കുളിക്കുന്ന വീഡിയോ കാട്ടി ഭീഷണി; യുവതിയെ രണ്ടുപേര്‍ 5 വര്‍ഷം ബലാത്സംഗം ചെയ്തു

  • Posted By:
Subscribe to Oneindia Malayalam

ജയ്പൂര്‍: കുളിക്കുന്ന വീഡിയോ കൈക്കലാക്കിയശേഷം ഇതുകാട്ടി ഭീഷണിപ്പെടുത്തി യുവതിയെ രണ്ടുപേര്‍ ചേര്‍ന്ന് അഞ്ചുവര്‍ഷത്തോളം ബലാത്സംഗം ചെയ്തതായി പരാതി. 2012 ലാണ് അയല്‍ക്കാരന്‍ യുവതിയുടെ വീഡിയോ പകര്‍ത്തുന്നത്. ഇത് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചു. പണം തട്ടിയെടുത്തെന്നും യുവതിയുടെ പരാതിയിലുണ്ട്.

അനുഭവങ്ങളെ അനുഭൂതിയാക്കിയ എഴുത്തുകാരന്‍... പുനത്തിലിന്റെ വിയോഗം തീരാനഷ്ടം

സംഭവത്തില്‍ ജയ്പൂരിലെ ശാസ്ത്രി നഗര്‍ സ്വദശികളായ കുല്‍ദീപ് ജാട്ട്, വിക്കി എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി അസിസ്റ്റന്റെ കമ്മീഷണര്‍ ജഗ് മോഹന്‍ ശര്‍മ പറഞ്ഞു. കുല്‍ദീപ് യുവതിയുടെ അയല്‍ക്കാരനാണ് ഇയാളാണ് വീഡിയോ പകര്‍ത്തിയതെന്ന് പരാതിയിലുണ്ട്.

rape

ഒക്ടോബര്‍ 24ന് പ്രതികള്‍ യുവതിയെ ശാരീരികമായി ഉപദ്രവിച്ചിരുന്നു. ഇതോടെയാണ് വിവാഹിതയായ യുവതി പോലീസില്‍ പരാതിയുമായെത്തിയത്. യുവതി മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കും. ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുമെന്നും പോലീസ് അറിയിച്ചു. പ്രതികള്‍ക്കെതിരെ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു. ഇതിനുശേഷം മാത്രമേ അറസ്റ്റ് ഉണ്ടാവുകയുള്ളൂ.

English summary
With shower video, duo repeatedly rape Rajasthan woman for five years, say cops,

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്