കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി മുക്ത ഭാരതം വേണ്ട...... കര്‍ണാടകയില്‍ താരമായി രാഹുല്‍.. മോദിയെ താഴെയിറക്കും!! മുന്നറിയിപ്പ്!!

ബിജെപി മുക്ത ഭാരതം വേണ്ടെന്ന് രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയില്‍ തകര്‍പ്പന്‍ പ്രചാരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി റാലിക്കായി ബെല്ലാരിയില്‍ എത്തിയ സമയത്ത് തന്നെയാണ് പ്രചാരണവുമായി രാഹുലും രംഗത്തിറങ്ങിയിരിക്കുന്നത്. ബിജെപി മുക്ത ഭാരതമല്ല തന്റെ അജണ്ടയെന്ന് തുറന്ന് പ്രഖ്യാപിക്കുകയും ചെയ്തു രാഹുല്‍. ബിജെപിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ആശയത്തിന് പുത്തന്‍ മാതൃകയൊരുക്കുകയാണ് രാഹുല്‍ ചെയ്തിരിക്കുന്നത്. ഇത് കര്‍ണാടകയില്‍ വലിയ വാഗ്വാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തുടര്‍ച്ചയായി കോണ്‍ഗ്രസിനെയും മുന്‍ സര്‍ക്കാരിനെയും മോശമായി ചിത്രീകരിക്കുന്നതിനിടെയാണ് രാഹുല്‍ ഇത്തരമൊരു പോസിറ്റീവ് പരാമര്‍ശം നടത്തിയിരിക്കുന്നത്. ഇത് എതിരാളികളെ പോലും അമ്പരിപ്പിച്ചിട്ടുണ്ട്. ഇതോടെയാണ് രാഹുലിന്റെ പ്രചാരണം വലിയ രീതിയില്‍ ജനങ്ങളെ സ്വാധീനിക്കാന്‍ തുടങ്ങിയിരിക്കുന്നത്.

മത്സരിച്ച് പരാജയപ്പെടുത്തും

മത്സരിച്ച് പരാജയപ്പെടുത്തും

ബിജെപിയുമായി മത്സരിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. പക്ഷേ ബിജെപി മുക്ത ഭാരതം എന്നത് ഒരിക്കല്‍ പോലും കോണ്‍ഗ്രസിന്റെ അജണ്ടയല്ല. അവരെ മത്സരിച്ച് അധികാരത്തില്‍ നിന്ന ്താഴെയിറക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുക. ബിജെപിയെ ഇല്ലാതാക്കാന്‍ ഒരിക്കല്‍ പോലും കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ല. അതിന് ഒരുപാട് അവസരമുണ്ടായിട്ടും അത്തരം കാര്യങ്ങള്‍ ചെയ്തിട്ടില്ല. എന്നാല്‍ അനാവശ്യം ബിജെപി കോണ്‍ഗ്രസിനെ രാജ്യത്ത് നിന്ന് തുടച്ച് നീക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

അത് യാഥാര്‍ത്ഥ്യമാണ്

അത് യാഥാര്‍ത്ഥ്യമാണ്

ബിജെപിയുടെ ആശയങ്ങളോട് ഒട്ടും തന്നെ തനിക്ക് താല്‍പര്യമില്ല. പക്ഷേ അതൊരു യാഥാര്‍ത്ഥ്യമാണ്. അവരുടെ ആശയം പിന്തുടരുന്നവരും രാജ്യത്തുണ്ട്. പക്ഷേ അവരെ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ അവരുടെ ആശയങ്ങളുമായി മുന്നോട്ട് പോകട്ടെ. പക്ഷേ അതിനെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ എല്ലാ സമയത്തും കോണ്‍ഗ്രസുണ്ടാകും. എല്ലാതരം ശബ്ദങ്ങള്‍ക്കും ഇന്ത്യയില്‍ സ്ഥാനുണ്ടാകണമെന്നാണ് ആഗ്രഹമെന്നും രാഹുല്‍ പറയുന്നു.

അവര്‍ അക്രമികള്‍.....

അവര്‍ അക്രമികള്‍.....

ബിജെപിയും ആര്‍എസ്എസുമായുള്ള പ്രധാന പ്രശ്‌നം അവര്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ്. അതൊരിക്കലും കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ല. അവര്‍ ജനങ്ങള്‍ക്കിടയില്‍ വെറുപ്പ് ഉണ്ടാക്കുന്നു. വേര്‍തിരിവ് ഉണ്ടാക്കുന്നു. ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇതെങ്ങനെ ഒരു മതേതര പാര്‍ട്ടിക്ക് സഹിക്കാനാവും. അതുകൊണ്ടാണ് ഇവര്‍ക്കെതിരെ പോരാടുമെന്ന് പറയുന്നത്. രാജ്യത്തെ ജനങ്ങളെ ഒന്നിച്ചു നിര്‍ത്തേണ്ടത് കോണ്‍ഗ്രസിനെ സംബന്ധിച്ചും മതേരതര കക്ഷികളെ സംബന്ധിച്ചും വലിയ പ്രാധാന്യമേറിയതാണ്.

അഭിപ്രായം പറയാനാവില്ല

അഭിപ്രായം പറയാനാവില്ല

ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും ദേശീയത അപകടം പിടിച്ചതാണ്. ഇതിനെ ആരും അംഗീകരിക്കുന്നില്ല. രാജ്യത്തെ ജനങ്ങളെ ഇതിനെ തീര്‍ച്ചയായും തള്ളിക്കളയും. കര്‍ണാടകയില്‍ ഇതിന്റെ പ്രതിഫലനങ്ങള്‍ കണ്ടുതുടങ്ങി. ദേശീയത എന്ന് പറയുന്നത് ബിജെപിയെ സംബന്ധിച്ച് ഹിന്ദുക്കളെ കുറിച്ചുള്ളതാണ്. ബിജെപിക്കെതിരെ ആരെങ്കിലും എതിരഭിപ്രായം പറഞ്ഞാല്‍ അവരെ കുറ്റക്കാരാക്കുന്ന രീതിയാണ് കേന്ദ്ര സര്‍ക്കാരിന്റേത്. എന്നാല്‍ തന്റെയോ കോണ്‍ഗ്രസിന്റെയോ രീതി അതല്ല. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഭാരത സംസ്‌കാരമെന്നും രാഹുല്‍ പറഞ്ഞു.

കര്‍ണാടകയുടെ ശബ്ദം

കര്‍ണാടകയുടെ ശബ്ദം

കര്‍ണാടകയുടെ ശബ്ദം എന്താണെന്ന് ബിജെപിയും മോദിയും ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ അറിയും. അത്ര മാത്രം എതിര്‍പ്പുണ്ട് അവര്‍ക്ക് കേന്ദ്രഭരണത്തിനെതിരെ. പലരും തന്റെ പര്യടനത്തിനിടയില്‍ മോദിയുടെ ഭരണരീതിക്കെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. ഈ തിരഞ്ഞെടുപ്പ് ആര്‍എസ്എസും ബിജെപിയും ജനങ്ങള്‍ക്ക് മുന്നില്‍ വീഴുന്നതിന് സാക്ഷിയാവും. കോണ്‍ഗ്രസിന്റെ മതേതര വികസന രാഷ്ട്രീയം കര്‍ണാടക നെഞ്ചിലേറ്റി കഴിഞ്ഞു. അതുകൊണ്ട് ഭരണ തുടര്‍ച്ച ഉണ്ടാവുമെന്നും രാഹുല്‍ ഉറപ്പ് പറയുന്നു.

ഒന്നും വ്യക്തിപരമല്ല

ഒന്നും വ്യക്തിപരമല്ല

മോദി തനിക്കെതിരെ വ്യക്തിപരമായ പരാമര്‍ശങ്ങളാണ് നടത്തുന്നത്. അദ്ദേഹത്തിന് ഉത്തരം മുട്ടുമ്പോഴാണ് പലപ്പോഴും ഇത്തരം പരാമര്‍ശങ്ങള്‍ പുറത്തുവരിക. എന്നാല്‍ അദ്ദേഹത്തെ ആ രീതിയില്‍ ആക്രമിക്കാന്‍ താന്‍ തയ്യാറല്ല. കാരണം അദ്ദേഹം പ്രധാനമന്ത്രിയാണ്. രാജ്യം അദ്ദേഹത്തെ തിരഞ്ഞെടുത്തതാണ്. അതിനെ ബഹുമാനിക്കേണ്ടതുണ്ട്. പ്രധാനമന്ത്രി ഒരിക്കല്‍ പോലും കര്‍ണാടകയെ പറ്റി ചിന്തിക്കുന്നില്ല. ഇവിടെയുള്ള ജനങ്ങള്‍ക്ക് എന്താണ് നല്‍കേണ്ടത് എന്നുപോലും അദ്ദേഹത്തിനറിയില്ല. ഇവിടത്തെ പ്രശ്‌നങ്ങളുമറിയില്ല. അതുകൊണ്ടാണ് അദ്ദേഹം കര്‍ണാടകയിലും തനിക്ക് നേരെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും രാഹുല്‍ പറഞ്ഞു.

ഏത് പക്ഷം

ഏത് പക്ഷം

ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജെഡിഎസ് സംസ്ഥാന തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാവുമെന്ന് പറയപ്പെടുന്നുണ്ട്. എന്നാല്‍ തനിക്ക് ദേവഗൗഡയോട് ചോദിക്കാനുള്ളത് അദ്ദേഹം ഏത് പക്ഷത്ത് നില്‍ക്കുമെന്നാണ്. ബിജെപി നയിക്കുന്ന വര്‍ഗീയ പക്ഷത്തോടോ അതല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ മതേതര പക്ഷത്തോടെ കൂറുപുലര്‍ത്തുന്ന കാര്യം അദ്ദേഹം വ്യക്തമാക്കണം. ഇത് ജെഡിഎസ് തീരുമാനിക്കേണ്ടതാണെന്നും രാഹുല്‍ പറഞ്ഞു. അതേസമയം ബിജെപി സംസ്ഥാന ഭരണം ബിജെപി നേടുന്നത് ഭിന്നിപ്പുണ്ടാക്കിയാണ്. ഉത്തര്‍പ്രദേശില്‍ വര്‍ഗീയ കലാപം ഉണ്ടാക്കിയാണ് അധികാരത്തിലെത്തിയതെന്നും രാഹുല്‍ ആരോപിച്ചു.

ചായയുണ്ടാക്കാന്‍ ട്രെയിന്‍ ടോയ്‌ലറ്റില്‍ നിന്ന് വെള്ളം, അപാര വൃത്തി!! ഒരു ലക്ഷം പിഴയിട്ട് റെയില്‍വേ!ചായയുണ്ടാക്കാന്‍ ട്രെയിന്‍ ടോയ്‌ലറ്റില്‍ നിന്ന് വെള്ളം, അപാര വൃത്തി!! ഒരു ലക്ഷം പിഴയിട്ട് റെയില്‍വേ!

സഹപ്രവര്‍ത്തകയാണ്.... മൂന്നുവയസുകാരിയുടെ അമ്മയാണ്.... കാമുകിയാവണം!! ഒടുവില്‍ ഞെട്ടിക്കുന്ന കൊലപാതകം!സഹപ്രവര്‍ത്തകയാണ്.... മൂന്നുവയസുകാരിയുടെ അമ്മയാണ്.... കാമുകിയാവണം!! ഒടുവില്‍ ഞെട്ടിക്കുന്ന കൊലപാതകം!

English summary
Dont want BJP mukt Bharat says rahul
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X