Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമ്മു കാശ്‌മീരിലെ ബാരാമുള്ളയിൽ തുടർച്ചയായ ഭൂചലനങ്ങൾ; 4.9 തീവ്രത രേഖപ്പെടുത്തി, ആളപായമില്ല

ശ്രീനഗർ: ജമ്മു കാശ്‌മീരിലെ ബാരാമുള്ള മേഖലയിൽ തുടർച്ചയായി രണ്ട് തവണ ഭൂചലനം. റിക്‌ടർ സ്കെയിലിൽ 4.9, 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായത്. ചൊവ്വാഴ്‌ച രാവിലെയാണ് സംഭവം. ഭൂചലനം ഉണ്ടായതോടെ കാശ്‌മീർ താഴ്വരയാകെ ആശങ്കയിലായി. റിക്‌ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയതാണ് ആദ്യ ഭൂചലനം. രാവിലെ 6:45ന് ഉണ്ടായ ഭൂചലനത്തിൽ വടക്കൻ കാശ്‌മീരിലെ ബാരാമുള്ള ജില്ലയിലായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം.

മിനിട്ടുകൾക്ക് ശേഷം, കൃത്യമായ പറഞ്ഞാൽ 6.52ന് അടുത്ത ഭൂചലനവുമുണ്ടായി. ഇത്തവണ പ്രഭവകേന്ദ്രം പത്ത് കിലോമീറ്റർ ആഴത്തിലായിരുന്നു. ഭൂചലനത്തിന് കാര്യമായ തീവ്രത ഉണ്ടായിരുന്നിട്ടും, ആളപായമോ വസ്‌തുവകകൾക്ക് നാശനഷ്‌ടമോ ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണ് അധികൃതർ.

earthquakekashmir

അപ്രതീക്ഷിതമായി ഉണ്ടായ ഭൂചലനം താഴ്‌വരയിൽ ഉടനീളം അനുഭവപ്പെട്ടതിനാൽ മിക്കയിടങ്ങളിലും ആളുകൾ വീടുകളിൽ നിന്ന് ഇറങ്ങിയോടുന്ന സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത്. ഇതിന് പിന്നാലെ എല്ലായിടത്തും ആശങ്കയായിരുന്നു. എന്തായാലും ഇതുവരെയുള്ള വിവരങ്ങൾ പ്രകാരം ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്‌തിട്ടില്ല.

ഇതിനെ ശരിവച്ചുകൊണ്ട് താഴ്‌വരയിൽ എവിടേയും ജീവഹാനിയോ വസ്‌തുവകകൾക്ക് നാശനഷ്‌ടമോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് പ്രവിശ്യാ അധികൃതരും അറിയിച്ചു. ഭൂകമ്പ സാധ്യതയുള്ള പ്രദേശത്താണ് കാശ്‌മീർ താഴ്വര ഉൾപ്പെടുന്ന പ്രദേശം സ്ഥിതി ചെയ്യുന്നത് എന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

ഇന്ത്യയുടെ ഭൂകമ്പ സാധ്യത മാപ്പിലെ ഏറ്റവും ഭൂകമ്പ സാധ്യതയുള്ള മേഖലയായ സോൺ 5ലാണ് ജമ്മു കശ്‌മീർ ഉൾപ്പെടുന്നതെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഈ ഭൂപ്രദേശങ്ങളിലെ ജനസാന്ദ്രത വലിയ തോതിൽ ഭൂകമ്പങ്ങളുടെ നാശനഷ്‌ട സാധ്യത വർദ്ധിപ്പിക്കുന്നു എന്നതാണ് മറ്റൊരു ആശങ്ക. കാശ്‌മീരിൽ ഉൾപ്പെടെ ആളുകൾ തിങ്ങിപ്പാർക്കുന്ന മേഖലകളും ഏറെയാണ്.

2005 ഒക്‌ടോബർ 8ന് റിക്‌ടർ സ്‌കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ കാശ്‌മീരിലെ നിയന്ത്രണ രേഖയിൽ 80,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു. കാശ്‌മീരിൽ 32,000 കെട്ടിടങ്ങൾ തകരുകയും ചെയ്‌തിരുന്നു. ഇന്ത്യയിലും അഫ്‌ഗാനിസ്ഥാനിലും കൂടുതൽ മരണങ്ങളും നാശനഷ്‌ടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

വിനാശകരമായ ഈ ഭൂചലനം വടക്കൻ പാകിസ്ഥാൻ, വടക്കേ ഇന്ത്യ, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ വൻ നാശം വിതച്ചു. അനന്ത്നാഗും ശ്രീനഗറും ഉൾപ്പെടെയുള്ള ജമ്മു കാശ്‌മീരിലെ നഗരങ്ങളെയാണ് ഭൂകമ്പം സാരമായി ബാധിച്ചത്. പാകിസ്ഥാനിലെ പ്രധാന നഗരങ്ങളായ ഇസ്ലാമാബാദ്, ലാഹോർ, ഗുജറത്ത് എന്നിവിടങ്ങളിലും വ്യപകമായി നാശനഷ്‌ടം ഉണ്ടായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+