കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയത്തില്‍ വിശുദ്ധന്‍മാരില്ല: പാപം ചെയ്യാന്‍ നിര്‍ബന്ധിക്കരുത്, ബിജെപിയോട് ശിവസേന!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതാവസ്ഥ തുടരുമ്പോള്‍ ബിജെപിക്കെതിരെ ശിവസേന. രാഷ്ട്രീയത്തില്‍ വിശുദ്ധന്‍മാരില്ലെന്നും മഹാരാഷ്ട്രയില്‍ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബദലുകള്‍ തേടാന്‍ ശിവസേനയെ നിര്‍ബന്ധിക്കരുതെന്നാണ് ശിവസേന നേതാവ് സഞ്ജയ് റൗട്ടിന്റെ പ്രസ്താവന. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് ബിജെപിയും ശിവസേനയും തമ്മില്‍ യാതൊരു വിധത്തിലുള്ള ചര്‍ച്ചയും ഇപ്പോള്‍ നടക്കുന്നില്ലെന്നും റൗട്ട് അവകാശപ്പെടുന്നു. ശിവസേന മുഖപത്രം സാമ്നയുടെ എക്സിക്യൂട്ടീവ് എഡിറ്ററായ സഞ്ജയ് റൗട്ട് പാര്‍ട്ടിയുടെ ചീഫ് വിപ്പ് കൂടിയാണ്.

ജെഡിഎസ് കൊടി പിടിച്ച് ഡികെ ശിവകുമാര്‍; കണ്ണുരുട്ടി സിദ്ധരാമയ്യ 'വീഡിയോ'; വിവാദംജെഡിഎസ് കൊടി പിടിച്ച് ഡികെ ശിവകുമാര്‍; കണ്ണുരുട്ടി സിദ്ധരാമയ്യ 'വീഡിയോ'; വിവാദം

എന്തുകൊണ്ട് അംഗീകരിക്കപ്പെടുന്നില്ല?

എന്തുകൊണ്ട് അംഗീകരിക്കപ്പെടുന്നില്ല?

നിയമസഭാ തിരഞ്ഞെടുപ്പില്‍ 105 സീറ്റ് നേടിയ ബിജെപിയും 56 സീറ്റ് നേടിയ ശിവസേനയും തമ്മിലാണ് അധികാര വിഭജനത്തില്‍ തര്‍ക്കം നടക്കുന്നത്. 50:50 ഫോര്‍മുല പ്രകാരം മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കണമെന്ന ശിവസേനയുടെ ആവശ്യമാണ് ഇതുവരെയും അംഗീകരിക്കപ്പെടാത്തത്. ഇതാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണത്തിന് പ്രതിസന്ധി സൃഷ്ടിച്ചിട്ടുള്ളത്. എന്നാല്‍ ബിജെപിയെ മറികടന്ന് മഹാരാഷ്ട്രയില്‍ ശിവസേന സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടിയേക്കുമെന്ന തരത്തിലുള്ള ആരോപണങ്ങള്‍ എന്‍സിപി- കോണ്‍ഗ്രസ് വിഭാഗത്തില്‍ നിന്ന് ഉണ്ടായിരുന്നു.

 രാഷ്ട്രീയത്തില്‍ വിശുദ്ധന്‍മാരില്ല

രാഷ്ട്രീയത്തില്‍ വിശുദ്ധന്‍മാരില്ല

ബിജെപിയുമായുള്ള സഖ്യത്തില്‍ വിശ്വാസമുള്ളതുകൊണ്ടാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിച്ചത്. എന്നാല്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി തങ്ങളെ നിര്‍ബന്ധിക്കരുതെന്നാണ് ശിവസേന നേതാവ് സഞ്ജയ് റൗട്ട് പ്രതികരിച്ചത്.
രാഷ്ട്രീയത്തില്‍ വിശുദ്ധന്‍മാരില്ലെന്നും റൗട്ട് കൂട്ടിച്ചേര്‍ത്തു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കുമെന്ന് മുംബൈയില്‍ വെച്ചാണ് ഇരു പാര്‍ട്ടികളും പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിന് മുമ്പ് തന്നെ അധികാരം പങ്കുവെക്കുന്നത് സംബന്ധിച്ച ധാരണകള്‍ ഇരുപാര്‍ട്ടികളും അംഗീകരിച്ചിരുന്നുവെന്നാണ് റൗട്ട് ചൂണ്ടിക്കാണിക്കുന്നത്.

 സീറ്റ് വിഭജനത്തില്‍ തുടങ്ങി...

സീറ്റ് വിഭജനത്തില്‍ തുടങ്ങി...

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ശിവസേന ബിജെപിയോട് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബിജെപി 164 സീറ്റില്‍ മത്സരിച്ചപ്പോള്‍ 124 സീറ്റില്‍ മാത്രമാണ് ശിവസേന മത്സരിച്ചത്. ഞങ്ങള്‍ രാഷ്ട്രീയത്തില്‍ ഒരിക്കലും കള്ളം പറയില്ല. അത് അധികാരം ലഭിക്കാന്‍ ആണെങ്കില്‍പ്പോലും എന്നാണ് സഞ്ജയ് റൗട്ട് പ്രതികരിച്ചത്. 124 സീറ്റില്‍ മത്സരിച്ച ശിവസേനക്ക് 56 സീറ്റുകളിലാണ് വിജയിക്കാന്‍ കഴിഞ്ഞത്. 164ല്‍ 105 സീറ്റ് ബിജെപിയും നേടിയിരുന്നു. എന്‍സിപി- കോണ്‍ഗ്രസ് സഖ്യമാണ് അവശേഷിക്കുന്ന സീറ്റുകളില്‍ വിജയിച്ചത്.

 ഒറ്റക്ക് സര്‍ക്കാര്‍ രൂപീകരിച്ചാല്‍ സ്വാഗതം ചെയ്യും

ഒറ്റക്ക് സര്‍ക്കാര്‍ രൂപീകരിച്ചാല്‍ സ്വാഗതം ചെയ്യും

മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപിയാണ്. എന്നാല്‍ ശിവസേനയുടെ സഹായമില്ലാതെ അവര്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിക്കാമെങ്കില്‍ ചെയ്യട്ടെ, ഞാന്‍ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും റൗട്ട് പറയുന്നു. അധികാരം പങ്കുവെക്കുന്ന കാര്യത്തില്‍ 50:50 ഫോര്‍മുല പിന്തുടരാമെന്ന് നേരത്തെ തന്ന ധാരണയിലെത്തിയതാണ്. പിന്നെന്തിനാണ് ഇക്കാര്യങ്ങള്‍ വീണ്ടും വിശദീകരിക്കുന്നതെന്നും റൗട്ട് ചോദിക്കുന്നു.

English summary
'Don’t Compel Us to Sin…’ Shiv Sena Warns BJP It May Look for Alternatives if CM Post Not Shared
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X