66 കോടി ഇന്ത്യക്കാരന് അടിച്ചത് സൗജന്യമായി കിട്ടിയ ലോട്ടറിയില്‍; ഇതുവരെ അറിഞ്ഞില്ല, ഫോണെടുത്തില്ല!!

ദുബായ്: പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ ഭാഗ്യത്തിന്റെ നാളുകളാണ്. അബുദാബി ബിഗ് ടിക്കറ്റില്‍ തുടര്‍ച്ചയായി സമ്മാനം ലഭിക്കുന്നത് പ്രവാസി ഇന്ത്യക്കാര്‍ക്കാണ്. നിരവധി മലയാളികളും ഇതില്‍ വരുന്നുണ്ട്. ജീവിതം പച്ചപ്പിടിപ്പിക്കാന്‍ വേണ്ടി മറുകര തേടി പോകുന്നവര്‍ക്ക് ഭാഗ്യവുമായി തിരിച്ചുവരാനുള്ള അവസരം കൂടിയാണ് ബിഗ് ടിക്കറ്റിലൂടെ ലഭിക്കുന്നത്.

കഴിഞ്ഞ ദിവസവും പ്രതീക്ഷിച്ചത് പോലെ തന്നെ ബിഗ് ടിക്കറ്റില്‍ സമ്മാനം അടിച്ചിരിക്കുന്നത് ഒരു ഇന്ത്യക്കാരനാണ്. കോടികളാണ് ഇയാള്‍ക്ക് സമ്മാനം അടിച്ചിരിക്കുന്നത്. ഇയാള്‍ക്ക് സമ്മാനം അടിച്ച വാര്‍ത്ത വൈറലായിരുന്നു. എന്നാല്‍ ഇതില്‍ വലിയൊരു ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്. വിശദമായി വായിക്കാം....

1

എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ടാണ് കഴിഞ്ഞ ദിവസം ബിഗ് ടിക്കറ്റ് ഫലം പ്രഖ്യാപിച്ചത്. മുപ്പത് മില്യണ്‍ ദിര്‍ഹമായിരുന്നു ഒന്നാം സമ്മാനം. 66 കോടി 50 ലക്ഷത്തിന് മുകളില്‍ വരും ഈ തുക. ഇന്ത്യക്കാരനായ ഖാദര്‍ ഹുസൈനായിരുന്നു സമ്മാനം. 206975 എന്ന ടിക്കറ്റിനായിരുന്നു. ഖാദര്‍ ഹുസൈന് കോടികളുടെ സമ്മാനം അടിച്ചത്. നവംബര്‍ 26ന് ഓണ്‍ലൈനിലൂടെയായിരുന്നു ഖാദര്‍ ടിക്കറ്റെടുത്തത്. അതേസമയം ഇന്ത്യയില്‍ ഈ വാര്‍ത്ത എല്ലാവരും അറിഞ്ഞിരുന്നു. എല്ലാവരും ഈ ഖാദര്‍ ആരാണെന്ന് അറിയാനുള്ള ശ്രമത്തിലായിരുന്നു.

2

ബിഗ് ടിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനമാണ് ഇന്ത്യക്കാരന് അടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സീരീസ് 246 നറുക്കെടുപ്പില്‍ ഖാദര്‍ ഹുസൈന് സമ്മാനം അടിച്ചത്. ഇയാള്‍ ഷാര്‍ജയിലാണ് താമസിക്കുന്നത്. അതേസമയം ഈ വിഷയത്തില്‍ വലിയൊരു ട്വിസ്റ്റുണ്ടായിരിക്കുകയാണ്. ഖാദര്‍ ഹുസൈനെ ഈ ഭാഗ്യനേട്ടം അറിയിക്കാനുള്ള ശ്രമത്തിലായിരുന്നു അധികൃതര്‍ ഇതുവരെ അതിന് സാധിച്ചിട്ടില്ല.

3

തനിക്ക് സമ്മാനം അടിച്ചെന്ന് ഇതുവരെ അറിഞ്ഞിട്ടില്ല ഖാദര്‍ എന്നര്‍ത്ഥം. തത്സമയ നറുക്കെടുപ്പ് പ്രഖ്യാപന വേളില്‍ ഖാദറിനെ അധികൃതര്‍ ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഫോണ്‍ എടുത്തില്ല. ബിഗ് ടിക്കറ്റ് ലോട്ടറിയുടെ ഇവന്റ് നടത്തുന്ന അവതാരകന്‍ റിച്ചാര്‍ഡ് ഇയാളുടെ പേര് ഉച്ചത്തില്‍ വിളിച്ചിരുന്നു. അവിടെ നിന്ന് ഈ നേട്ടം അറിയിക്കാന്‍ ഫോണില്‍ വിളിക്കുകയും ചെയ്തു. എന്നാല്‍ ഖാദര്‍ ഹുസൈന്റെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു.

4

മുടി നരയ്ക്കുന്നതാണോ നിങ്ങളുടെ പ്രശ്‌നം; അത് മറന്നേക്കൂ, ഇക്കാര്യങ്ങള്‍ നിങ്ങളെ ചെറുപ്പമാക്കും

രണ്ട് ടിക്കറ്റുകളാണ് ഖാദര്‍ ഹുസൈന്‍ വാങ്ങിയത്. ഏറ്റവും രസകരമായി ഒരു കാര്യവും ഖാദറിന്റെ കാര്യത്തിലുണ്ട്. ഇയാള്‍ക്ക് സൗജന്യമായി കിട്ടിയ ലോട്ടറി ടിക്കറ്റിലാണ് സമ്മാനം അടിച്ചിരിക്കുന്നത്. രണ്ട് ലോട്ടറി വാങ്ങിയാല്‍ ഒന്ന് സൗജന്യമാണ്. ഇയാള്‍ പണം കൊടുത്ത് വാങ്ങിയ രണ്ട് ലോട്ടറികള്‍ക്കും സമ്മാനമില്ല. എന്നാല്‍ സൗജന്യമായി കിട്ടിയ ടിക്കറ്റിന് കോടികള്‍ സമ്മാനം അടിക്കുകയും ചെയ്തു. ഇതാണ് ഖാദര്‍ ഹുസൈന്റെ കാര്യത്തില്‍ ഏറ്റവും അമ്പരപ്പിച്ചത്.

5

ബിഗ് ടിക്കറ്റ് ഇതുവരെ ഈ വര്‍ഷം നൂറിലേറെ ക്യാഷ് പ്രൈസുകളാണ് നല്‍കിയിരിക്കുന്നത്. ജനുവരി മൂന്നിനാണ് ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പ്. അതേസമയം ഖാദര്‍ ഹുസൈന്റെ ജീവിതം തന്നെ മാറ്റിമറിച്ച ഈ നേട്ടത്തെ കുറിച്ച് അറിയിക്കാനുള്ള ശ്രമം തുടരുമെന്ന് ബിഗ് ടിക്കറ്റ് ടീം അറിയിച്ചു. ഇതേ നറുക്കെടുപ്പില്‍ വേറെയും ഇന്ത്യക്കാര്‍ക്ക് സമ്മാനം അടിച്ചിട്ടുണ്ട്. തോമസ് ഒല്ലൂക്കാരന് 10 ലക്ഷം ദിര്‍ഹവും, പ്രഭിജിത്ത് സിംഗിന് ഒരു ലക്ഷം ദിര്‍ഹവുമാണ് സമ്മാനമായി ലഭിച്ചത്.

6

നേരത്തെയും ഇന്ത്യക്കാര്‍ക്ക് ബിഗ് ടിക്കറ്റില്‍ സമ്മാനം അടിച്ചിരുന്നു. നവംബര്‍ മാസത്തില്‍ ദുബായ് വിട്ട് പോയ 34കാരിയായ ഇന്ത്യക്കാരിക്കും രണ്ട് കോടിയിലേറെ സമ്മാനമായി ലഭിച്ചിരുന്നു. ദുബായില്‍ ജീവിത ചെലവ് വര്‍ധിച്ചത് കൊണ്ട് ജീവിക്കാനാവാതെ നാട്ടിലേക്ക് മടങ്ങിയ യുവതിക്കാണ് വന്‍തുക സമ്മാനം അടിച്ചത്. വര്‍ഷ ഗുണ്ട എന്നാണ് ഈ യുവതിയുടെ പേരെന്ന് തിരിച്ചറിഞ്ഞിരുന്നു. ആറില്‍ അഞ്ച് നമ്പറും ഇവര്‍ക്ക് ശരിയായി വന്നിരുന്നു.

7

സോഷ്യല്‍ മീഡിയയിലൂടെയാണ് യുവതി ബിഗ് ടിക്കറ്റിനെ കുറിച്ച് അറിഞ്ഞത്. തുടര്‍ന്ന് ടിക്കറ്റ് വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഭര്‍ത്താവുമൊത്ത് മൂന്ന് വര്‍ഷത്തോളമായി വര്‍ഷ ടിക്കറ്റെടുക്കാറുണ്ടായിരുന്നു. വര്‍ഷയുടെ ഭര്‍ത്താവ് യുഎഇയിലാണ് ജോലി ചെയ്യുന്നത്. ഇവര്‍ യുഎഇയില്‍ ഒരു സന്ദര്‍ശനത്തിന് വന്നപ്പോഴാണ് ബിഗ് ടിക്കറ്റ് അധികൃതര്‍ വിളിക്കുന്നത്. ആദ്യത്തെ സമയം ഫോണ്‍ എടുക്കാന്‍ പറ്റിയില്ല. രണ്ട് ദിവസം കഴിഞ്ഞ് ഇവരുടെ ഭര്‍ത്താവാണ് ബിഗ് ടിക്കറ്റ് അധികൃതറെ ബന്ധപ്പെടുന്നത്. ഈ പണം കൊണ്ട് എന്ത് ചെയ്യണമെന്ന് കാര്യം ഇവര്‍ തീരുമാനിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+