തമിഴ്‌നാട്ടിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി, കർണാടകയിലും സമാന സംഭവം
ചെന്നൈ: തമിഴ്‌നാട്ടിലെ ചെങ്കൽപേട്ടിൽ റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. വടക്കൻ തമിഴ്‌നാട് ജില്ലയിൽ വെള്ളിയാഴ്‌ച രാവിലെ 7.39നാണ് ഭൂചലനം ഉണ്ടായത്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല.
"08-12-2023 ഇന്ത്യൻ സമയം 07:39:22ന് 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. പ്രഭവകേന്ദ്രത്തിന്റെ ആഴം: 10 കിലോമീറ്ററാണ്" നാഷണൽ സെന്റർ ഫോർ സീസ്‌മോളജി പങ്കുവച്ച എക്‌സ് പോസ്‌റ്റിലൂടെ അറിയിച്ചു.

അതേസമയം, കർണാടകയിലെ വിജയപുര ജില്ലയിലും വെള്ളിയാഴ്‌ച രാവിലെ റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു.
എൻസിഎസ് നൽകിയ വിവരമനുസരിച്ച്, വെള്ളിയാഴ്‌ച രാവിലെ 6:52നാണ് പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടത്. കൂടുതൽ വിവരങ്ങൾ വൈകാതെ ലഭ്യമാവുമെന്നാണ് സൂചന.












Click it and Unblock the Notifications