Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് തീരെ നിലവാരമില്ലാത്തത്, ശിവസേനയെ വിമര്‍ശിച്ച് ദുഷ്യന്ത് ചൗത്താല, കാരണം ഇതാണ്

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയും ബിജെപിയും തമ്മിലുള്ള അധികാര തര്‍ക്കത്തില്‍ ഇടപെട്ട് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗത്താല. മഹാരാഷ്ട്രയില്‍ ജയിലില്‍ കഴിയുന്ന പിതാവുള്ള ദുഷ്യന്ത് ചൗത്താല ഇല്ലെന്ന് ബിജെപിക്ക് മറുപടിയായി സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു. ഇതിന് മറുപടിയാണ് ദുഷ്യന്ത് നല്‍കിയത്. സഞ്ജയ് റാവത്തിന്റെ മറുപടി കേട്ടാല്‍ തോന്നും അദ്ദേഹത്തിന് ഞാനാരാണെന്ന് അറിയാമെന്ന്. എന്റെ പിതാവ് കഴിഞ്ഞ ആറ് വര്‍ഷമായി ജയിലിലാണ്. റാവത്ത് ഒരിക്കലും അദ്ദേഹത്തിന്റെ സുഖാനേഷ്വണങ്ങള്‍ നടത്തിയിട്ടില്ല. ഇത്തരം പ്രസ്താവനകള്‍ നിലവാരമില്ലാത്തതാണ്. റാവത്തിന്റെ വ്യക്തിത്വത്തിന് നിരക്കുന്നതല്ലെന്നും ദുഷ്യന്ത് പറഞ്ഞു.

1

സംസ്ഥാനത്ത് രൂക്ഷമായ വാക്‌പോരാണ് ഇരുപാര്‍ട്ടികളും നടത്തുന്നത്. ശിവസേനയ്ക്ക് മുന്നില്‍ മറ്റ് വഴികള്‍ ഉണ്ടെന്ന് ഉദ്ധവ് തന്നോട് പറഞ്ഞെന്ന് സഞ്ജയ് റാവത്ത് പറയുന്നു. എന്നാല്‍ ആ സഖ്യത്തിനൊപ്പം പോവാന്‍ ആഗ്രഹിക്കുന്നില്ല. സത്യത്തിന്റെ രാഷ്ട്രീയമാണ് പ്രധാനം. ഞങ്ങള്‍ അധികാര കൊതിയന്‍മാര്‍ അല്ലെന്നും റാവത്ത് പറഞ്ഞു. അജയ് ചൗത്താല ജയിലില്‍ നിന്നിറങ്ങിയത് സഖ്യം നിലവില്‍ വന്നത് കൊണ്ടാണെന്ന് സഞ്ജയ് റാവത്ത് സൂചിപ്പിച്ചിരുന്നു.

്അതേസമയം ശിവസേനയുമായി സഖ്യം വേണ്ടെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും പറഞ്ഞു. ബിജെപി സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണയ്ക്കായി യാചിക്കുകയാണെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. സംസ്ഥാന തിരഞ്ഞെടുപ്പ് ഫലത്തില്‍ ഞാന്‍ വോട്ടര്‍മാരെ അഭിനന്ദിക്കുന്നു. ബിജെപി എല്ലാ അര്‍ത്ഥത്തിലും തോറ്റിരിക്കുകയാണ്. ചൗത്താല, സ്വതന്ത്രമാര്‍ എന്നിവരോട് യാചിച്ചാണ് ബിജെപി സര്‍ക്കാരുണ്ടാക്കുന്നത്. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടില്ലെന്നും ആസാദ് പറഞ്ഞു.

ബിജെപി നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ എന്‍സിപി സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുമെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ശിവസേന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായുള്ള കൂടിക്കാഴ്ച്ച റദ്ദാക്കിയ സാഹചര്യത്തിലാണ് എന്‍സിപി വക്താവ് നവാബ് മാലിക്ക് ഇക്കാര്യം വ്യക്തമാക്കിയത്. ശിവസേന മന്ത്രിമാര്‍ ദേവേന്ദ്ര ഫട്‌നാവിസിനൊപ്പം സത്യപ്രതിജ്ഞ ചെയ്യുമോ എന്ന് സംശയമാണ്. സത്യപ്രതിജ്ഞയ്ക്ക് ശേഷം 15 ദിവസത്തിനുള്ളില്‍ ഫട്‌നാവിസ് ഭൂരിപക്ഷം നടത്തേണ്ടി വരുമെന്നും നവാബ് മാലിക്ക് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+