കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

18 ആകാന്‍ കാത്തിരിക്കേണ്ട, 17 കഴിഞ്ഞവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം, അറിയേണ്ട കാര്യങ്ങള്‍

Google Oneindia Malayalam News

ദില്ലി: ഇനി മുതല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് 18 വയസ് തികയേണ്ട ആവശ്യമില്ല. 17 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് മുന്‍കൂറായി അപേക്ഷിക്കാമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാനങ്ങളിലെ സി ഇ ഒ, ഇ ആര്‍ ഒ, എ ഇ ഒമാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

മാൽദ്വീവ്സ് ചിത്രങ്ങൾ അവസാനിക്കുന്നില്ല: അടിപൊളി ലുക്കിൽ അഹാന, വൈറൽ ചിത്രങ്ങൾ

 'ദിലീപിന്റെ പേര് വലിച്ചിഴക്കരുത്':'പറഞ്ഞത് മുഖ്യമന്ത്രിയാണ്'..വീഡിയോ പങ്കിട്ട് ദിലീപ് ഓൺലൈൻ 'ദിലീപിന്റെ പേര് വലിച്ചിഴക്കരുത്':'പറഞ്ഞത് മുഖ്യമന്ത്രിയാണ്'..വീഡിയോ പങ്കിട്ട് ദിലീപ് ഓൺലൈൻ

1

വര്‍ഷത്തില്‍ നാല് തവണയാണ് പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകുക. ജനുവരി ഒന്ന്, ഏപ്രില്‍ ഒന്ന്, ഒക്ടോബര്‍ ഒന്ന് എന്നീ പാദങ്ങളിലാണ് പേര് ചേര്‍ക്കാനുള്ള അവസരം. 2023 ഏപ്രില്‍ ഒന്ന് ജൂലായ് ഒന്ന് , ഒക്ടോബര്‍ ഒന്ന് എന്നീ തീയതികളില്‍ 18 വയസ് തികയുന്നയാള്‍ക്ക് ഇത് സംബന്ധിച്ച് കരട് പ്രസിദ്ധീകരിച്ച തീയതി മുതല്‍ വോട്ടര് പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മുന്‍കൂര്‍ അപേക്ഷ സമര്‍പ്പിക്കാം. തിരഞ്ഞെടുപ്പ് നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

2

യുവാക്കള്‍ക്ക് അവരുടെ മുന്‍കൂര്‍ അപേക്ഷകള്‍ ഫയല്‍ ചെയ്യാന്‍ സൗകര്യമൊരുക്കുന്ന സാങ്കേതിക-പ്രാപ്തമായ പരിഹാരങ്ങള്‍ തയ്യാറാക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ശ്രീ രാജീവ് കുമാറിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ശ്രീ അനുപ് ചന്ദ്ര പാണ്ഡെയുടെയും നേതൃത്വത്തിലുള്ള ഇസിഐ എല്ലാ സംസ്ഥാനങ്ങളിലെയും സി ഇ ഒ / ഇ ആര്‍ ഒ/ എ ഇ ആര്‍ ഒമാരോട് നിര്‍ദ്ദേശിച്ചു.

3

ഓഗസ്റ്റ് 1 മുതല്‍ വോട്ടര്‍ ഐ ഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രചാരണം മഹാരാഷ്ട്രയിലുടനീളം ആരംഭിക്കുമെന്ന് ജൂലൈ 25 ന് സംസ്ഥാന ചീഫ് ഇലക്ഷന്‍ ഓഫീസര്‍ പറഞ്ഞു. ഈ വര്‍ഷം ആദ്യം,തിരഞ്ഞെടുപ്പ് ശുപാര്‍ശകളെ തുടര്‍ന്ന്, നിയമ മന്ത്രാലയം പേര് ചേര്‍ക്കുന്ന നിയമത്തില്‍ ഭേദഗതി വരുത്തിയിരുന്നു. ജനുവരി 1, ഏപ്രില്‍ 1, ജൂലൈ 1, ഒക്ടോബര്‍ 1 എന്നിങ്ങനെ യുവാക്കള്‍ക്ക് വോട്ടര്‍ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള തീയതി നിശ്ചയിച്ചു. നേരത്തെ ഏക യോഗ്യതാ തീയതി ജനുവരി 1 മാത്രമായിരുന്നു.

4

ഇലക്ടറല്‍ റോള്‍ ഡാറ്റയുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കുന്നതിന്, പരിഷ്‌ക്കരിച്ച രജിസ്ട്രേഷന്‍ ഫോമുകളില്‍ വോട്ടര്‍മാരുടെ ആധാര്‍ വിശദാംശങ്ങള്‍ തേടുന്നതിനുള്ള വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. നിലവിലുള്ള വോട്ടര്‍മാരുടെ ആധാര്‍ നമ്പര്‍ ശേഖരിക്കുന്നതിനായി പുതിയ ഫോം-6ബിയും അവതരിപ്പിച്ചിട്ടുണ്ട്.

5

അതേസമയം, ഒരു വ്യക്തിക്ക് ആധാര്‍ നമ്പര്‍ നല്‍കാനോ അറിയിക്കാനോ കഴിയാത്തതിന്റെ പേരില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷ നിരസിക്കുകയോ വോട്ടര്‍ പട്ടികയിലെ എന്‍ട്രികള്‍ ഇല്ലാതാക്കുകയോ ചെയ്യുന്നതല്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

ഇറാഖ് പാര്‍ലമെന്റില്‍ ജനങ്ങളുടെ വിളയാട്ടം; ഓടി നടന്ന്, നൃത്തം ചെയ്ത്... അമ്പരന്ന് അറബ് മേഖലഇറാഖ് പാര്‍ലമെന്റില്‍ ജനങ്ങളുടെ വിളയാട്ടം; ഓടി നടന്ന്, നൃത്തം ചെയ്ത്... അമ്പരന്ന് അറബ് മേഖല

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

English summary
EC Allows Citizens Above 17 Years To Apply For Voter ID, Here's How To Apply Voter Id In Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X