ഗ്രേറ്റര്‍ നോയിഡയില്‍ വളര്‍ത്തുനായ ആറുവയസ്സുകാരനെ കടിച്ചു, ഉടമസ്ഥന് എട്ടിന്റെ പണി, 10000 രൂപ പിഴ
ദില്ലി: ഗ്രേറ്റര്‍ നോയിഡയില്‍ ആറുവയസ്സുകാരനെ വളര്‍ത്തുനായ കടിച്ചു. എന്നാല്‍ നായയുടെ ഉടമസ്ഥന് കിട്ടിയത് വന്‍ പിഴ. പതിനായിരം രൂപയാണ് പിഴയായി കിട്ടിയത്. റെസിഡെന്‍ഷ്യല്‍ കോംപ്ലക്‌സിലെ ലിഫ്റ്റില്‍ വെച്ചാണ് ആറ് വയസ്സുകാരനെ നായ കടിച്ചത്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.
ടെക്‌സോണ്‍ ഫോറിലെ ലാ റെസിഡെഷ്യയിലെ നിവാസിയാണ് ഈ കുട്ടി. വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. അതേസമയം കുട്ടിയെ ലിഫ്റ്റില്‍ വെച്ച് നായ കടിക്കുന്നത് മുഴുവന്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. അതേസമയം ഇതിന് പിന്നാലെയാണ് നായയുടെ ഉടമസ്ഥന് കനത്ത പിഴ തന്നെയിട്ടത്.

നായയുടെ കടിയേറ്റ കുട്ടിയുടെ ചികിത്സാ ചെലവുകള്‍ മുഴുവന്‍ ഉടമ വഹിക്കണം. മകന്‍ സ്‌കൂളില്‍ നിന്ന് വരുന്നതിനിടെയാണ് സംഭവമുണ്ടായതെന്ന് കുട്ടിയുടെ അമ്മ പറയുന്നു. പതിനഞ്ചാം നിലയിലാണ് ഞങ്ങള്‍ താമസിക്കുന്നത്. മകന്‍ സ്‌കൂളില്‍ നിന്ന് വരുന്നതിനിടെ ഞങ്ങള്‍ ഗ്രൗണ്ട് ഫ്‌ളോറില്‍ നിന്നാണ് ലിഫ്റ്റില്‍ കയറിയത്.
അതേസമയം ഇവിടെയുള്ള ഒരു താമസക്കാരന്‍ നായയുമായി ലിഫ്റ്റില്‍ കയറി. ആ വ്യക്തിയെ തനിക്ക് അറിയാവുന്നത് കൊണ്ടാണ് ലിഫ്റ്റില്‍ കയറാന്‍ അനുവദിച്ചത്. അത് മാത്രമല്ല, നായ കടിക്കില്ലെന്ന് അദ്ദേഹം ഉറപ്പ് തന്നിരുന്നുവെന്നും കടിയേറ്റ കുട്ടിയുടെ അമ്മ പറഞ്ഞു.
ലിഫ്റ്റില്‍ കയറിയ ഉടനെ ആ നായ എന്റെ മകനെ കടിക്കുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി, വാക്‌സിനെടുപ്പിച്ചെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. അതേസമയം നായയുടെ ഉടമസ്ഥന്‍ തങ്ങളോട് ക്ഷമ ചോദിച്ചതായി മാതാപിതാക്കള്‍ പറഞ്ഞു. ഇതുവരെ കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടില്ല.
അതേസമയം നോയിഡയിലും പരിസരത്തുമെല്ലാം നിരന്തരം നായ്ക്കളുടെ ശല്യം വര്‍ധിച്ച് വരികയാണ്. പലര്‍ക്കും കടിയേല്‍ക്കുകയും ചെയ്യുന്നുണ്ട്. അതേ ഗണത്തിലാണ് ഇതും വരുന്നത്. ലിഫ്റ്റില്‍ കയറിയ ഉടനെ ഈ നായ അക്രമാസക്തനായെന്നും, മകനെ കടിച്ചെന്നും പിതാവ് പറഞ്ഞു.
HAIR:മുടി നീണ്ടുവളരുന്നില്ലേ, ഇതൊന്ന് ട്രൈ ചെയ്യൂ, ഒന്ന് പുരട്ടിയാല്‍ അമ്പരക്കുന്ന വളര്‍ച്ച ഉറപ്പ്!!
അമ്മയ്ക്ക് പിറകിലേക്ക് മകന്‍ മാറിയില്ലെങ്കില്‍ നായ വിടാതെ പിന്തുടര്‍ന്ന് കടിച്ചെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. അതേസമയം കുട്ടിയെ നായ കടിക്കുന്ന വീഡിയോ വൈറലായതോടെ ഗ്രേറ്റര്‍ നോയിഡ അധികൃതര്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് പതിനായിരം രൂപ നായയുടെ ഉടമസ്ഥന് പിഴ വിധിക്കുകയായിരുന്നു.
അതേസമയം ഗാസിയാബാദിലും നോയിഡയിലും തെരുവ് നായ്ക്കളുടെ ആക്രമണം അതിരൂക്ഷമായിരിക്കുകയാണ്. കുട്ടിയെ നായ കടിച്ച സംഭവം ഭയപ്പെടുത്തുന്നതായിരുന്നുവെന്നാണ് ഇവിടെയുള്ള താമസക്കാര്‍ പറഞ്ഞു. അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സില്‍ നായ്ക്കളെ നിയന്ത്രിക്കാനുള്ള നിയമം കൊണ്ടുവരണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications