പെട്രോളില്‍ എഥനോളിന്റെ അളവ് 40% മാക്കിയേക്കും; കേരളത്തിന് വേണമെങ്കില്‍ പരിശോധിക്കാമെന്ന് സുരേഷ് ഗോപി

പെട്രോളില്‍ 27 മുതല്‍ 28 ശതമാനം വരെ എഥനോള്‍ അടങ്ങിയിട്ടുണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പരിശോധനയ്ക്കായി എടുത്ത സാമ്പിളുകള്‍ റിഫൈനറികളില്‍ നിന്ന് നേരിട്ടാണോ ശേഖരിച്ചത് എന്നത് വ്യക്തമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇ20 പെട്രോളിനെ കുറിച്ച് ആശങ്ക വേണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

സ്വര്‍ണവില തിരികെ കയറില്ല.... ഈ ആഴ്ചയും വില കുറയും; വെള്ളിയെ കാത്തിരിക്കുന്നത് വലിയ നഷ്ടം
സ്വര്‍ണവില തിരികെ കയറില്ല.... ഈ ആഴ്ചയും വില കുറയും; വെള്ളിയെ കാത്തിരിക്കുന്നത് വലിയ നഷ്ടം

'ഉപഭോക്താക്കളിലേക്ക് എത്തുന്നതിന് മുന്‍പ് പെട്രോള്‍ പല ഘട്ടങ്ങളിലൂടെയുള്ള ഗതാഗതത്തിനും സംഭരണത്തിനും വിധേയമാകുന്നുണ്ട്. പരിശോധനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എഥനോളിന്റെ അളവ് അംഗീകരിക്കാനാവാത്തതാണ്. എന്നാല്‍ പരിശോധനാ രീതിയെയും സാമ്പിളുകള്‍ ശേഖരിച്ച ഉറവിടത്തെയും സംശയിക്കേണ്ടിയിരിക്കുന്നു,' സുരേഷ് ഗോപി പറഞ്ഞു.

E20 Petrol Row

പെട്രോള്‍ പമ്പുകളില്‍ ഇന്ധനം ഭൂഗര്‍ഭ ടാങ്കുകളിലാണ് സൂക്ഷിക്കുന്നത് എന്നും അവിടെ ഈ പ്രക്രിയ നിരീക്ഷിക്കാന്‍ ക്യാമറകളോ സുരക്ഷിതമായ സീല്‍ ചെയ്ത സംവിധാനങ്ങളോ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'മറ്റ് സംവിധാനങ്ങള്‍ പരിശോധിക്കാനുള്ള സാധ്യത ഞങ്ങള്‍ തള്ളിക്കളയുന്നില്ല. റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ ഇന്ധനം ഭൂഗര്‍ഭ ടാങ്കുകളിലാണ് സൂക്ഷിക്കുന്നത്. അവിടെ ഞങ്ങള്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടില്ല, അവിടങ്ങളിലെ സംവിധാനങ്ങള്‍ സീല്‍ ചെയ്തിട്ടുമില്ല,' അദ്ദേഹം പറഞ്ഞു.

ജനുവരിയില്‍ സ്വര്‍ണം വാങ്ങിയവര്‍ക്ക് ഇന്ന് നഷ്ടം 3.15 ലക്ഷം രൂപ! ഇനിയും വിലയിടിഞ്ഞാല്‍..!!?
ജനുവരിയില്‍ സ്വര്‍ണം വാങ്ങിയവര്‍ക്ക് ഇന്ന് നഷ്ടം 3.15 ലക്ഷം രൂപ! ഇനിയും വിലയിടിഞ്ഞാല്‍..!!?

കേന്ദ്ര സര്‍ക്കാരിന്റെ ചട്ടങ്ങളും നയങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് എണ്ണ കമ്പനികളുടെ ഉത്തരവാദിത്തമാണെന്നും, നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഇടയ്ക്കിടെ പരിശോധനകള്‍ നടത്താറുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ പരിസ്ഥിതി സംബന്ധമായ ചില ബാധ്യതകളുണ്ടെന്നും, കൂടുതല്‍ ശുദ്ധമായ ഊര്‍ജ്ജ സ്രോതസ്സുകളിലേക്ക് മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'എന്തുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെയൊരു വിഷയം ഉന്നയിക്കുന്നത്? ഞങ്ങള്‍ ഇതിനകം ഹൈഡ്രജന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ട്രെയിന്‍ ഓടിച്ചുതുടങ്ങിയിട്ടുണ്ട്. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് ഹൈഡ്രജന്‍ ഉള്‍പ്പെടെയുള്ള പുതിയ ഊര്‍ജ്ജ സ്രോതസ്സുകളിലേക്കുള്ള മാറ്റം ഒരു ശാസ്ത്രീയ ആവശ്യകതയാണ്,' അദ്ദേഹം പറഞ്ഞു.

ഈ രാശിക്കാരുടെ ശുക്രദശ ആരംഭിച്ചു.. 2026 തീരുന്നത് വരെ നല്ലകാലം; ആസ്തിയും സമ്പത്തും ഇരട്ടിക്കും!
ഈ രാശിക്കാരുടെ ശുക്രദശ ആരംഭിച്ചു.. 2026 തീരുന്നത് വരെ നല്ലകാലം; ആസ്തിയും സമ്പത്തും ഇരട്ടിക്കും!

ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുമ്പോള്‍ അന്തരീക്ഷത്തിലുണ്ടാകുന്ന ആഘാതം കുറയ്ക്കാനും, പാരിസ്ഥിതിക സുസ്ഥിരത മെച്ചപ്പെടുത്താനുമാണ് എത്തനോള്‍ ചേര്‍ക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. പരാഗ്വേ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ എഥനോള്‍ ചേര്‍ക്കുന്നതിന്റെ അളവ് വളരെ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയ സുരേഷ് ഗോപി, ഇതര ഇന്ധനങ്ങളിലേക്കുള്ള ആഗോള മാറ്റത്തിന്റെ ഭാഗമാണ് ഈ പദ്ധതിയെന്നും പറഞ്ഞു.

ഭാവിയില്‍ ഇന്ത്യയില്‍ എഥനോള്‍ ചേര്‍ക്കുന്നതിന്റെ അളവ് 30 അല്ലെങ്കില്‍ 40 ശതമാനമായി വര്‍ധിപ്പിച്ചേക്കാം. എന്നാല്‍ അത് ശാസ്ത്രീയ വിലയിരുത്തലുകള്‍ക്കും നിയന്ത്രണ മാനദണ്ഡങ്ങള്‍ക്കും അനുസൃതമായി മാത്രമേ നടക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി. പെട്രോള്‍ സാമ്പിളുകള്‍ പരിശോധിക്കാന്‍ കേരളത്തിനും പൂര്‍ണ്ണ അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

'ഞങ്ങളുടെ പക്കല്‍ സ്വന്തമായി സാമ്പിളുകളുണ്ട്, ഞങ്ങള്‍ ഞങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കും. അതിനുശേഷം കോടതിയില്‍ കാര്യങ്ങള്‍ തീരുമാനിക്കാം. ശാസ്ത്രീയ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് അധികൃതരുടെ ഉത്തരവാദിത്തമാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma