കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ ഇരട്ട ജനിതക വ്യതിയാനം വന്ന കൊവിഡ്, വാക്‌സിനുകള്‍ ഫലിക്കില്ല? ബ്രിട്ടനിലേക്കും പടരുന്നു

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ ഒന്നിലേറെ തവണ ജ നിതക മാറ്റം വന്ന വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തകര്‍ക്കുന്നു. ഇത് ലോകവ്യാപകമായി പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ നിന്ന് ബ്രിട്ടനിലേക്കാണ് ഈ വൈറസ് എത്തിയത്. അവിടെ സ്ഥിതി ഗുരുതരമായിരിക്കുകയാണ്. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ബി1617 എന്ന ഈ വൈറസ് എത്തിയിട്ടുണ്ടെന്നാണ് വിവരം. ഇരട്ട ജതനിതക വ്യതിയാനം വന്ന വൈറസാണിത്. നിലവിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളൊക്കെ ഇതോടെ താളം തെറ്റാനുള്ള സാധ്യതയാണ് ശക്തമായിരിക്കുന്നത്.

ഐപിഎല്‍: ചെന്നൈ-രാജസ്ഥാന്‍ മത്സരത്തിന്റെ ചിത്രങ്ങള്‍ കാണാം

ഇരട്ട ജനിതകമാറ്റം വന്ന വൈറസ്

ഇരട്ട ജനിതകമാറ്റം വന്ന വൈറസ്

ഇന്ത്യയില്‍ കണ്ടെത്തിയിരിക്കുന്ന ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസാണ് കൊവിഡ് രണ്ടാം തരംഗത്തിന് കാരണമെന്നാണ് കണ്ടെത്തല്‍. ഇത്ര വേഗം രോഗവ്യാപനം വേഗത്തിലാക്കിയതും ഈ കൊറോണവൈറസ് കാരണമാണ്. ശക്തമായ വ്യാപന ശേഷിയുള്ളതാണ് ഈ വൈറസ്. പക്ഷേ അതിലേറെ ഭയം മറ്റൊരു കാര്യത്തില്‍ ബി1617 എന്ന ഈ വൈറസ് വാക്‌സിനുകളുടെ പ്രവര്‍ത്തനത്തെ ദുര്‍ബലമാക്കുമെന്നാണ് വിലയിരുത്തല്‍. വാക്‌സിനുകള്‍ ജനിതക മാറ്റം വന്ന കൊവിഡില്‍ ഫലിക്കാനുള്ള സാധ്യത വളരെ കുറവാണ്.

ഒക്ടോബറില്‍ കണ്ടെത്തി

ഒക്ടോബറില്‍ കണ്ടെത്തി

ഇ484ക്യു, എല്‍452ആര്‍ എന്നീ രണ്ട് വ്യതിയാനങ്ങള്‍ സംഭവിച്ച വൈറസാണ് ബി1617. ലോകാരോഗ്യ സംഘടന അടക്കം ഈ വൈറസിനെ കുറിച്ച് പഠിച്ച് വരികയാണ്. ഒക്ടോബര്‍ അഞ്ചിനാണ് ഇത്തരമൊരു വൈറസിനെ ഇന്ത്യ കണ്ടെത്തിയത്. സാമ്പിള്‍ പരിശോധനയിലായിരുന്നു ഇത്. എന്നാല്‍ ജീന്‍ പരിശോധന അടക്കമുള്ളവ പിന്നെയും മെല്ലെപ്പോയതിനാല്‍ ഇതിനെ കുറിച്ച് പഠിക്കുന്നതില്‍ ഇന്ത്യക്ക് വീഴ്ച്ച വന്നു. കൊവിഡ് കേസുകള്‍ കുറഞ്ഞതാണ് ഇതിന് കാരണം. എന്നാല്‍ ഈ അലംഭാവം കാരണമാണ് ഇപ്പോള്‍ മരണസംഖ്യ കുതിച്ചുയരുന്നത്.

മൂന്നാമതൊന്ന് കൂടി

മൂന്നാമതൊന്ന് കൂടി

മൂന്നാമതൊരു വൈറസ് കൂടി വന്നിട്ടുണ്ട്. ബി1167 എന്ന പുതിയ വേരിയന്റാണ് കണ്ടെത്തിയിരിക്കുന്നത്. എത്രയും പെട്ടെന്ന് ഇതിനെ കുറിച്ച് പഠിച്ച് പ്രതിരോധം ഒരുക്കാനാണ് പുതിയ നിര്‍ദേശം. കേസുകള്‍ കൂടുതലുള്ള സ്ഥലങ്ങളിലാണ് ഇത്തരം മാറ്റങ്ങള്‍ വന്ന കൊവിഡിനെ കൂടുതലായി കാണുന്നത്. നേരത്തെ മഹാരാഷ്ട്രയിലായിരുന്നു ഇരട്ട ജനിതകമാറ്റം വന്ന വൈറസിനെ കണ്ടെത്തിയത്. എന്നാല്‍ ഇന്ത്യയിലെ പരിശോധനയില്‍ വന്ന വീഴ്ച്ചയും പലരുടെയും താല്‍പര്യമില്ലായ്മയുമാണ് ഇന്ന് അപകടം പിടിച്ച സ്ഥിതിയിലേക്ക് ഇന്ത്യയെ എത്തിച്ചിരിക്കുന്നത്.

ട്രിപ്പില്‍ വേരിയേഷന്‍

ട്രിപ്പില്‍ വേരിയേഷന്‍

മൂന്ന് രീതിയിലേക്ക് ജനിതക മാറ്റം വന്ന വൈറസിനെ കുറിച്ച് നേരത്തെ ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു. മഹാരാഷ്ട്ര, ദില്ലി, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലാണ് കൂടുതലായും ഇത്തരം കേസുകള്‍ കണ്ടെത്തിയത്. അതേസമയം ഇന്ത്യയില്‍ കണ്ടെത്തിയതാണ് ഈ വൈറസ് എന്നിരിക്കെ മറ്റ് രാജ്യങ്ങള്‍ കൂടുതലായി യാത്രാ നിരോനം ഇന്ത്യക്കെതിരെ കൊണ്ടുവരുമോ എന്ന ആശങ്കയുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് അടക്കം ഇന്ത്യയില്‍ നിന്ന് യാത്രാനിരോധനം പ്രഖ്യാപിച്ചാല്‍ പ്രവാസികള്‍ അടക്കം കുടുങ്ങുന്ന അവസ്ഥയുണ്ടാകും.

ബ്രിട്ടനില്‍ കടുപ്പം

ബ്രിട്ടനില്‍ കടുപ്പം

ബ്രിട്ടനില്‍ ഇന്ത്യയില്‍ നിന്നുള്ള വൈറസിന്റെ വ്യാപനം അതിവേഗമാണ്. ഇരട്ട വ്യതിയാനം സംഭവിച്ച വൈറസാണ് ഭീഷണിയാവുന്നത്. 182 കേസുകളാണ് ഇപ്പോഴുള്ളത്. മെയ് അവസാനമാകുമ്പോഴേക്ക് ഒരു ലക്ഷം കേസുകള്‍ വരെ ബ്രിട്ടന്‍ പ്രതീക്ഷിക്കുന്നുണ്ട്. ബ്രിട്ടനില്‍ ഓരോ ആഴ്ച്ചയും പുതിയ വൈറസ് സാന്നിധ്യം കണ്ടെത്തുന്നവരുടെ എണ്ണം ഇരട്ടിക്കുന്നുവെന്നാണ് കണക്കുകള്‍. ഇന്ത്യയെ അതുകൊണ്ട് ബ്രിട്ടന്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് തിരികെ വരുന്ന എല്ലാവര്‍ക്കും പത്ത് ദിവസം ഹോട്ടല്‍ ക്വാന്റീനാണ് ബ്രിട്ടന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

പ്രിയ വാര്യരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Kerala is ready to face second wave says Pinarayi vijayan | Oneindia Malayalam

English summary
double mutant strain a big threat in india, now spreading to britain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X