അനുഭവങ്ങളെ അനുഭൂതിയാക്കിയ എഴുത്തുകാരന്‍... പുനത്തിലിന്റെ വിയോഗം തീരാനഷ്ടം

  • Written By:
Subscribe to Oneindia Malayalam

കോഴിക്കോട്: ചുറ്റുപാടു നിന്നുമുള്ള അനുഭവങ്ങളെ താന്‍ അനുഭൂതിയാക്കി മാറ്റുകയായിരുന്നുവെന്നാണ് തന്റെ എഴുത്തിനെക്കുറിച്ച് പ്രശസ്ത സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള നേരത്തേ വിശേഷിപ്പിച്ചത്.

പ്രശസ്ത സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു

ഓട്ടോയെന്ന് കരുതി പോലീസ് ജീപ്പിനു കൈകാട്ടി... അസഭ്യവര്‍ഷം, പിന്നെ മര്‍ദ്ദനം... സംഭവം തൊടുപുഴയില്‍

ചുറ്റുമുള്ള മനുഷ്യരായിരുന്നു പുനത്തിലിന്റെ കഥാപാത്രങ്ങള്‍ എല്ലായ്‌പ്പോഴും പ്രചോദനമായിരുന്നത്. മലയാള സാഹിത്യത്തിന് തീരാനഷ്ടം തന്നെയാണ് അദ്ദേഹത്തിന്റെ ഈ വിയോഗം.

സ്മാരശിലകളിലെ കഥാപാത്രങ്ങള്‍

സ്മാരശിലകളിലെ കഥാപാത്രങ്ങള്‍

കേരള, സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ച പുനത്തിലിന്റെ നോവലായ സ്മാരക ശിലകളിലെ കഥാപാത്രങ്ങള്‍ തന്റെ നാട്ടിലുള്ളവര്‍ തന്നെയാണെന്ന് പുനത്തില്‍ പറഞ്ഞിരുന്നു. മടപ്പള്ളി ഊരാളുങ്കല്‍ വില്ലേജിനെ നോവലില്‍ താന്‍ കാരക്കാട് ഗ്രാമമാക്കുകയാക്കി മാറ്റുകയായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

എഴുത്തുകാരന്‍ പ്രവാചകനെപ്പോലെ

എഴുത്തുകാരന്‍ പ്രവാചകനെപ്പോലെ

കാലുകളിലെ പൊടി തട്ടി പ്രവാചകനെപ്പോലെ സഞ്ചരിക്കേണ്ടവനാണ് ഒരു എഴുത്തുകാരനെന്നാണ് പുനത്തില്‍ മുമ്പ് പറഞ്ഞിട്ടുള്ളത്. ആത്മഹത്യയൊഴികെ എല്ലാ തരം അനുഭവങ്ങള്‍ക്കും വിധേയരാവാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

കുട്ടിക്കാലം മുതല്‍ പ്രിയം

കുട്ടിക്കാലം മുതല്‍ പ്രിയം

കഥയെഴുത്തിനോട് കുട്ടിക്കാലം മുതല്‍ തന്നെ പുനത്തിലിന് പ്രിയമുണ്ടായിരുന്നു. വൈക്കം മുഹമ്മദ് ബഷീറും തകഴിയും ഉറൂബുമെല്ലാം എഴുതിയ മഹത്തായ കൃതികള്‍ ബാല്യകാലത്തു തന്നെ പുനത്തില്‍ വായിച്ചു തീര്‍ത്തിരുന്നു. ഇതോടെയാണ് അദ്ദേഹത്തിന് എഴുത്തില്‍ കമ്പം കയറിയത്.

ആദ്യ കഥ കല്ല്യാണരാത്രി

ആദ്യ കഥ കല്ല്യാണരാത്രി

കല്ല്യാണരാത്രിയെന്നതാണ് പുനത്തിലിന്റെ പേരില്‍ പ്രസിദ്ധീകരിച്ച ആദ്യത്തെ കഥ. മാതൃഭൂമിയുടെ ആഴ്ചപ്പതിപ്പിലാണ് ഇത് അച്ചടിച്ചുവന്നത്. ബാലപംക്തിയിലേക്കാണ് അന്ന് പുനത്തില്‍ കഥ അയച്ചുകൊടുത്തത്. അക്കാലത്ത് ബാലപംക്തി കൈകാര്യം ചെയ്തിരുന്ന പ്രശസ്ത സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരെ കഥ ആകര്‍ഷിക്കുകയും ചെയ്തു. പുനത്തിലിനെ പോലും അമ്പരപ്പിച്ചാണ് പിന്നീട് ഈ കഥ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്.

കോഴിക്കോടന്‍ സൗഹൃദങ്ങള്‍

കോഴിക്കോടന്‍ സൗഹൃദങ്ങള്‍

കോഴിക്കോട്ടെ വലിയൊരു സൗഹൃദ സദസാണ് പുനത്തിലെ മലയാളത്തിലെ മികച്ച എഴുത്തുകാരുടെ നിരയിലേക്ക് വളര്‍ത്തിക്കൊണ്ടുവന്നത്. കോഴിക്കോട്ടെ സാഹിത്യ സദസുകളിലെ സ്ഥിരസാന്നിധ്യമായിരുന്നു അദ്ദേഹം. തിക്കോടിയന്‍, ഉറൂബ്, എന്‍പി മുഹമ്മദ്, യുഎ ഖാദര്‍, അക്കിത്തം,സുകുമാര്‍ അഴീക്കോട്, എംവി ദേവന്‍ തുടങ്ങി വലിയൊരു സുഹൃത്ത് വലയം പുനത്തിലിന് ഉണ്ടായിരുന്നു.

cmsvideo
പ്രശസ്ത സാഹിത്യകാരൻ പുനത്തില്‍ കുഞ്ഞബ്ദുള്ള വിടവാങ്ങി | Oneindia Malayalam
പുനത്തിലിന്റെ ഒരേയൊരു ഗുരു

പുനത്തിലിന്റെ ഒരേയൊരു ഗുരു

തന്റെ ആദ്യത്തെ കഥ പുറത്തു കൊണ്ടുവരുന്നതിന് മുന്‍കൈയെടുത്ത എംടിയെ തന്നെയാണ് പുനത്തില്‍ തന്റെ ഗുരുസ്ഥാനത്ത് പ്രതിഷ്ഠിച്ചിരുന്നത്. പുനത്തിന് എക്കാലവും താങ്ങും തണലുമായിരുന്നു എംടി. ജീവിതത്തിലും എഴുത്തിലും തന്റെ ഒരേയൊരു ഗുരുവെന്നാണ് എംടിയെ പുനത്തില്‍ വിശേഷിപ്പിച്ചിട്ടുള്ളത്.

English summary
Punathil Kunjabdulla's death huge loss for kerala literature

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്