ഗ്രീന്‍പീസ് ഇന്ത്യയുടെ ക്യാമ്പയിന്‍ മാനേജര്‍ അവിനാശ് ചഞ്ചല്‍ നിര്‍ദേശിക്കുന്നത്. ലോകത്തെ നല്ലൊരു വിഭാഗം ജനങ്ങള്‍ക്കും, അവര്‍ ശ്വസിക്കുന്നത് മലിന വായുവാണെന്ന് അറിയില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി.












Click it and Unblock the Notifications