മയക്കുമരുന്ന് കേസിൽ ആര്യൻ ഖാന് ക്ലീൻചിറ്റ്, ഷാരൂഖ് ഖാന്റെ മകനെതിരെ തെളിവില്ലെന്ന് എന്‍സിബി
മുംബൈ: ഏറെ കോളിളക്കമുണ്ടാക്കിയ ലഹരി മരുന്ന് കേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ്. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആര്യന്‍ ഖാനെ ഒഴിവാക്കി. ആര്യന്‍ ഖാന് എതിരെ തെളിവില്ലെന്ന് എന്‍സിബി വ്യക്തമാക്കി. ആര്യന്‍ ഖാന്‍ അടക്കം മയക്കുമരുന്ന് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ആറ് പേരെയാണ് എന്‍സിബി കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്.
അമൃതയ്ക്കൊപ്പം ഗോപീ സുന്ദർ, പ്രണയത്തിലാണോ എന്ന് ആരാധകർ, ചിത്രം വൈറൽ
കഴിഞ്ഞ ഒക്ടോബറില്‍ മുംബൈ തീരത്ത് ആഢംബര കപ്പലില്‍ നടത്തിയ പാര്‍ട്ടിയിലാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. ആര്യന്‍ ഖാന്‍ അടക്കമുളള സംഘത്തെ കപ്പലില്‍ നിന്ന് എന്‍സിബി സംഘം അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ആര്യന്‍ ഖാന്‍ ദിവസങ്ങളോളം ജയിലില്‍ കിടന്നിരുന്നു. അതിന് പിന്നാലെ ആര്യന്‍ ഖാനെ കുടുക്കി പണം തട്ടിയെടുക്കാനുളള ശ്രമം നടന്നതായുളള ആരോപണം എന്‍സിബി അന്വേഷണ ഉദ്യോഗസ്ഥനായ സമീര്‍ വാംഖഡെയ്ക്ക് എതിരെ ഉയര്‍ന്നു.

6000 പേജ് വരുന്ന കുറ്റപത്രമാണ് ലഹരിമരുന്ന് കേസില്‍ എന്‍സിബി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 23കാരനായ ആര്യന്‍ ഖാന്‍ അടക്കം 20 പേരെ ആയിരുന്നു എന്‍സിബി കേസില്‍ അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ 14 പേരാണ് കേസില്‍ പ്രതിപ്പട്ടികയിലുളളത്. ആര്യന്റെയും മൊഹകിന്റെയും കൈയ്യില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തിട്ടില്ലെന്ന് മുതിര്‍ന്ന എന്‍സിബി ഉദ്യോഗസ്ഥന്‍ സഞ്ജയ് കുമാര്‍ സിംഗ് പ്രതികരിച്ചു. ആര്യനും മറ്റ് അഞ്ച് പേര്‍ക്കും എതിരെ തെളിവുകളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആര്യന്‍ ഖാന്‍ നിരന്തരമായി മയക്കുമരുന്ന് ഉപയോഗിക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന വ്യക്തിയാണ് എന്നാണ് നേരത്തെ എന്‍സിബി ആരോപിച്ചിരുന്നത്. ചില വാട്‌സ്ആപ്പ് സന്ദേശങ്ങളാണ് ആര്യന്‍ ഖാനെതിരെ എന്‍സിബി തെളിവായി ഉന്നയിച്ചിരുന്നത്. എന്നാല്‍ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ മാത്രം ആശ്രയിക്കാനാകില്ലെന്ന് കോടതി എന്‍സിബിയെ വിമര്‍ശിച്ചിരുന്നു. ആര്യനെ കുടുക്കാന്‍ കെട്ടിച്ചമച്ച കേസാണ് എന്ന ആരോപണത്തിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന്‍ സമീര്‍ വാംഖഡെയെ നീക്കുകയും കേസ് മുംബൈ എന്‍സിബിയില്‍ നിന്നും ദില്ലി എന്‍സിബിക്ക് കൈമാറുകയും ചെയ്തിരുന്നു. ആര്യന്‍ ഖാനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയതിനെ കുറിച്ചുളള ചോദ്യങ്ങളോട് സമീര്‍ വാംഖഡെ പ്രതികരിച്ചില്ല. താന്‍ ഇപ്പോള്‍ എന്‍സിബിയുടെ ഭാഗമല്ലെന്നും അതിനാല്‍ പ്രതികരിക്കാനില്ലെന്നുമാണ് വാംഖഡെ പറഞ്ഞത്. അതേസമയം ആര്യന് ക്ലീന്‍ ചിറ്റ് ലഭിച്ചതോടെ ഷാരൂഖ് ഖാന് ആശ്വാസമായിരിക്കുകയാണെന്ന് അഭിഭാഷകന്‍ മുകുള്‍ റോത്തഗി പ്രതികരിച്ചു.












Click it and Unblock the Notifications