ദ്രൗപതി മുര്‍മു രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു; ചരിത്ര മുഹൂര്‍ത്തിന് സാക്ഷിയായി രാജ്യം
ന്യൂദല്‍ഹി: രാജ്യത്തിന്റെ 15-ാമത് രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചീഫ് ജസ്റ്റിസ് എന്‍വി രമണ ദ്രൗപതി മുര്‍മുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞയ്ക്ക് ശേഷം ദ്രൗപതി മുര്‍മു രജിസ്റ്ററില്‍ ഒപ്പുവെച്ചു.

അംബേദ്കറുടെ സ്വപ്‌നം സാക്ഷാത്കരിക്കുമെന്ന് ദ്രൗപതി മുര്‍മു പറഞ്ഞു. രാജ്യം അര്‍പ്പിച്ച വിശ്വാസമാണ് തന്റെ ശക്തി. ഓരോ ദരിദ്രരുടേയും നേട്ടമാണ് തന്റെ ശക്തി എന്നും ദ്രൗപതി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ശബ്ദമാകും എന്നും ദ്രൗപതി മുര്‍മു കൂട്ടിച്ചേര്‍ത്തു. ദളിതര്‍ക്കും സ്വപ്‌നം കാണാം എന്നാണ് തന്റെ രാഷ്ട്രപതി പദം കൊണ്ട് വ്യക്തമാകുന്നത്. ദരിദ്രര്‍, ദലിതര്‍, പിന്നോക്കക്കാര്‍, ആദിവാസികള്‍ എന്നിങ്ങനെ വര്‍ഷങ്ങളോളം വികസനം ഇല്ലാതായ ആളുകള്‍ക്ക് എന്നെ അവരുടെ പ്രതിഫലനമായി കാണാന്‍ കഴിയുന്നു എന്നത് എനിക്ക് സംതൃപ്തി നല്‍കുന്നു.
എന്റെ നാമനിര്‍ദ്ദേശത്തിന് പിന്നില്‍ പാവപ്പെട്ടവരുടെ അനുഗ്രഹമുണ്ട്, ഇത് കോടിക്കണക്കിന് സ്ത്രീകളുടെ സ്വപ്നങ്ങളുടെയും കഴിവുകളുടെയും പ്രതിഫലനമാണ് എന്നും ദ്രൗപതി മുര്‍മു കൂട്ടിച്ചേര്‍ത്തു.
കാണാന്‍ മാധവിക്കുട്ടിയെ പോലെ ഉണ്ടല്ലോ; സാരിയില്‍ കിടുക്കി അഭയ ഹിരണ്‍മയി
ദ്രൗപതി മുര്‍മുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ എം വെങ്കയ്യ നായിഡു, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവരാണ് സെന്‍ട്രല്‍ ഹാളിലേക്ക് ആനയിച്ചത്. കേന്ദ്രമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, വിദേശരാജ്യങ്ങളുടെ നയതന്ത്രമേധാവികള്‍, മൂന്നുസേനകളുടെയും മേധാവികള്‍, പാര്‍ലമെന്റംഗങ്ങള്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവിയിലേക്ക് ജൂലൈ 21 നാണ് ദ്രൗപതി മുര്‍മു തെരഞ്ഞെടുക്കപ്പെട്ടത്. ഈ സ്ഥാനത്ത് എത്തുന്ന രാജ്യത്തെ ആദ്യത്തെ ഗോത്രവര്‍ഗ നേതാവാണ് ദ്രൗപതി മുര്‍മു. സ്വാതന്ത്ര്യാനന്തരം ജനിക്കുന്ന ആദ്യത്തെ പ്രസിഡന്റ് എന്ന നേട്ടവും ദ്രൗപതി മുര്‍മുവിനാണ്.
ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റുമാണ് ദ്രൗപതി മുര്‍മു. ഇന്ത്യയുടെ പ്രഥമ പൗരനാകുന്ന രണ്ടാമത്തെ മാത്രം വനിതയുമാണ് ദ്രൗപതി മുര്‍മു. അറുപത്തിനാല് ശതമാനം വോട്ട് നേടിയാണ് ജൂലൈ 21 ന് രാഷ്ട്രപതിസ്ഥാനത്തേക്ക് ദ്രൗപതി മുര്‍മു തിരഞ്ഞെടുക്കപ്പെട്ടത്.












Click it and Unblock the Notifications