കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈന്യത്തെ ഇറക്കാൻ പ്രേരിപ്പിക്കരുത്: ലോക്ക് ഡൌണിൽ ജനങ്ങൾക്ക് മന്ത്രിയുടെ മുന്നറിയിപ്പ്

Google Oneindia Malayalam News

മുംബൈ: ലോക്ക് ഡൌൺ ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് മുന്നറിയിപ്പുമായി മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രി. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സൈന്യത്തെ വിന്യസിക്കാൻ നിർബന്ധിക്കരുതെന്നാണ് മുന്നറിയിപ്പ്. രാജ്യവ്യാപകമായി മാർച്ച് 25 മുതൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിന് പിന്നാലെ കൂടുതൽ പേർ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മഹാരാഷ്ട്ര സർക്കാർ ജനങ്ങൾ മുന്നറിയിപ്പുമായി രംഗത്തെത്തുന്നത്.

പാല്‍ വാങ്ങാന്‍ പുറത്തിറങ്ങിയ യുവാവ് ബംഗാള്‍ പൊലിസിന്‍റെ അടിയേറ്റ് മരിച്ചു; സംഭവം പശ്ചിമബംഗാളില്‍പാല്‍ വാങ്ങാന്‍ പുറത്തിറങ്ങിയ യുവാവ് ബംഗാള്‍ പൊലിസിന്‍റെ അടിയേറ്റ് മരിച്ചു; സംഭവം പശ്ചിമബംഗാളില്‍

 സൈന്യത്തെയിറക്കും?

സൈന്യത്തെയിറക്കും?


അമേരിക്ക ലോക്ക് ഡൌൺ പ്രഖ്യാപിച്ചപ്പോൾ ജനങ്ങൾ തെരുവിലിറങ്ങുന്നതിന് തടയുന്നതിന് സർക്കാർ സൈന്യത്തിന്റെ സഹായം തേടിയിരുന്നു. അതുകൊണ്ട് അത് ആവർത്തിക്കാൻ ഞങ്ങളെ നിർബന്ധിക്കരുത്. അത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. അജിത് പവാർ മുന്നറിയിപ്പ് നൽകുന്നു. മഹാരാഷ്ട്രയിലെ വാസായിൽ പോലീസുകാരന് ഇരുചക്രവാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റതിന് പിന്നാലെയാണ്. വാഹനം തടഞ്ഞുനിർത്തുന്നത് ഒഴിവാക്കാനായി വാഹനം വെട്ടിച്ചപ്പോഴാണ് പോലീസുകാരന് വാഹനമിടിച്ച് പരിക്കേറ്റത്.

 അക്രമം അഴിച്ചുവിടുന്നവർക്ക് മുന്നറിയിപ്പ്

അക്രമം അഴിച്ചുവിടുന്നവർക്ക് മുന്നറിയിപ്പ്

ലോക്ക് ഡൌൺ കാലയളവിൽ ജനങ്ങൾ വീടുകളിൽ വ്യാപകമായി പുറത്തുപോകുകയും ഡോക്ടർമാർക്കും പാരാമെഡിക്കൽ ജീവനക്കാർക്കും പോലീസുകാർക്കുമെതിരെ അക്രമം അഴിച്ചുവിട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യം മഹാരാഷ്ട്രയിലെ മറ്റ് മന്ത്രിമാരുമായി ചർച്ച ചെയ്തതിന് ശേഷമാണ് അജിത് പവാർ സംസ്ഥാനത്തെ ജനങ്ങൾക്ക് കർശനമുന്നറിയിപ്പ് നൽകുന്നത്. രാജ്യത്ത് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര.

അവശ്യ സർവീസുകൾക്ക് ക്ഷാമമില്ല

അവശ്യ സർവീസുകൾക്ക് ക്ഷാമമില്ല

കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെയുള്ള ഒരു തരത്തിലുള്ള ആക്രമങ്ങളും അനുവദിക്കില്ലെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അജിത് പവാർ വ്യക്തമാക്കി. അതേസമയം പാൽ, പഴങ്ങൾ, പച്ചക്കറി, മരുന്നുകൾ, ഭക്ഷ്യധാന്യങ്ങൾ, ഇന്ധനം എന്നിവ ഉൾപ്പെടെയുള്ള എല്ലാത്തരം അവശ്യ വസ്തുുക്കളും വേണ്ടത്ര ശേഖരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിപണികളിൽ ജനങ്ങൾ കൂട്ടമായി പ്രത്യക്ഷപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും. ഇത് ഗുരുതരമായ വിഷയമാണ്. അതുകൊണ്ട് ജനങ്ങൾക്ക് ആവശ്യമായ അവശ്യ വസ്തുക്കൾ വീട്ടുപടിക്കലോ സൊസൈറ്റി ഗേറ്റിലോ എത്തിക്കാൻ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഈ സംവിധാനം വിജകരമായി ബാരാമതിയിലും വായ് നഗരത്തിലും നടപ്പിലാക്കിയിട്ടുണ്ടെന്നും അജിത് പവാർ വ്യക്തമാക്കി.

 സഹായം തേടി ഉപമുഖ്യമന്ത്രി

സഹായം തേടി ഉപമുഖ്യമന്ത്രി


മുതിർന്ന പൌരന്മാരുടെ കാര്യങ്ങൾ നോക്കുന്നതിനായി എൻജിഒകൾ, സംഘടനകൾ, വളന്റിയർമാർ എന്നിവർ മുന്നോട്ടുവരണമെന്നും ഉപമുഖ്യമന്ത്രി ആവശ്യപ്പെടുന്നു. മാനുഷിക പരിഗണനയോടെ വിദ്യാർത്ഥികൾ, മുതിർന്ന പൌരന്മാർ, ചേരി നിവാസികൾ, വീടില്ലാത്ത പാവപ്പെട്ടവർ എന്നിവർക്ക് ഭക്ഷണം ലഭ്യമാക്കണമെന്നും മന്ത്രി ആവശ്യപ്പെടുന്നു.
രാജ്യത്ത് ഇതിനകം ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് നാല് മരണം. 43 പേർക്ക് രോഗം സ്ഥിരീകരിച്ചു. ബുധനാഴ്ച 73 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ 649 പേർക്കാണ് ഇന്ത്യയിൽ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. 13 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്.

English summary
'Don't Compel Us to Deploy Army': Maharashtra Deputy CM Ajit Pawar Warns People Against Lockdown Violation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X