മരുന്ന് വില 70 ശതമാനം വരെ കുറഞ്ഞേക്കും; സുപ്രധാന നീക്കവുമായി കേന്ദ്രം

ന്യൂദല്‍ഹി: രാജ്യത്ത് മരുന്ന് വില വര്‍ധിക്കുന്നതിനിടെ സുപ്രധാന ഇടപെടലിന് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. മരുന്നുകളുടെ വില വര്‍ധന കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ നടത്തും എന്നാണ് റിപ്പോര്‍ട്ട്. സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15 ന് മരുന്നുകളുടെ വില കുറയ്ക്കല്‍ സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ക്യാന്‍സര്‍, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ ചില നിര്‍ണായക മരുന്നുകളുടെ വില ഗണ്യമായി കുറയ്ക്കാനുള്ള നിര്‍ണായക തീരുമാനം കേന്ദ്രം പ്രഖ്യാപിച്ചേക്കും. സര്‍ക്കാര്‍ ചില നിര്‍ദേശങ്ങള്‍ തയ്യാറാക്കിയെങ്കിലും പ്രഖ്യാപനം സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല. ചില നിര്‍ണായക മരുന്നുകളുടെ ഉയര്‍ന്ന വിലയില്‍ കേന്ദ്രത്തിന് ആശങ്കയുണ്ട് എന്നും അവ നിയന്ത്രിക്കാന്‍ താല്‍പ്പര്യമുണ്ട് എന്നും അധികൃതര്‍ പറഞ്ഞു.

1

നിര്‍ദ്ദേശം പ്രാബല്യത്തില്‍ വന്നാല്‍, വിലയില്‍ 70% വരെ കുറവുണ്ടാകും എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. നിലവില്‍ വ്യാപകമായി പ്രചാരത്തിലുള്ള മരുന്നുകള്‍ ഉള്‍പ്പെടുത്തുന്നതിനായി 2015 ലെ ദേശീയ അവശ്യ മരുന്നുകളുടെ പട്ടിക പരിഷ്‌കരിക്കാനും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ദീര്‍ഘകാലമായി രോഗികള്‍ ഉപയോഗിക്കുന്ന മരുന്നുകളുടെ ഉയര്‍ന്ന വില നിയന്ത്രിക്കാനും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

2

അന്തിമ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യുന്നതിനായി ജൂലൈ 26 ന് ഫാര്‍മ വ്യവസായ പ്രതിനിധികളുമായി ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ യോഗം വിളിച്ചതായി ടൈംസ് ഓഫ് ഇന്ത്യ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിപ്പോര്‍ട്ട് പ്രകാരം ചില മരുന്നുകളുടെ ട്രേഡ് മാര്‍ജിന്‍ 1000% വരെ ഉയര്‍ന്നതായി കാണിക്കുന്നു.

3

ദേശീയ അവശ്യ മരുന്നുകളുടെ (എന്‍ എല്‍ ഇ എം) ഭാഗമായതും ഡ്രഗ്‌സ് പ്രൈസ് കണ്‍ട്രോള്‍ ഓര്‍ഡറിന് കീഴില്‍ വിജ്ഞാപനം ചെയ്തതുമായ 355-ലധികം മരുന്നുകളുടെ വില ഡ്രഗ് പ്രൈസ് റെഗുലേറ്റര്‍ എന്‍ പി പി എ നിലവില്‍ പരിധി നിശ്ചയിക്കുന്നു. ഇത്തരം ഷെഡ്യൂള്‍ ചെയ്ത മരുന്നുകളുടെ ട്രേഡ് മാര്‍ജിന്‍ മൊത്തക്കച്ചവടക്കാര്‍ക്ക് 8%, ചില്ലറ വ്യാപാരികള്‍ക്ക് 16% എന്നിങ്ങനെയും നിയന്ത്രിച്ചിട്ടുണ്ട്.

4

ഈ മരുന്നുകളുടെ എല്ലാ നിര്‍മ്മാതാക്കളും അവരുടെ ഉല്‍പ്പന്നം സീലിംഗ് വിലയ്ക്ക് തുല്യമോ കുറവോ ആയി വില്‍ക്കേണ്ടതുണ്ട്. എന്നാലും, സര്‍ക്കാരിന്റെ നേരിട്ടുള്ള വില നിയന്ത്രണത്തിന് പുറത്തുള്ള മറ്റെല്ലാ മരുന്നുകളുടെയും വില നിശ്ചയിക്കാന്‍ കമ്പനികള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അത്തരം മരുന്നുകളുടെ വില പ്രതിവര്‍ഷം 10% മാത്രമേ വര്‍ദ്ധിപ്പിക്കാന്‍ കഴിയൂ.

5

പലപ്പോഴും ഇത്തരം മരുന്നുകളുടെ ട്രേഡ് മാര്‍ജിന്‍ അമിതമായി ഉയര്‍ന്നതും രോഗികളെ ബാധിക്കുന്നതുമാണ്. ഓരോ വ്യക്തിയും ആരോഗ്യ പരിപാലനത്തിന് ചെലവഴിക്കുന്ന തുകയുടെ ഭൂരിഭാഗവും മരുന്നുകള്‍ക്ക് വേണ്ടിയാണ്. ഇത് നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും, 60% രോഗികളും ഇപ്പോഴും മരുന്നുകള്‍ക്ക് സ്വന്തമായി പണം നല്‍കാന്‍ നിര്‍ബന്ധിതരാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

6

2019 ഫെബ്രുവരിയില്‍, പൊതുതാല്‍പ്പര്യാര്‍ത്ഥം ഡ്രഗ് പ്രൈസ് റെഗുലേറ്ററിന്റെ കീഴിലുള്ള അസാധാരണ അധികാരങ്ങള്‍ ഉപയോഗിച്ച് യുദ്ധകാലടിസ്ഥാനത്തില്‍ 41 കാന്‍സര്‍ മരുന്നുകളുടെ ട്രേഡ് മാര്‍ജിന്‍ 30% വരെ എന്‍ പി പി എ പരിമിതപ്പെടുത്തിയിരുന്നു. ഇത് ഈ 526 ബ്രാന്‍ഡുകളുടെ പരാമവധി വിലയില്‍ 90% കുറവ് വരുത്തിയിരുന്നു. കൊറോണറി സ്റ്റെന്റുകളുടെയും കാല്‍മുട്ട് ഇംപ്ലാന്റുകളുടെയും വിലയും സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു.

കാണാന്‍ മാധവിക്കുട്ടിയെ പോലെ ഉണ്ടല്ലോ; സാരിയില്‍ കിടുക്കി അഭയ ഹിരണ്‍മയി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+