റാണ ദഗുബാട്ടി, രാകുൽ പ്രീത്, രവി തേജ.. മയക്കുമരുന്ന് കേസിൽ മുൻ നിര താരങ്ങൾക്കും കുരുക്ക് മുറുകുന്നു
ഹൈദരാബാദ്: മയക്കുമരുന്ന് കേസില്‍ കൂടുതല്‍ താരങ്ങള്‍ കുരുക്കിലേക്ക്. തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരങ്ങളില്‍ ചിലരെ അടക്കമാണ് മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്. മയക്കമരുന്ന് കേസിലെ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇഡിയും താരങ്ങള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
പ്രണയത്തിന് വീട്ടുകാരുടെ പച്ചക്കൊടി, ബിഗ് ബോസ് താരം എലീന പടിക്കൽ വിവാഹിതയായി, ചിത്രങ്ങൾ
തെന്നിന്ത്യയിലെ സൂപ്പര്‍ താരങ്ങളായ രാകുല്‍ പ്രീത്, രവി തേജ, ചാര്‍മി കൗര്‍, ബാഹുബലി താരം റാണ ദഗുബാട്ടി, നവ്ദ്വീപ്, മുമൈത് ഖാന്‍ എന്നിവര്‍ക്കാണ് ഇഡിയും എന്‍സിബിയും നോട്ടീസ് അയച്ചിരിക്കുന്നത്. പ്രശസ്ത സംവിധായകന്‍ പുരി ജഗന്നാഥിനെ ഇഡി ഇന്ന് ചോദ്യം ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ

തെലങ്കാന എക്‌സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ വകുപ്പ് ലക്ഷങ്ങളുടെ മയക്കുമരുന്ന് പിടിച്ചെടുത്തതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം തെലുങ്ക് സിനിമയിലെ പ്രമുഖ താരങ്ങളിലേക്ക് നീങ്ങുന്നത്. പിടിച്ചെടുത്ത മയക്കുമരുന്ന് താരങ്ങള്‍ക്ക് വിതരണം ചെയ്യാനുളളതായിരുന്നു എന്നുളള സൂചനയാണ് എന്‍സിബിക്ക് ലഭിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ എട്ടിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കൊണ്ടാണ് എന്‍സിബി റാണാ ദഗുബാട്ടി, രാകുല്‍ പ്രീത് സിംഗ്, രവി തേജ എന്നിവര്‍ക്ക് എന്‍സിബി നോട്ടീസ് അയച്ചിരിക്കുന്നത്.

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സെപ്റ്റംബര്‍ 8ന് ഹാജരാകാനാണ് ഇഡി റാണാ ദഗുബാട്ടിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. രാകുല്‍ പ്രീത് സിംഗ്, രവി തേജ എന്നിവര്‍ സെപ്റ്റംബര്‍ ആറ്, ഏഴ് തിയ്യതികളില്‍ ഹാജരാകണം. 2017ലാണ് മയക്കുമരുന്ന് കടത്ത് സംഘം പിടിയിലാകുന്നത്. അതിന് പിന്നാലെ തന്നെ സിനിമാ ബന്ധങ്ങള്‍ പുറത്ത് വന്നിരുന്നു.
Recommended Video


സിനിമാ താരങ്ങള്‍ അടക്കം പത്ത് പേര്‍ക്കാണ് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. താരങ്ങളെ കൂടാതെ ഒരു സ്വകാര്യ ക്ലബ്ബിന്റെ മാനേജര്‍, നടന്‍ രവി തേജയുടെ ഡ്രൈവര്‍ ശ്രീനിവാസ് അടക്കമുളളവരേയും ചോദ്യം ചെയ്യലിന് വേണ്ടി വിളിപ്പിച്ചിരിക്കുകയാണ്. രണ്ട് വര്‍ഷം മുന്‍പ് തെലങ്കാന എക്‌സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ വകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘം പല സിനിമാ താരങ്ങള്‍ക്കും കേസില്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

അന്ന് രാകുല്‍ പ്രീതിനെയോ റാണാ ദഗുബാട്ടിയെയോ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നില്ല. പ്രത്യേക അന്വേഷണ സംഘം കേസില്‍ സംശയിക്കപ്പെട്ട പലര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയതോടെ കേസ് ഏകദേശം അവസാനിച്ച മട്ടിലായിരുന്നു. എന്നാല്‍ ഇഡിയും എന്‍ബിസിയും പ്രമുഖ താരങ്ങള്‍ക്ക് അടക്കം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് അയച്ചതോടെ കേസ് വീണ്ടും ചൂട് പിടിക്കുകയാണ്.

സംവിധായകന്‍ പുരി ജഗന്നാഥിനെ ഇഡി ഇന്ന് കേസില്‍ ചോദ്യം ചെയ്തു. ബാങ്ക് ഇടപാടുകളുടെ രേഖകള്‍ അടക്കം പുരി ജഗന്നാഥ് ഇഡിക്ക് മുന്നില്‍ ഹാജരാക്കിയതായാണ് റിപ്പോര്‍ട്ട്. 2015 മുതല്‍ ഇന്ന് വരെയുളള ഇടപാടുകളുടെ രേഖകള്‍ ആണ് ഇഡി പരിശോധിക്കുന്നത്. മൂന്ന് ബാങ്ക് അക്കൗണ്ടുകള്‍ ഉളളതിന്റെ മുഴുവന്‍ രേഖകളും ഹാജരാക്കിയിട്ടുണ്ടെന്നാണ് വിവരം.

2017 ജൂലൈ 2ന് ആണ് സംഗീതജ്ഞനായ കാല്‍വിന്‍ മസ്‌കരന്‍ഹാസിനേയും മറ്റ് രണ്ട് പേരെയും 30 ലക്ഷം രൂപ വില വരുന്ന മയക്ക് മരുന്നുമായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. സിനിമാ താരങ്ങള്‍ക്കും സോഫ്‌റ്‌റ് വെയര്‍ എഞ്ചിനീയര്‍മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അടക്കം മയക്കുമരുന്ന് എത്തിച്ചതായാണ് ഇവര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരിക്കുന്നത്. മാത്രമല്ല തെലുങ്ക് സിനിമയിലെ താരങ്ങളുടെ നമ്പറുകളും ഇവരുടെ മൊബൈലില്‍ നിന്ന് അന്വേഷണ സംഘം കണ്ടെടുക്കുകയുണ്ടായി. സംഭവത്തില്‍ ഇതുവരെ 12 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 30 പേര്‍ കേസില്‍ അറസ്റ്റിലായിട്ടുണ്ട്.












Click it and Unblock the Notifications