Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഴുവന്‍ സിനിമ കാണാനുള്ള ശേഷിയില്ല.... മോദിയുടെ ട്രെയിലറിനെ ട്രോളി കപില്‍ സിബല്‍!!

ദില്ലി: രണ്ടാം മോദി സര്‍ക്കാരിന്റെ 100 ദിവസത്തെ ഭരണത്തെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പുകഴ്ത്തിയിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ രംഗത്തെത്തിയിരിക്കുകയാണ്. മോദി സര്‍ക്കാരിനെ ട്രെയിലര്‍ തന്നെ ധാരാളമാണെന്നും മുഴുവന്‍ സിനിമ കാണാനുള്ള ശേഷി ജനങ്ങള്‍ക്കില്ലെന്നും കപില്‍ പറഞ്ഞു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെ ചൂണ്ടിക്കാട്ടിയായിരുന്നു സിബലിന്റെ വിമര്‍ശനം.

1

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തില്‍ സമ്പദ് വ്യവസ്ഥയ്ക്ക് എന്ത് സംഭവിക്കുമെന്ന് കാണാനുള്ള ശേഷിയില്ലെന്ന് സിബല്‍ പറയുന്നു. നിലവിലെ ട്രെന്‍ഡ് അനുസരിച്ച്, ഉപഭോഗം, വാഹന വിപണി, നികുതി പിരിക്കല്‍, തൊഴില്‍ എന്നീ മേഖല തകര്‍ന്ന് തരിപ്പണമാകുമെന്ന് തന്നെയാണ് സൂചിപ്പിക്കുന്നതെന്ന് സിബല്‍ പറഞ്ഞു. സാമ്പത്തിക സൂചികകളെല്ലാം തകര്‍ന്നിരിക്കുകയാണ്. ഒരേയൊരു കാര്യമാണ് വര്‍ധിച്ചിരിക്കുന്നത്. അത് തൊഴിലില്ലായ്മയാണെന്നും സിബല്‍ പരിഹസിച്ചു.

ജിഡിപി, റവന്യൂ പിരിക്കല്‍, ഉപഭോഗം, ജിഎസ്ടി കളക്ഷന്‍, നിക്ഷേപം എന്നിവ താഴോട്ട് മാത്രമാണ് മോദി സര്‍ക്കാരിന് കീഴില്‍ ഈ 100 ദിവസം കൊണ്ട് പോയതെന്നും സിബല്‍ പറയുന്നു. തൊഴിലില്ലായ്മ 8.2 ശതമാനമായി ഉയര്‍ന്നെന്നും സിബല്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ബാക്കി ചിത്രം കാണാനില്ലെന്നും സിബല്‍ പരിഹസിച്ചു. രാജ്യത്ത് തൊഴിലില്ലായ്മ ഇല്ലെന്നും സാമ്പത്തിക പ്രതിസന്ധി ഇല്ലെന്നുമാണ് മോദി സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നത്.

നേരത്തെ തന്റെ നൂറ് ദിവസത്തെ ഭ രണത്തെ ഷാരൂഖ് ഖാന്‍ സിനിമയിലെ ഡയലോഗ് കടമെടുത്താണ് മോദി വിശേഷിപ്പിച്ചത്. 100 ദിവസം കൊണ്ട് കണ്ടത് വെറും ട്രെയിലറാണെന്നും, മുഴുവന്‍ ചിത്രം വരാന്‍ പോകുന്നതേയുള്ളൂവെന്നായിരുന്നു പ്രധാനമന്ത്രിയുടെ അവകാശപ്പെട്ടത്. ഇനി വരുന്ന വര്‍ഷങ്ങള്‍ തന്റെ ഭരണത്തിന്റെ മികവ് ജനങ്ങള്‍ അറിയുമെന്നും മോദി പറഞ്ഞു. വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ താന്‍ നടപ്പാക്കിയെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+