Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടുജോലിക്കാരിക്ക് ക്രൂരമർദ്ദനം; ബിജെപി വനിതാ നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ

ദില്ലി: ആദിവാസി വിഭാഗത്തിൽപെട്ട വീട്ടുജോലിക്കാരിയായ യുവതിയെ ബി ജെ പി വനിതാ നേതാവ് ക്രൂരമായ മർദ്ദിച്ച സംഭവത്തിൽ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ. ഇത് സംബന്ധിച്ച് ജാർഖണ്ഡ് പോലീസിന് കത്ത് നൽകുമെന്നും കമ്മീഷൻ വ്യക്തമാക്കി. പരാതി സത്യമാണെങ്കിൽ ബിജെപി നേതാവിന്റെ അറസ്റ്റ് ആവശ്യപ്പെടുമെന്നും വനിതാ കമ്മീഷൻ പറഞ്ഞു.

eemapatra-1661874048-166188

ബിജെപി ജാർഖണ്ഡ് വനിതാ വിഭാഗം ദേശീയ വർക്കിംഗ് കമ്മിറ്റി അംഗമായ സീമാ പാത്രയയെയാണ് വീട്ടുജോലിക്കാരിയെ സുനിത എന്ന യുവതിയെ അതിക്രൂരമായി ഉപദ്രവിച്ചത്. സംഭവം വിവാദമായതോടെ പാത്രയെ പാർട്ടിയിൽ നിന്നും സസ്പെന്റ് ചെയ്തതായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ ദീപക് പ്രകാശ് വ്യക്തമാക്കിയിരുന്നു. സീമാ പാത്രയുടെ ഭർത്താവ് മഹേശ്വർ പാത്ര മുൻ ഐഎഎസ് ഉദ്യോഗസ്ഥനാണ്.

29കാരിയായ സുനിത 8 വർഷമായിരുന്നു സീമയുടെ വീട്ടിൽ ജോലി ചെയ്തത്. ആശുപത്രി കിടക്കയിൽ നിന്നും താൻ നേരിടേണ്ടി വന്ന ക്രൂരതയെ കുറിച്ച് സുനിത നടത്തിയ വെളിപ്പെടുത്തൽ വീഡിയോ പുറത്ത് വന്നതോടെയാണ് സുനിതയ്ക്കെതിരെ നടപടിയുണ്ടായത്. ക്രൂരമായ പീഡനത്തിനാണ് താൻ ഇരയായതെന്ന് സീമ വീഡിയോയിൽ പറയുന്നുണ്ട്.

സീമാ പാത്ര തന്റെ പല്ലടിച്ച് കൊഴിച്ചതായും തറയിൽ വീണ മൂത്രം നക്കിയെടുക്കാൻ ആവശ്യപ്പെട്ടതായും സീമ പറയുന്നതായി വീഡിയോയിൽ ഉണ്ട്. വീഡിയോയിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട നിലയിലാണ് സുനിതയുള്ളത്. അവരുടെ പല്ലുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. സംസാരിക്കാൻ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.

അനുശ്രീ, ആരെങ്കിലും ഈ ഹൃദയത്തിൽ കയറിയോ? എജ്ജാതി എക്സ്പ്രഷൻസ് ആണ്?'; വൈറലായി ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+