റാസ്പുടിന്‍ മുതല്‍ സല്‍മാന്‍ഖാന്റെ രാധെ വരെ; ഡോക്ടര്‍മാരുടെ വൈറലായ ഡാന്‍സ് വീഡിയോകള്‍ ഏതൊക്കെ
കൊറോണ വൈറസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 2020ന്റെ തുടക്കം ഡോക്ടര്‍മാര്‍ക്ക് പ്രയാസത്തിന്‍രെ നാളുകളായിരുന്നു. കോവിഡ് -19 ബാധിച്ച രോഗികളെ സുഖപ്പെടുത്തുന്നതിന് ആരോഗ്യ പ്രവര്‍ത്തകരും ഡോക്ടര്‍മാരും അശ്രാന്തമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോഴും. എന്നാല്‍ ഇതിനിടെ നിരവധി ആശുപത്രി വാര്‍ഡുകളില്‍ ഡോക്ടര്‍മാരും നഴ്സുമാരും രോഗികളെ രസിപ്പിക്കുകയും സിനിമ ഗാനങ്ങള്‍ വച്ച് നൃത്തം ചെയ്യുകയും ജന്മദിനം ആഘോഷിക്കുകയും ചെയ്തിരുന്നു.

2021 ആകുമ്പോഴേക്കും ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതില്‍ പ്രധാനപ്പെട്ട വീഡിയോകള്‍ ഏതൊക്കെയാണെന്ന് ഈ ഡോക്ടേഴ്‌സ് ദിനത്തില്‍ നോക്കാം. ഇങ്ങനെ വൈറലായ വീഡിയോകളില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു കേരളത്തിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ നവീനും ജാനകിയും ചുവടുവച്ച റാസ്പുട്ടിന്‍ എന്ന ഗാനം. ഈ വീഡിയോ സോഷ്യല്‍ മീഡിയ വഴി ലക്ഷക്കണക്കിന് പേരാണ് കണ്ടത്. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും.
മറ്റൊന്ന് ഗുജറാത്തിലെ വഡോദരയിലെ പരുള്‍ സേവാശ്രം ഹോസ്പിറ്റലില്‍ വച്ചായിരുന്നു. കോവിഡ് -19 രോഗികളെ രസിപ്പിക്കുന്നതിനായി ഹോസ്പിറ്റല്‍ വാര്‍ഡിലെ ആരോഗ്യ പ്രവര്‍ത്തകര്‍ സണ്ണി ഡിയോളിന്റെ ഗയാല്‍ എന്ന സിനിമയിലെ ഹിറ്റ് ഗാനമായ സോച്ന ക്യാ ജോ ഭോഗാ ദയോഗ ജയേഗയില്‍ നൃത്തം ചെയ്യുന്നതായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയായിരുന്നു ഇത്.
സല്‍മാന്‍ ഖാന്റെ രാധേ എന്ന ചിത്രത്തിലെ പാട്ടിന് നൃത്തം ചെയ്ത മറ്റൊരു വീഡിയോ ആയിരുന്നു സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സര്‍മാന്‍ ഖാനും ദിഷ പഠാനിയും ചേര്‍ന്ന് നൃത്തം ചെയ്ത പാട്ടിന്റെ ഗിത്താര്‍ വേര്‍ഷനായിരുന്നു ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ചുവടുവച്ചത്. ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ കണ്ടത്.
"നമുക്കൊരുക്കാം അവർ പഠിക്കട്ടെ'; SFI പഠന വണ്ടി യാത്ര തുടങ്ങി- ചിത്രങ്ങൾ
Recommended Video
ഗുജറാത്തിലെ സൂറത്ത് സിവില്‍ ഹോസ്പിറ്റലില്‍ കോവിഡ് രോഗിയുടെ ജന്മദിനം ആഘോഷിക്കുന്ന ഡോക്ടര്‍മാരുടെ വീഡിയോ ഏപ്രിലില്‍ വൈറലായിരുന്നു. ഹോസ്പിറ്റല്‍ വാര്‍ഡിലെ രോഗിയെ രസിപ്പിക്കാന്‍ ഒരു ഡോക്ടര്‍ തും ജിയോ ഹസാരോ സാല്‍ എന്ന ഗാനം അവര്‍ക്കായി ആലപിക്കുകയായിരുന്നു.
2021ലെ ഡോക്ടര്‍മാരുടെ ദിനം ആഘോഷിക്കുന്നതിനായി, ഡോ. മോണിക്ക ലങ്കെ തന്റെ ടീമിനൊപ്പം ആശുപത്രി ഇടനാഴിയിലെ അരിജിത് സിങ്ങിന്റെ ജാനെയ്ന്‍ ബചയെങ്കെ എന്ന ഗാനത്തിന് നൃത്തം ചെയ്യുന്നതായിരുന്നു മറ്റൊരു വീഡിയോ. രാജ്യത്തെ എല്ലാ ഡോക്ടര്‍മാര്‍ക്കും ''ഡോക്ടേഴ്‌സ് ദിനാശംസകള്‍. എല്ലാവര്‍ക്കും ആരോഗ്യകരമായ ജീവിതം നേരുന്നു. എല്ലാ അവസ്ഥയിലും ഞങ്ങള്‍ എല്ലായ്‌പ്പോഴും നിങ്ങളെ സേവിക്കും, നിങ്ങളില്‍ നിന്ന് ചെറിയ ബഹുമാനവും മാത്രമേ ഞങ്ങള്‍ പ്രതീക്ഷിക്കൂ എന്നായിരുന്നു ഈ വീഡിയോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയത്.
ഹോട്ട് ലുക്കില്‍ മോണൽ ഗജ്ജര്‍; ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്












Click it and Unblock the Notifications