കൊവിഡ് മരുന്ന് ലൈസന്‍സ് ഒരു ലബോറട്ടറിക്ക് മാത്രം, കേന്ദ്രത്തിനോട് ചോദ്യവുമായി മദ്രാസ് ഹൈക്കോടതി
ചെന്നൈ: കേന്ദ്ര സര്‍ക്കാരിനോട് കൊവിഡ് മരുന്ന് വിഷയത്തില്‍ ചോദ്യവുമായി മദ്രാസ് ഹൈക്കോടതി. ഡിആര്‍ഡിഒ(ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവെലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) ഒരു ലബോറട്ടറിക്ക് മാത്രം എന്തുകൊണ്ടാണ് ലൈസന്‍സ് നല്‍കിയിരിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. ഡിആര്‍ഡിഒ ഹൈദരാബാദിലെ ഡോ റെഡ്ഡീസ് ലബോറട്ടറിക്ക് മാത്രമാണ് ലൈസന്‍സ് നല്‍കിയിരിക്കുന്നത്. കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന 2-ഡിയോക്‌സി, ഡി-ഗ്ലൂക്കോസ് എന്നിവ ഇവര്‍ മാത്രമാണ് നിര്‍മിക്കുന്നത്.

രാജ്യത്ത് നിരവധി മികച്ച പേരെടുത്ത ലബോറട്ടറികളുണ്ട്. എന്തുകൊണ്ട് കൊവിഡ് മരുന്നുണ്ടാക്കാന്‍ ഇവരെയൊന്നും ഉപയോഗിക്കാത്തത്. കൂടുതല്‍ ഉല്‍പ്പാദനത്തിന് ഇവരെ ആശ്രയിക്കാവുന്നതല്ലേ. ഇത് കൊവിഡ് രോഗികള്‍ക്ക് ആശ്വാസമാകില്ലേ തുടങ്ങിയ ചോദ്യങ്ങളാണ് കോടതി ചോദിച്ചത്. ആദ്യ രണ്ട് തരംഗത്തിലും നിരവധി പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഈ സമയത്ത് മരുന്നുകളുടെ ഉല്‍പ്പാദനം കൂട്ടേണ്ടത് സര്‍ക്കാര്‍ പെട്ടെന്ന് ചെയ്യേണ്ട കാര്യമാണ്.
മൂന്നാം തരംഗത്തിന്റെ ഭീഷണി രാജ്യം നേരിടുന്നുണ്ട്. അതുകൊണ്ട് ഡിആര്‍ഡിഒ പുതിയ ലാബുകളുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു. നേരത്തെ ശരവണന്‍ എന്ന വ്യക്തി മദ്രാസ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് ഹൈക്കോടതി കേന്ദ്രത്തോട് ചോദ്യങ്ങള്‍ ഉന്നയിച്ചത്. ഡിആര്‍ഡിഒയുടെ സ്ഥാപനമായ ഇന്‍മാസിനാണ് ഡ്രഗ് കണ്‍ട്രോള്‍ ഓഫ് ഇന്ത്യ മരുന്നുകളുടെ നിര്‍മാണത്തിന് അനുമതി നല്‍കിയത്.
Recommended Video
ആകാശത്ത് കൗതുകക്കാഴ്ചയായി സ്‌ട്രോബറി മൂണ്‍- ചിത്രങ്ങള്‍
അതേസമയം അനുമതിയുണ്ടായിട്ടും ഒരു കമ്പനിക്ക് മാത്രമാണ് നിര്‍മാണത്തിനുള്ള ലൈസന്‍സ് നല്‍കിയതെന്ന് ഹര്‍ജിയില്‍ പറയുന്നു. 990 രൂപയ്ക്കാണ് ഇവര്‍ ഇത് വില്‍ക്കുന്നത്. ഈ കുത്തകാവകാശം ഗുണം ചെയ്യില്ലെന്നാണ് പരാതി. പല ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. മരുന്നിന്റെ ലൈന്‍സ് മാത്രമല്ല, അത് സാധാരണക്കാരന് താങ്ങാവുന്ന നിരക്കില്‍ ലഭ്യമാക്കുന്നതും ഡിആര്‍ഡിഒ ഉറപ്പിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.
അതീവ ഗ്ലാമറസായി വീണ്ടും സോഫിയ; ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ












Click it and Unblock the Notifications