ബീഹാറില്‍ വീണ്ടും നാടകീയ സംഭവങ്ങള്‍; വിശ്വാസവോട്ടെടുപ്പിന് മുന്‍പ് സ്പീക്കര്‍ രാജിവെച്ചു
പാട്‌ന: ബിഹാര്‍ നിയമസഭാ സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹ രാജിവച്ചു. വിശ്വാസവോട്ടെടുപ്പ് ഉച്ചയ്ക്ക് 2 മണിക്ക് നടത്തും. എന്നാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ക്ക് സഭാ നടപടികള്‍ തുടരാമെന്നതിനാല്‍ മാറ്റിവെക്കുന്നത് നിയമവിരുദ്ധമാണെന്ന് ട്രഷറി ബെഞ്ചിലെ അംഗങ്ങള്‍ വാദിച്ചു.
നിങ്ങളുടെ അവിശ്വാസ പ്രമേയം അവ്യക്തമാണെന്ന് ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. ഒമ്പത് പേരുടെ കത്ത് ലഭിച്ചതില്‍ എട്ടെണ്ണം ചട്ടപ്രകാരമല്ലെന്ന് വിജയ് കുമാര്‍ സിന്‍ഹ രാജി വെക്കുന്നതിന് മുന്‍പായി നിയമസഭയില്‍ പറഞ്ഞു.

'പഞ്ച് പരമേശ്വരന്‍' ആണ് അധ്യക്ഷന്‍. ചെയറില്‍ സംശയങ്ങള്‍ ഉന്നയിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് നല്‍കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത്? ജനങ്ങള്‍ തീരുമാനമെടുക്കും. ഭൂരിപക്ഷത്തിന് മുന്നില്‍ തലകുനിച്ച് ഞാന്‍ സ്പീക്കര്‍ സ്ഥാനം രാജിവെക്കുന്നു, വിജയ് കുമാര്‍ സിന്‍ഹ പറഞ്ഞു.
വിശ്വാസവോട്ടെടുപ്പ് വേളയില്‍ ജെ ഡി യുവിന്റെ നരേന്ദ്ര നാരായണ്‍ യാദവിനായിരിക്കും സഭാ ചുമതല. നേരത്തെ സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹയുടെ രാജി ആവശ്യപ്പെട്ട് ബിഹാര്‍ നിയമസഭയ്ക്ക് പുറത്ത് സി പി ഐ - എം എല്‍ എം എല്‍എ മാര്‍ ഒത്തുകൂടി പ്രതിഷേധിച്ചിരുന്നു.
മുഖ്യമന്ത്രി നിതീഷ് കുമാറും ഉപ മുഖ്യമന്ത്രി തേജസ്വി യാദവും പങ്കെടുത്ത മന്ത്രിസഭാ യോഗത്തിലാണ് വിശ്വാസ വോട്ടെടുപ്പ് നടത്താനും സംസ്ഥാന നിയമസഭ വിളിക്കുന്നതിന് ഉചിതമായ ശുപാര്‍ശ നല്‍കാനും തീരുമാനിച്ചത്.
ഈ പോസ് കൊള്ളാമോ..? പൂനം ബജ്‌വയുടെ അഡാര്‍ ചിത്രങ്ങള്‍
ബിഹാറിലെ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യ സര്‍ക്കാരിന് 165 എം എല്‍ എമാരുടെ പിന്തുണയുണ്ട്. 243 അംഗ നിയമസഭയാണ് ബീഹാറിലേത്. ജെ ഡി യുവിനെ കൂടാതെ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും (സി പി ഐ എം എല്‍, സി പി ഐ, സി പി ഐ എം) ആര്‍ ജെ ഡി നയിക്കുന്ന മഹാഗത്ബന്ധന്റെ ഭാഗമാണ്.
എന്‍ ഡി എയില്‍ നിന്ന് ബി ജെ പി സഖ്യം ഉപേക്ഷിച്ച് പോന്ന ജെ ഡി യുവിന് മഹാഗത്ബന്ധന്‍ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ സ്പീക്കര്‍ സ്ഥാനം ബി ജെ പിക്കായിരുന്നു. ഈ സാഹചര്യത്തിലാണ് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ നീക്കമുണ്ടായത്.












Click it and Unblock the Notifications