നിങ്ങള്‍ ആദ്യം ഇങ്ങനൊന്ന് നടത്തി കാണിക്ക്; ബിജെപിക്ക് കണക്കിന് കൊടുത്ത് ശശി തരൂര്‍
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനെ പരിഹസിച്ച ബിജെപിക്കെതിരെ കടുത്ത പരാമര്‍ശവുമായി ശശി തരൂര്‍. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ ഞങ്ങള്‍ക്ക് നന്നായി പരിഹരിക്കാന്‍ അറിയാം. അക്കാര്യത്തില്‍ ഞങ്ങള്‍ക്ക് ശേഷിയുണ്ട്. നിങ്ങളുടെ ഇടപെടല്‍ ഞങ്ങള്‍ക്ക് ആവശ്യമില്ലെന്നും ബിജെപി ഐടി സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യക്കുള്ള മറുപടിയായി തരൂര്‍ പറഞ്ഞു.
ആദ്യം സ്വന്തമായി നിങ്ങള്‍ ഒരു തിരഞ്ഞെടുപ്പ് നടത്തി കാണിക്കെന്നും തരൂര്‍ ബിജെപിയെ പരിഹസിച്ചു. ബിജെപിയില്‍ അധ്യക്ഷനെ പ്രഖ്യാപിക്കലാണ് പതിവ്. ഇതില്‍ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ഇപ്പോള്‍ വലിയ റോളുണ്ട്. അവിടെ തിരഞ്ഞെടുപ്പ് നടക്കാറില്ല.

തരൂരിന് മുന്നില്‍ എല്ലാ വാതിലും അടഞ്ഞിരിക്കുകയാണ്. അദ്ദേഹം തോല്‍വിയിലേക്ക് നീങ്ങുകയാണ്. തുല്യ പരിഗണനയൊന്നും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ ഇല്ല. ഇതൊരു വളരെ മോശം കാര്യമാണ്. കൃത്യമായ വിശദാംങ്ങളുടെ പ്രതിനിധകളുടെ പട്ടിക തരൂരിന് നല്‍കിയിട്ടില്ലെന്നുമാണ് അമിത് മാളവ്യ പറഞ്ഞത്.
സംസ്ഥാന പ്രസിഡന്റുമാര്‍ ഖാര്‍ഗെയ്ക്ക് വേണ്ടി ആവേശത്തോടെ പ്രചാരണം നടത്തുകയാണ്. എന്നാല്‍ തരൂരിനെ ആരും തിരിഞ്ഞ് പോലും നോക്കുന്നില്ലെന്നും അമിത് മാളവ്യ ആരോപിച്ചു. ഗാന്ധി കുടുംബത്തിന് പിന്നില്‍ നിന്ന് നയിക്കാനുള്ള ഒരാളെയാണ് അവര്‍ അധ്യക്ഷനായി കൊണ്ടുവരുന്നതെന്നും നേരത്തെ മാളവ്യ പറഞ്ഞിരുന്നു.
നൈറ്റ് ലൈഫ് ഇഷ്ടമാണോ; പാര്‍ട്ടിയായി അടിച്ചുപൊളിക്കാന്‍ ഈ നഗരങ്ങള്‍ പൊളിയാണ്: ട്രിപ്പ് ഉറപ്പിച്ചോളൂ
ഇതിനാണ് ചുട്ടമറുപടിയുമായി തരൂര്‍ രംഗത്തെത്തിയത്. ഞങ്ങളുടെ സംഘടനയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഞങ്ങള്‍ക്കറിയാം. ആഭ്യന്തര കാര്യങ്ങള്‍ പരിഹരിക്കാനും അറിയാം. നിങ്ങളുടെ ഇടപെടല്‍ എന്തായാലും ഞങ്ങളുടെ പാര്‍ട്ടി തിരഞ്ഞെടുപ്പിന് ആവശ്യമില്ല. ആദ്യം നിങ്ങള്‍ സ്വന്തമായി ഒരു തിരഞ്ഞെടുപ്പ് നടത്തൂ എന്നും തരൂര്‍ പരിഹസിച്ചു.
കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം ശശി തരൂരും മല്ലികാര്‍ജുന്‍ ഗാര്‍ഗെയും തമ്മിലാണ്. പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ വലിയ സ്വാധീനം ഇതിനോടകം ഗാര്‍ഗെ നേടി കഴിഞ്ഞു. അദ്ദേഹം പ്രചാരണത്തിന് എത്തുന്ന എല്ലായിടത്തും വലിയ സ്വീകരണമാണ് നേതാക്കള്‍ നല്‍കുന്നത്.
അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ പ്രചാരണത്തിന് എത്തിയ തരൂരിന് തണുത്ത സ്വീകരണമാണ് പല ഡിസിസികളില്‍ നിന്നും ലഭിച്ചത്. ദില്ലിയില്‍ വെറും പതിനഞ്ച് നേതാക്കള്‍ മാത്രമായിരുന്നു എത്തിയത്. ഇതിലുള്ള അതൃപ്തി തരൂര്‍ പരസ്യമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ തരൂരിന് ഗംഭീര സ്വീകരമാണ് കമല്‍നാഥിന്റെ നേതൃത്വത്തില്‍ നല്‍കിയത്.
ഇതില്‍ അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ആദ്യമായിട്ടാണ് ഇങ്ങനൊരു അനുഭവമെന്ന് തരൂര്‍ പറഞ്ഞിരുന്നു. ഗാര്‍ഗെ പക്ഷേ തിരഞ്ഞെടുപ്പില്‍ ജയിക്കുമെന്നാണ് ഇതുവരെയുള്ള സൂചനകളില്‍ നിന്ന് വ്യക്തമാകുന്നത്.












Click it and Unblock the Notifications