സ്വാഭിമാൻ പദ്ധതിയുടെ വിപുലീകരണത്തിന് നേതൃത്വം നൽകി ഡോ. പ്രീതി അദാനി; 10 ലക്ഷം വനിതകൾക്ക് ഗുണകരമാവും
സ്ത്രീകൾക്ക് വേണ്ടിയുള്ള 'സ്വാഭിമാൻ' പദ്ധതി രാജ്യവ്യാപകമായി വികസിപ്പിക്കുന്നതായി പ്രഖ്യാപിച്ച് അദാനി ഫൗണ്ടേഷൻ. മഹാരാഷ്ട്രയിൽ തുടങ്ങി, ഇന്ത്യയിലുടനീളമുള്ള 10 ലക്ഷം വനിതാ സംരംഭകരെ ഇതിലൂടെ ശാക്തീകരിക്കാനാണ് ലക്ഷ്യം. നൈപുണ്യ വികസനം, സാമ്പത്തിക, ഡിജിറ്റൽ സാക്ഷരത, വിപണി പ്രവേശനം എന്നിവ മഹില ആർഥിക് വികാസ് മഹാമണ്ഡലവുമായി ചേർന്നുള്ള പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ ലഭ്യമാക്കി സ്ത്രീകളുടെ ഉപജീവനമാർഗ്ഗം ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം.
മുംബൈയിലെ നാഷണൽ സെന്റർ ഫോർ പെർഫോമിംഗ് ആർട്ട്‌സിൽ നടന്ന "സ്വാഭിമാൻ - ദി റൈസ് ഓഫ് ഷീ" പരിപാടിയിലായിരുന്നു പ്രഖ്യാപനം. 2026 ഓഗസ്‌റ്റ് 11-ന് 30-ാം വാർഷികം ആഘോഷിക്കാനിരിക്കുന്ന അദാനി ഫൗണ്ടേഷന്റെ ഈ വിപുലീകരണം, ആദ്യഘട്ടത്തിൽ ഒരു വർഷത്തിനുള്ളിൽ മഹാരാഷ്ട്രയിൽ ഒരു ലക്ഷം വനിതകളെ ശാക്തീകരിക്കാൻ ലക്ഷ്യമിടുന്നു. സ്ത്രീകളുടെ നേതൃത്വത്തിലുള്ള ചെറുകിട സംരംഭങ്ങൾക്കും അടിസ്ഥാന തലത്തിലുള്ള സംരംഭകത്വത്തിനും ഇത് പുതിയ അവസരങ്ങൾ തുറക്കും.

മഹാരാഷ്ട്ര സർക്കാരിന്റെ സ്ത്രീ സാമ്പത്തിക ശാക്തീകരണത്തിനുള്ള നോഡൽ ഏജൻസിയായ മഹില ആർഥിക് വികാസ് മഹാമണ്ഡലവുമായി ചേർന്നാണ് സ്വാഭിമാൻ പ്രവർത്തിക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ നടപ്പാക്കുന്ന ഈ പദ്ധതി, പരിശീലനം, സംരംഭകത്വ വികസനം, സാമ്പത്തിക അവബോധം എന്നിവ വഴി മുംബൈയിലെ 4500-ൽ അധികം സ്ത്രീകൾക്ക് സുസ്ഥിര ജീവിതമാർഗങ്ങൾ നേടാൻ ഇതിനോടകം സഹായിച്ചിട്ടുണ്ട്.
അദാനി ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ഡോ. പ്രീതി അദാനി, ട്രസ്‌റ്റി ഷിലിൻ അദാനി, മഹാരാഷ്ട്ര വനിതാ ശിശു വികസന മന്ത്രി അതിഥി തത്കരെ, മുംബൈ മേയർ റിതു താവ്ഡെ, മഹില ആർഥിക് വികാസ് മഹാമണ്ഡലം എംഡി നന്ദിനി അവാഡെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. യോഗം കാരണം പങ്കെടുക്കാനാകാത്ത മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, അദാനി ഗ്രൂപ്പിന്റെയും ഫൗണ്ടേഷന്റെയും സാമൂഹിക മുന്നേറ്റങ്ങളെ അഭിനന്ദിച്ച് സന്ദേശം നൽകി.
പരിപാടിയിൽ, സ്ത്രീ സംരംഭകർക്ക് പരിശീലനം, വിപണി പ്രവേശനം, ഓൺലൈൻ-ഓഫ്‌ലൈൻ വിൽപ്പന പ്ലാറ്റ്‌ഫോമുകൾ എന്നിവ വാഗ്‌ദാനം ചെയ്യുന്ന 'സ്വതേജ മാർട്ട്' എന്ന കമ്മ്യൂണിറ്റി മാർക്കറ്റ് ഉദ്ഘാടനം ചെയ്‌തു. ഇതിനോടനുബന്ധിച്ച് ഒരു ക്ലൗഡ് കിച്ചണും സി-ടേബിൾ ബുക്കും പ്രകാശനം ചെയ്യപ്പെട്ടു. 'സ്വഭിമാൻ' വഴി ജീവിതം മെച്ചപ്പെട്ട സ്ത്രീകളുടെ കഥകളാണ് ഈ ബുക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മുംബൈയിലെ 800-ഓളം സ്ത്രീകളെ "ലക്ഷ്‌പതി ദിദി"മാരാക്കി മാറ്റാൻ ഈ സംരംഭത്തിന് കഴിഞ്ഞു. കുടുംബ വരുമാനം മെച്ചപ്പെടുത്തുന്നതിൽ ചിട്ടയായ ഉപജീവന പിന്തുണയുടെയും സംരംഭകത്വ സഹായത്തിന്റെയും പ്രാധാന്യം ഇത് എടുത്തു കാണിക്കുന്നു.
"സാമ്പത്തിക സാക്ഷരതയും സംരംഭകത്വ ശേഷിയും ശക്തിപ്പെടുത്തിക്കൊണ്ട് സ്വാഭിമാൻ പദ്ധതി സ്ത്രീ ശാക്തീകരണത്തിന് ഫലപ്രദമായ മാതൃകയായി മാറിയിരിക്കുന്നു." ഇത്തരം സംരംഭങ്ങൾ സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം മെച്ചപ്പെടുത്താനുള്ള സർക്കാർ പരിപാടികൾക്ക് ഒരു മുതൽക്കൂട്ടാണെന്നും മന്ത്രി അതിഥി തത്കരെ അഭിപ്രായപ്പെട്ടു.
"ധാരവി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സ്ത്രീകളുടെ വർധിച്ച പങ്കാളിത്തം ദൃശ്യമായ മാറ്റമാണ്." മുംബൈ മേയർ റിതു താവ്ഡെ നിരീക്ഷിച്ചു. സ്വാഭിമാൻ പോലുള്ള സംരംഭങ്ങൾ പിന്നാക്ക സ്ത്രീകൾക്ക് സാമ്പത്തിക ആത്മവിശ്വാസവും സംരംഭകത്വ കഴിവുകളും നേടാൻ സഹായകമാണെന്ന് അവർ വ്യക്തമാക്കി.
'സ്ത്രീകളെ ശാക്തീകരിക്കുന്നത് സമൂഹങ്ങളെയും പ്രതിരോധശേഷിയുള്ള പ്രാദേശിക സമ്പദ്‌വ്യവസ്ഥയെയും ശക്തിപ്പെടുത്തുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ്' ഡോ. പ്രീതി അദാനി പറഞ്ഞു. മുംബൈയിലെ വനിതാ സംരംഭകരുടെ യാത്രാവിവരണങ്ങൾ ചിട്ടയായ പിന്തുണാ സംവിധാനങ്ങൾക്ക് എന്ത് സ്വാധീനം ചെലുത്താൻ കഴിയുമെന്ന് തെളിയിക്കുന്നു എന്നും അവർ കൂട്ടിച്ചേർത്തു.
പദ്ധതി പ്രകാരം, പങ്കാളികൾക്ക് സംരംഭകത്വം, സാമ്പത്തിക മാനേജ്‌മെന്റ്, ഉപജീവന നൈപുണ്യങ്ങൾ എന്നിവയിൽ പരിശീലനം ലഭിക്കും; മെന്റർഷിപ്പ്, വിപണി ബന്ധങ്ങൾ, സംരംഭ മാർഗ്ഗനിർദ്ദേശം എന്നിവയും ലഭ്യമാക്കും. ഇത് നിരവധി സ്ത്രീകളെ സ്വന്തം ബിസിനസ്സുകളും കൂട്ടായ സംരംഭങ്ങളും ആരംഭിക്കാൻ സഹായിച്ചു. നിലവിൽ, 22 സംസ്ഥാനങ്ങളിലെ 7,000-ൽ അധികം ഗ്രാമങ്ങളിലായി 9.6 ദശലക്ഷത്തിലധികം ആളുകളിലേക്ക് അദാനി ഫൗണ്ടേഷൻ സേവനങ്ങൾ എത്തിക്കുന്നുണ്ട്.
സ്വാഭിമാൻ പദ്ധതിയുടെ ദേശീയ തലത്തിലുള്ള വ്യാപ്‌തി, ഇന്ത്യയിലെ ഏറ്റവും വലിയ സ്ത്രീ നേതൃത്വത്തിലുള്ള ഉപജീവന പ്രസ്ഥാനങ്ങളിലൊന്നായി ഇതിനെ വളർത്താനാണ് ലക്ഷ്യമിടുന്നത്. സ്ത്രീകൾക്ക് സംരംഭകരായും, സമൂഹത്തിലെ പ്രധാന നേതാക്കളായും, പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകുന്നവരായും മാറാനുള്ള പിന്തുണ നൽകാൻ ഈ സംരംഭം പ്രതിജ്ഞാബദ്ധമാണ്.












Click it and Unblock the Notifications