യോഗിയെ ഞെട്ടിച്ച് അഖിലേഷിന്റെ നീക്കം; കഫീല്‍ ഖാന്‍ കളത്തില്‍... തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും
ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് ഡോക്ടര്‍ കഫീല്‍ ഖാന്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നാടായ ഗോരഖ്പൂരിലെ ആശുപത്രിയില്‍ ഡോക്ടറായിരുന്നു ഇദ്ദേഹം. ഓക്ജിന്‍ കിട്ടാതെ നിരവധി കുട്ടികള്‍ ആശുപത്രിയില്‍ മരിക്കാന്‍ ഇടയാക്കിയ വേളയിലാണ് കഫീല്‍ ഖാന്‍ ശ്രദ്ധിക്കപ്പെട്ടത്. ഓക്‌സിജന്‍ കിട്ടാത്തതിന് കാരണം യോഗി സര്‍ക്കാരിന്റെ അനാസ്ഥയാണ് എന്ന് ആരോപണമുയര്‍ന്നു.
കഫീല്‍ സ്വന്തമായി പണം ചെലവഴിച്ച് ഓക്‌സിജന്‍ എത്തിച്ചതോടെ കൈയ്യടി നേടി. എന്നാല്‍ വൈകാതെ യോഗി സര്‍ക്കാര്‍ നടപടിയെടുത്തു. ജോലിയില്‍ നിന്ന് പുറത്തായി.... ഇപ്പോള്‍ യോഗിക്ക് അനിഷ്ടകരമായ നീക്കമാണ് സമാദ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് നടത്തുന്നത്....

ഗോരഖ്പൂരിലെ ശിശുരോഗ വിദഗ്ധനായ കഫീല്‍ ഖാനെ നിയമനിര്‍മാണ സഭയിലേക്ക് മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അഖിലേഷ് യാദവ്. എസ്പിയുടെ സ്ഥാനാര്‍ഥിയായി അദ്ദേഹം മല്‍സരിക്കും. കഴിഞ്ഞ ദിവസം അഖിലേഷുമായി കഫീല്‍ ഖാന്‍ ചര്‍ച്ച നടത്തി. ഇന്ന് അദ്ദേഹം പത്രിക സമര്‍പ്പിക്കും.

2017ലാണ് കഫീല്‍ ഖാന്‍ ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായത്. അന്ന് അദ്ദേഹം ഗോരഖ്പൂരിലെ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളജില്‍ സേവനം അനുഷ്ടിക്കുകയായിരുന്നു. ഓക്‌സിജന്‍ സിലിണ്ടര്‍ എത്താത്തത് കാരണം നിരവധി കുട്ടികള്‍ മരിച്ചു. ഈ സംഭവത്തില്‍ സര്‍ക്കാരിന്റെ അലംഭാവം പുറത്തായത് യോഗി സര്‍ക്കാരിന് തിരിച്ചടായിയിരുന്നു.

കഫീല്‍ ഖാന്‍ സ്വന്തമായി പണമെടുത്ത് ഗ്യാസ് സിലിണ്ടര്‍ എത്തിച്ചു. എന്നാല്‍ കഫീല്‍ സര്‍ക്കാരിനെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന് ബിജെപി ആരോപിച്ചു. അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തു. പിന്നീട് സിഎഎ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഏറെ നാള്‍ക്ക് ശേഷം ജാമ്യത്തിലിറങ്ങിയ കഫീല്‍ ഖാനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് കോടതി വിധിക്കുകയും ചെയ്തു.

കടുത്ത യോഗി വിമര്‍ശകനാണ് ഡോ. കഫീല്‍ ഖാന്‍. അദ്ദേഹത്തെ നിയമ നിര്‍മാണ സഭയിലേക്ക് എസ്പി മല്‍സരിപ്പിക്കുമ്പോള്‍ അഖിലേഷിന് പല ലക്ഷ്യങ്ങളാണ്. യുപിയിലെ മുസ്ലിങ്ങള്‍ക്കിടയില്‍ വലിയ പിന്തുണയുള്ള വ്യക്തിയാണ് കഫീല്‍ ഖാന്‍. അദ്ദേഹത്തെ എസ്പി കൂടെ നിര്‍ത്തുമ്പോള്‍ മുസ്ലിം വോട്ടര്‍മാര്‍ എസ്പിയെ വിട്ടുപോകില്ലെന്ന് അഖിലേഷ് ഉറപ്പാക്കുകയാണ്.

കഫീല്‍ ഖാന് പുറമെ വസുദേവ് യാദവിനെയും എസ്പി സ്ഥാനാര്‍ഥിയാക്കും. ദിയോരിയ-കുശിനഗര്‍ മണ്ഡലത്തിലാണ് കഫീല്‍ ഖാന്‍ മല്‍സരിക്കുക. അലഹാബാദ് കൗശംബി മണ്ഡലത്തിലാണ് വസുദേവ് യാദവ് മല്‍സരിക്കുക. രണ്ടു പേരും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. അഖിലേഷ് യാദവുമായി ചര്‍ച്ച നടത്തിയ കഫീല്‍ ഖാന്‍, ഗോരഖ്പൂര്‍ ആശുപത്രി ദുരന്തത്തെ കുറിച്ച് എഴുതിയ പുസ്തകം അഖിലേഷിന് സമ്മാനിച്ചു.
സൗന്ദര്യം നിറച്ച് അപര്‍ണ ബാലമുരളി; നടിയുടെ വൈറല്‍ ചിത്രങ്ങള്‍ കാണാം

എംഎല്‍സി തിരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളെ മല്‍സരിപ്പിക്കാനാണ് എസ്പിയുടെ തീരുമാനം. നേരത്തെ മോശം പ്രകടനം കാഴ്ചവച്ച സിറ്റിങ് എംഎല്‍സിമാര്‍ക്ക് ഇനി സീറ്റ് നല്‍കില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് നേരിയ വോട്ടുകള്‍ക്ക് തോറ്റവരെയും എംഎല്‍സി തിരഞ്ഞെടുപ്പില്‍ എസ്പി മല്‍സരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

36 എംഎല്‍സി സീറ്റിലാണ് ഏപ്രില്‍ 9ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച ക്വാട്ടയുടെ അടിസ്ഥാനത്തിലാണ് എംഎല്‍സിമാരെ തിരഞ്ഞെടുക്കുക. ഏപ്രില്‍ 12നാണ് വോട്ടെണ്ണല്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന് മുതല്‍ ആരംഭിച്ചു. നിയമനിര്‍മാണ സഭാ കൗണ്‍സിലില്‍ കൂടുതല്‍ സീറ്റുള്ളത് എസ്പിക്കാണ്. 48 സീറ്റ് എസ്പിക്കുള്ളപ്പോള്‍ 36 സീറ്റ് ബിജെപിക്കുണ്ട്. അതേസമയം, എസ്പിയുടെ എട്ട് എംഎല്‍സിമാരും ബിഎസ്പിയുടെ ഒരു എംഎല്‍സിയും ബിജെപിയില്‍ ചേര്‍ന്നിരുന്നു. നിയമ നിര്‍മാണ സഭയുടെ ഉപരിസഭയായ നിയമസഭാ കൗണ്‍സിലില്‍ ഭൂരിപക്ഷം നേടാനുള്ള ശ്രമത്തിലാണ് ബിജെപി. അങ്ങനെ സംഭവിച്ചാല്‍ ബില്ലുകള്‍ പാസാക്കുന്നതിന് തടസമുണ്ടാകില്ല.












Click it and Unblock the Notifications