ഗര്‍ഭസ്ഥ ശിശുവില്‍ സര്‍ജറി, 90 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കി, അപൂര്‍വ നേട്ടവുമായി ഡോക്ടര്‍മാര്‍
തടസ്സങ്ങള്‍ ഒന്നുമില്ലാതെയാണ് ഈ സര്‍ജറി പൂര്‍ത്തിയാക്കിയത്. പക്ഷേ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഒന്നര മിനുട്ടിലാണ് ഇതെല്ലാം പൂര്‍ത്തിയാക്കിയതെന്നും ഡോക്ടര്‍ പറഞ്ഞു.

ദില്ലി: ഗര്‍ഭസ്ഥ ശിശുവില്‍ അതിസങ്കീര്‍ണമായ അപൂര്‍വ ശസ്ത്രക്രിയ നടത്തി എയിംസ് ഡോക്ടമാര്‍. ശസ്ത്രക്രിയ വന്‍ വിജയമായി. ഗര്ഭപിണ്ഡത്തിന്റെ ഹൃദയം എന്ന് വിശേഷിപ്പിക്കാവുന്ന ഇടത്തിലായിരുന്നു ഈ സര്‍ജറി. വെറും മുന്തിരിയുടെ മാത്രം വലിപ്പമുള്ളതാണ് ഭാഗം. വെറും 90 സെക്കന്‍ഡിലാണ് ഇത് പൂര്‍ത്തിയാക്കിയത്.
28കാരിയുടെ സര്‍ജറിയാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇവര്‍ നേരത്തെ മൂന്ന് തവണ ഗര്‍ഭിണിയായപ്പോഴും അതെല്ലാം അലസി പോയതിനെ തുടര്‍ന്നാണ് ഇവര്‍ സര്‍ജറി നടത്തിയത്. ഇവരുടെ ആരോഗ്യ പ്രശ്നങ്ങള്‍ കാരണമായിരുന്നു ഗര്‍ഭച്ഛിദ്രം സംഭവിക്കുന്നത്. ഈ പ്രതിസന്ധിയെ നേരിടാന്‍ യുവതി തീരുമാനിച്ചതോടെയാണ് അപൂര്‍വ ശസ്ത്രക്രിയക്ക് വഴിയൊരുങ്ങിയത്.
തനിക്ക് ഒരു കുഞ്ഞുണ്ടാകണമെന്ന് ഈ യുവതി ആഗ്രഹിച്ചിരുന്നു. ഇവരെ ഗര്ഭപിണ്ഡത്തിന്റെ അവസ്ഥയെ കുറിച്ച് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഗര്ഭപിണ്ഡത്തിലെ ഹൃദയത്തിലെ ശസ്ത്രക്രിയക്ക് യുവതി തന്നെ ഡോക്ടര്‍മാര്‍ക്ക് അനുമതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ജറി നടത്തിയത്.
അമ്മയുടെ വയറ്റില്‍ കുഞ്ഞുണ്ടായിരുന്നപ്പോഴാണ് ഈ സര്‍ജറി എന്നതും സങ്കീര്‍ണത വര്‍ധിപ്പിക്കുന്നതായിരുന്നു. ഇത്തരം ഘട്ടത്തില്‍ ചില ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഭേദമാക്കാന്‍ സാധിക്കും.
ലുക്ക് കണ്ടാല്‍ ആരും പ്രേമിച്ച് പോകും; അടിച്ചുപൊളി ട്രിപ്പാണെങ്കില്‍ വിട്ട് കളയരുത് ഈ സ്പോട്ടുകള്‍
കുഞ്ഞ് ഗര്‍ഭാശയത്തില്‍ തന്നെ നില്ക്കുമ്പോള് സര്‍ജറി നടത്തുന്നത്, കുഞ്ഞിന്റെ ആരോഗ്യത്തിന് ഗുണകരമായിരിക്കും. ജനനത്തിന് ശേഷം പ്രശ്നങ്ങളും ഉണ്ടാവില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ബലൂണ്‍ ഡൈലേഷന് ഓഫ് ഏന് ഒബ്സ്ട്രകറ്റഡ് വാല്‍വ് ഇന്‍ ദ ബേബീസ് ഹാര്‍ട്ട് എന്നാണ് സങ്കീര്‍ണമായ നടപടിക്രമം അറിയപ്പെടുന്നത്. അള്‍ട്രാസൗണ്ടിന്റെ മേല്‍നോട്ടത്തിലാണ് ഈ സര്‍ജറി നടത്തുക.
അമ്മയുടെ വയറിലൂടെ കുഞ്ഞിന്റെ ഹൃദയത്തില്‍ ഒരു സൂചി കുത്തിയിറക്കും. അതിലൂടെ തടസ്സപ്പെട്ട് കിടക്കുന്ന വാല്‍വ് തുറക്കും. അതിലൂടെ രക്തയോട്ടത്തെ സാധാരണ നിലയിലാക്കും. ഇതിലൂടെ കുഞ്ഞിന്റെ ഹൃദയാരോഗ്യം മെച്ചപ്പെടും.
ജനനത്തിന് ശേഷം ഹൃദയ സംബന്ധമായ അസുഖങ്ങളും കുഞ്ഞിന് വരുന്നത് കുറവായിരിക്കും. വന്നാലും മറ്റുള്ളവരെ അപേക്ഷിച്ച് അതിന് തീവ്രത കുറവായിരിക്കുമെന്ന് സീനിയര്‍ ഡോക്ടര്‍ പറഞ്ഞു.
തടസ്സങ്ങള്‍ ഒന്നുമില്ലാതെയാണ് ഈ സര്‍ജറി പൂര്‍ത്തിയാക്കിയത്. പക്ഷേ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഒന്നര മിനുട്ടിലാണ് ഇതെല്ലാം പൂര്‍ത്തിയാക്കിയതെന്നും ഡോക്ടര്‍ പറഞ്ഞു. സര്‍ജറിക്ക് ശേഷം അമ്മയും ഗര്‍ഭസ്ഥ ശിശുവും സുഖമായിരിക്കുകയാണ്.
ഇവരിപ്പോള്‍ നിരീക്ഷണത്തിലാണ്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ജറി നടത്തിയ ഡോക്ടര്‍മാരെ അഭിനന്ദിച്ചു. ഇന്ത്യയിലെ ഡോക്ടര്‍മാര്‍ കുറിച്ചോര്‍ത്ത് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ മന്ത്രി മന്‍സൂക് മാണ്ഡവ്യയും ഡോക്ടര്‍മാരെ അഭിനന്ദിച്ചു. അമ്മയ്ക്കും കുഞ്ഞിനൊപ്പമാണ് തന്റെ പ്രാര്‍ത്ഥനകളെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications