Get Updates
Get notified of breaking news, exclusive insights, and must-see stories!

പരമാവധി ഭരണമെന്നാല്‍ പരമാവധി നുണകള്‍ പറയുന്നതാണോ, മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സോണിയ

പാര്‍ട്ടി നിര്‍ദേശിച്ചാല്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സോണിയ വ്യക്തമാക്കിയിട്ടുണ്ട്

മുംബൈ: ഇടവേളയ്ക്ക് ശേഷം ദേശീയ രാഷ്ട്രീയത്തില്‍ സജീവമായി കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിയെങ്കിലും കഴിഞ്ഞ ദിവസം സജീവ് രാഷ്ട്രീയത്തില്‍ തന്നെ തുടരുമെന്ന വ്യക്തമായ സൂചനയാണ് സോണിയ നല്‍കിയത്. ബിജെപി കടന്നാക്രമിക്കുകയും ചെയ്തു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ പരമാവധി ഭരണമെന്ന ആശയം പരമാവധി നുണകള്‍ പ്രചരിപ്പിക്കുന്നതാണെന്ന് സോണിയ പറഞ്ഞു. 2014 മേയ് 16ന് ഇന്ത്യയില്‍ ഒന്നുമുണ്ടായിരുന്നില്ലേ? ഇന്ത്യ വലിയൊരു തമോഗര്‍ത്തമായിരുന്നോ. മോദി സര്‍ക്കാര്‍ ഈ രീതിയിലാണ് പെരുമാറുന്നതെന്നും സോണിയ പറഞ്ഞു.

1

അതേസമയം പാര്‍ട്ടി നിര്‍ദേശിച്ചാല്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സോണിയ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രത്തില്‍ അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജയത്തോടെ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്നും സോണിയ പറഞ്ഞു. 70 വര്‍ഷക്കാലമായി കോണ്‍ഗ്രസ് രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല എന്ന ബിജെപിയുടെ ആരോപണങ്ങള്‍ പച്ചക്കള്ളമാണ്. ഇക്കാലയളവില്‍ കോണ്‍ഗ്രസിന്റെ നേട്ടങ്ങള്‍ അത്യുല്യമായിരുന്നു. ഇന്ത്യക്ക് വേണ്ടി കോണ്‍ഗ്രസ് എന്തെങ്കിലും ചെയ്തു എന്ന ഖ്യാതിക്ക് വേണ്ടിയല്ല ഇത് പറയുന്നത്. ഇന്ത്യയുടെ നേട്ടങ്ങള്‍ തിരിച്ചറിയാന്‍ വേണ്ടിയിട്ടാണെന്നും സോണിയ പറഞ്ഞു.

2

മോദി സര്‍ക്കാര്‍ തിരഞ്ഞെടുക്കപ്പെട്ട ശേഷം ഇന്ത്യന്‍ ഭരണഘടന തന്നെ വെല്ലുവിളി നേരിടുകയാണ്. ഭരണഘടനയെ മാറ്റിമറിച്ച് അതിന്റെ അടിത്തറ അട്ടിമറിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇതൊന്നും യാദൃശ്ചികതയല്ല. വളരെ ആസൂത്രിതമായി ചെയ്യുന്നതാണ്. തിരഞ്ഞെടുപ്പുകള്‍ക്കായി സമൂഹത്തെ മതത്തിന്റെ പേരില്‍ വിഭജിക്കുന്ന അപകടകരമായ പ്രവണതയാണ് ബിജെപി ഉണ്ടാക്കിയിരിക്കുന്നതെന്നും സോണിയാ ഗാന്ധി ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+