ഇ-നഗ്ഗറ്റ്സ് ഗെയിമിംഗ് ആപ്പ് വഴി തട്ടിപ്പ്; കൊല്‍ക്കത്തയില്‍ ഇഡി റെയ്ഡ്, 17 കോടി രൂപ പിടിച്ചെടുത്തു
കൊല്‍ക്കത്ത: മൊബൈല്‍ ഗെയിമിംഗ് ആപ്പ് വഴിയുള്ള തട്ടിപ്പ് കേസില്‍ കൊല്‍ക്കത്തയില്‍ ആറിടത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തി. ശനിയാഴ്ച കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ചിലെ വ്യവസായിയായ ആമിര്‍ ഖാന്റെ സ്ഥാപനത്തില്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ഇ ഡി ഉദ്യോഗസ്ഥരുടെ സംഘം റെയ്ഡ് നടത്തി.

ഇതുവരെ 17 കോടി രൂപ പിടിച്ചെടുത്തു എന്നാണ് റിപ്പോര്‍ട്ട്. പിടിച്ചെടുത്ത പണം എണ്ണുന്നത് പുരോഗമിക്കുകയാണ്. കണ്ടെടുത്ത പണത്തിന്റെ കൃത്യമായ കണക്ക് കണ്ടെത്താന്‍ നോട്ട് എണ്ണുന്ന യന്ത്രങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. വ്യവസായിയുടെ വസതിയില്‍ ഇഡി റെയ്ഡ് നടക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസേനയെ ശക്തമായി വിന്യസിച്ചിട്ടുണ്ട്.
ഇ-നഗ്ഗറ്റ്സ് എന്ന മൊബൈല്‍ ഗെയിമിംഗ് ആപ്പ് വഴി ഉപയോക്താക്കളെ കബളിപ്പിച്ചതിന് പ്രതി ആമിര്‍ ഖാനും മറ്റുള്ളവര്‍ക്കുമെതിരെ ഫെഡറല്‍ ബാങ്ക് അധികൃതരുടെ പരാതിയെ തുടര്‍ന്ന് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം (പി എം എല്‍ എ) കേസെടുത്തിരുന്നു.
പ്രാരംഭ കാലയളവില്‍, ഉപയോക്താക്കള്‍ക്ക് കമ്മീഷന്‍ നല്‍കുകയും വാലറ്റിലെ ബാലന്‍സ് തടസ്സമില്ലാതെ പിന്‍വലിക്കുകയും ചെയ്തു. ഇത് ഉപയോക്താക്കള്‍ക്കിടയില്‍ ആത്മവിശ്വാസം നല്‍കി, കൂടുതല്‍ ശതമാനം കമ്മീഷനും കൂടുതല്‍ പര്‍ച്ചേസ് ഓര്‍ഡറുകള്‍ക്കുമായി അവര്‍ വലിയ തുക നിക്ഷേപിക്കാന്‍ തുടങ്ങി, ഇ ഡി ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു.
കൂടാതെ, പൊതുജനങ്ങളില്‍ നിന്ന് മികച്ച തുക ശേഖരിച്ച ശേഷം, പെട്ടെന്ന്, പ്രസ്തുത ആപ്പില്‍ നിന്ന് പിന്‍വലിക്കല്‍, സിസ്റ്റം അപ്‌ഗ്രേഡേഷന്‍, അന്വേഷണം എന്നിങ്ങനെ ഒന്നല്ലെങ്കില്‍ മറ്റൊരു കാരണത്താല്‍ നിര്‍ത്തിവച്ചു. അതിനുശേഷം, പ്രൊഫൈല്‍ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഡാറ്റയും പ്രസ്തുത ആപ്പ് സെര്‍വറുകളില്‍ നിന്ന് മായ്ച്ചു.
ഓണാഘോഷം കഴിഞ്ഞില്ലേ..? സാരിയില്‍ തിളങ്ങി പാര്‍വതി, വൈറല്‍ ചിത്രങ്ങള്‍
ഇതോടെയാണ് തങ്ങള്‍ കബളിക്കപ്പെട്ടു എന്ന് ഉപയോക്താക്കള്‍ക്ക് മനസിലായത് എന്നും ഇ ഡി ഉദ്യോദസ്ഥര്‍ പറഞ്ഞു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ഉദ്യോഗസ്ഥര്‍ എട്ട് കാഷ് കൗണ്ടിംഗ് മെഷീനുകളും വഹിച്ച് റെയ്ഡ് നടക്കുന്ന വസതിയില്‍ എത്തിയിരുന്നു.












Click it and Unblock the Notifications