കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാഭ്യാസം, കുടിവെള്ളം എന്നിവയൊക്കെ സൗജന്യങ്ങളാണോ? ചോദ്യങ്ങളുമായി സുപ്രീം കോടതി

Google Oneindia Malayalam News

ദില്ലി: രാഷ്ട്രീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങെള തടയാനാവില്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് എന്‍വി രമണയാണ് നിര്‍ണായകമായ നിരീക്ഷണം നടത്തിയത്. ഡിഎംകെയുടെ ഹര്‍ജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. ജനക്ഷേമം നടപ്പാക്കുക സര്‍ക്കാരിന്റെ കടമയാണെന്നും രമണ വ്യക്തമാക്കി.

1

ഇവിടെയുള്ള പ്രശ്‌നം, പൊതുജനത്തിന്റെ പണം കൃത്യമായ രീതിയില്‍ ചെലവിടുകയെന്നതാണ്. ഈ വിഷയം വളരെ സങ്കീര്‍ണമാണ്. ഇത്തരമൊരു കാര്യത്തില്‍ കോടതിക്ക് എത്രത്തോളം ഇടപെടുകയും, അത് പരിശോധിക്കുകയും ചെയ്യാനാവുമെന്നതാണ് ചോദ്യമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സൗജന്യ വാഗ്ദാനങ്ങള്‍ നടത്തുന്നത് തടയാന്‍ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിക്കണമെന്നായിരുന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ സുപ്രീം കോടതി ഇത് സങ്കീര്‍ണമായ വിഷയമാണെന്ന് തുറന്ന് പറഞ്ഞു. മുന്‍ ബിജെപി വക്താവ് അശ്വിനി ഉപാധ്യായയാണ് ഹര്‍ജി നല്‍കിയത്.

ഇതില്‍ കക്ഷി ചേരാന്‍ എഎപി, കോണ്‍ഗ്രസ്, ഡിഎംകെ എന്നിവര്‍ തീരുമാനിക്കുകയായിരുന്നു. എന്താണ് യഥാര്‍ത്ഥ തിരഞ്ഞെടുപ്പ് വാഗ്ദാനമെന്ന് കോടതി ചോദിച്ചു. അതിനെ എങ്ങനെയാണ് തരംതിരിക്കാനാവുകയെന്നും കോടതി ചോദിച്ചു.

സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നത് സൗജന്യങ്ങളുടെ കൂട്ടത്തില്‍ വരുമോ? കുടിവെള്ളം ലഭ്യമാക്കുമെന്ന് പറയുന്നത് ഇതേ വിഭാഗത്തില്‍ വരുമോ? ഏറ്റവും കുറഞ്ഞ നിരക്കില്‍ വൈദ്യുതി എത്തിക്കുകയെന്നത് സൗജന്യങ്ങളായി കാണാനാവുമോ? അതുപോലെ ഉപഭോക്തൃ ഉല്‍പ്പന്നങ്ങളും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും സൗജന്യമായി നല്‍കുന്നത് ക്ഷേമ പ്രവര്‍ത്തനമായി കാണാനാവുമോയെന്നും കോടതി ചോദിച്ചു.

പൊതുജനത്തിന്റെ പണം ശരിയായ രീതിയില്‍ ഉപയോഗിക്കുന്നുണ്ടോ എന്നതാണ് ഇവിടെയുള്ള ആശങ്ക. ചിലര്‍ പറയും പണം പാഴായെന്ന്, ചിലര്‍ അതുപോലെ പറയും അത് ക്ഷേമ പ്രവര്‍ത്തനമാമെന്ന്. ഈ വിഷയം സങ്കീര്‍ണമായി വരികയാണെന്നും കോടതി നിരീക്ഷിച്ചു.

കല്യാണത്തിന് 70 സഹപ്രവര്‍ത്തകരെ വിളിച്ചു, വന്നത് ഒരാള്‍, ഓഫീസിലെത്തി യുവതി ചെയ്തത് ഞെട്ടിക്കും!!കല്യാണത്തിന് 70 സഹപ്രവര്‍ത്തകരെ വിളിച്ചു, വന്നത് ഒരാള്‍, ഓഫീസിലെത്തി യുവതി ചെയ്തത് ഞെട്ടിക്കും!!

അതേസമയം തങ്ങളുടെ ജനക്ഷേമ പദ്ധതികളെ ഒരിക്കലും സൗജന്യ വാഗ്ദാനങ്ങളായി കാണാന്‍ പാടില്ലെന്നും, അതില്‍ വിശാലമായ അര്‍ത്ഥങ്ങളും ഉദ്ദേശങ്ങളുമുണ്ടെന്ന് ഡിഎംകെ പറഞ്ഞു. സോളിസിറ്റര്‍ ജനറല്‍ കേസ് നാളെ വാദം കേള്‍ക്കണമെന്നാണ് ആവശ്യപ്പെട്ടത്.

ഈ ലുക്കിന് പകരക്കാരില്ല, നോക്കിയിരുന്ന് പോകും, ക്യൂട്ടായി ഭാമയുടെ പുതിയ ചിത്രങ്ങള്‍, തിരിച്ചുവരവ് എന്നാണെന്ന് ആരാധകര്‍

നിര്‍ദേശങ്ങളെല്ലാം കേട്ട ശേഷം കമ്മിറ്റി രൂപീകരിക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടും തിരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ പരാജയപ്പെടുന്നുണ്ട്. അതുകൊണ്ട് തിരഞ്ഞെടുപ്പ് വിജയം വാഗ്ദാനങ്ങള്‍ കൊണ്ട് മാത്രമാണെന്ന് പറയാനാവില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

ലേലത്തില്‍ പിടിച്ചത് സ്യൂട്ട്‌കേസുകള്‍, തുറന്ന് നോക്കിയ ന്യൂസിലന്‍ഡിലെ കുടുംബത്തിന് സംഭവിച്ചത്...ലേലത്തില്‍ പിടിച്ചത് സ്യൂട്ട്‌കേസുകള്‍, തുറന്ന് നോക്കിയ ന്യൂസിലന്‍ഡിലെ കുടുംബത്തിന് സംഭവിച്ചത്...

Recommended Video

cmsvideo
അതിജീവിത നല്‍കിയ ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കും

English summary
duty of the goverment is to provide welfare, cant stop them from making promises says cji
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X