Get Updates
Get notified of breaking news, exclusive insights, and must-see stories!

മൻമോഹൻ സിങിന് പ്രണാമം അർപിച്ച് രാജ്യം, സംസ്‌കാരം നാളെ; ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കർത്താവിന് വിട

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ സംസ്‌കാര ചടങ്ങുകൾ ശനിയാഴ്‌ച നടക്കും. ഇന്നലെ രാത്രിയോടെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് ഇക്കാര്യത്തിൽ ആദ്യ സൂചനകൾ നൽകിയത്. ശനിയാഴ്‌ചയായിരിക്കും മൻമോഹൻ സിംഗിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുക എന്നായിരുന്നു ഇന്നലെ അർധരാത്രി മാധ്യമങ്ങളോട് സംസാരിക്കവേ കെസി വ്യക്തമാക്കിയത്.

എഐസിസി ആസ്ഥാനത്തെ പൊതുദർശനത്തിന് ശേഷം പൂർണ ഔദ്യോഗിക ബഹുമതികളോടെ നാളെയായായിരിക്കും സംസ്‌കാര ചടങ്ങുകൾ നടക്കുക. മൻമോഹൻ സിംഗിന്റെ നിര്യാണം കണക്കിലെടുത്ത് കേന്ദ്രസർക്കാർ രാജ്യത്ത് ഏഴുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ഇന്ന് നടത്താനിരുന്ന ഔദ്യോഗിക പരിപാടികൾ എല്ലാം റദ്ദാക്കി.

manmohansinghdeath

മൻമോഹൻ സിംഗിന്റെ മകൾ വിദേശത്ത് നിന്ന് ഡൽഹിയിൽ എത്തിയ ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകൾ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടക്കുക. ഇന്നലെ രാത്രിയോടെ ആശുപത്രിയിൽ നിന്ന് ഭൗതിക ശരീരം അദ്ദേഹത്തിന്റെ ഡൽഹി ജൻപതിലെ വസതിയിൽ എത്തിച്ചിരുന്നു. ഇതിന് പിന്നാലെ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖർഗെ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ മൻമോഹൻ സിംഗിന്റെ വസതിയിൽ എത്തി അന്തിമോപചാരം അർപ്പിച്ചു.

ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗം മൻമോഹൻ സിംഗിന് അനുശോചനം അറിയിക്കും. മൻമോഹൻ സിംഗിന്റെ മരണത്തിനെ തുടർന്ന് കോൺഗ്രസ് എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. കർണാടകയിലെ ബെലഗാവിയിൽ നടക്കുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഉൾപ്പെടെ റദ്ദാക്കി.

അതേസമയം, ലോക നേതാക്കൾ ഉൾപ്പെടെ മൻമോഹൻ സിംഗിന് ആദരാഞ്ജലി അർപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്. മാലിദ്വീപ്, അഫ്‌ഗാനിസ്ഥാൻ എന്നിവയുൾപ്പെടെയുള്ള അയൽരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ അദ്ദേഹത്തിൻ്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി, മൻമോഹൻ സിംഗിന്റെ സംഭാവനകളും അവരുടെ രാജ്യങ്ങളുമായുള്ള ഊഷ്‌മളമായ ബന്ധവും എടുത്തുപറഞ്ഞു കൊണ്ടായിരുന്നു അനുസ്‌മരണം.

രാഹുൽ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവരും മൻമോഹൻ സിംഗിന് ആദരാഞ്ജലി അർപ്പിച്ചു രംഗത്ത് വന്നിരുന്നു. മുൻ യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമ, മുൻ ജർമൻ കൗൺസിലർ ആഞ്ചെല മെർക്കൽ എന്നിവരും മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി. ഇരുവരും മൻമോഹൻ സിംഗിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയും ചെയ്‌തു.

അതേസമയം, ദീർഘനാളായി അസുഖ ബാധിതനായ മൻമോഹൻ സിംഗ് ഇന്നലെ രാത്രി ഏഴേമുക്കാലോടെയാണ് സ്വവസതിയിൽ കുഴഞ്ഞുവീണത്. തുടർന്ന് അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 9.50ഓടെ മരണം സംഭവിക്കുകയായിരുന്നു. 2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായി സേവനം അനുഷ്‌ഠിച്ച വ്യക്തിയായിരുന്നു ഡോ. മൻമോഹൻ സിംഗ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+