ഡ്രൈവിങ് ലൈസന്‍സും രേഖകളും ഡിജിറ്റല്‍ മതി.... കൊണ്ടുനടക്കേണ്ടതില്ല.... കേന്ദ്ര നിര്‍ദേശം!!
ദില്ലി: പോലീസ് ചെക്കിംഗിനിടെ വാഹനത്തിന്റെ രേഖകളും ഡ്രൈവിങ് ലൈസന്‍സും എടുത്തില്ലെന്ന ആശങ്ക ഇനി വേണ്ട. ഇനിമുതല്‍ എല്ലാം ഡിജിറ്റല്‍ മതിയെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദേശം. അതായത് ഡ്രൈവിങ് ലൈസന്‍സും വാഹന രജിസ്ട്രേഷനും സര്‍ട്ടിഫിക്കറ്റും ഇനി കൊണ്ടുനടക്കേണ്ട കാര്യമില്ല. എല്ലാ രേഖകളും ഡിജിറ്റല്‍ രൂപത്തിലായാലും അംഗീകൃതമാണെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം വ്യക്തമാക്കി. ഇത് സംബന്ധിച്ച് എല്ല സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ അംഗീകൃത മൊബൈല്‍ ആപ്പുകളായ ഡിജിലോക്കറിലും എംപരി വാഹന്‍ പ്ലാറ്റ്ഫോം എന്നിവയിലുള്ള പകര്‍പ്പുകള്‍ക്കാണ് യഥാര്ത്ഥരേഖകളുടെ അതേ മൂല്യം ലഭിക്കുക.

അതേസമയം ഇക്കാര്യത്തില്‍ നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഡിജിറ്റല്‍ രേഖകള്‍ സ്വീകരിക്കാമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പുതുക്കലുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ രൂപങ്ങള്‍ക്കും ഇതേ സാധുതയുണ്ട്. ഇന്‍ഷുറന്‍സ് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡ് നല്കിയ യഥാര്‍ത്ഥ രേഖകള്‍ക്കുള്ള അതേ സാധുത മന്ത്രാലയത്തിന്റെ ആപ്പുകളിലെ പകര്‍പ്പുകള്‍ക്കുമുണ്ട്. ഇക്കാര്യത്തില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ രേഖകള്‍ നേരിട്ട് പിടിച്ചെടുക്കേണ്ടെന്നും ഇചെലാന്‍ സംവിധാനത്തിലൂടെ അധികൃതര്‍ക്ക് തടഞ്ഞുവെക്കാമെന്നും മന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ പറയുന്നു.
ഡിജിറ്റല്‍ രൂപത്തിലുള്ള രേഖകള്‍ അധികൃതര്‍ സ്വീകരിക്കുന്നില്ലെന്ന് നിരന്തരമായി പരാതിയും ആര്‍ടിഐ അപേക്ഷകളും വന്നിരുന്നു. ഡിജിറ്റല്‍ ലോക്കറിലോ എംപരിവാഹന്‍ ആപ്പിലോ ലഭ്യമായിരിക്കുന്ന രേഖകള്‍ക്ക് ഐടി ആക്ട്് പ്രകാരം നിയമസാധുതയുണ്ട്. എന്നിട്ടും എന്തുകൊണ്ട ഇക്കാര്യം പരിഗണിക്കുന്നില്ലെന്നായിരുന്നു പ്രധാന ചോദ്യം. ഇതാണ് ഇപ്പോള്‍ പരിഹരിക്കപ്പെട്ടിരിക്കുന്നത്.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications