കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം ന്യൂനപക്ഷങ്ങള്‍ ബിജെപിക്കെതിരെ സംഘടിക്കണം: പ്രസ്താവനയിൽ മമതയ്ക്ക് തിഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

Google Oneindia Malayalam News

കൊൽക്കത്ത: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. സംസ്ഥാനത്ത് ബിജെപിക്കെതിരെ മുസ്ലിം വോട്ടര്‍മാര്‍ സംഘടിക്കണമെന്ന മമതയുടെ പ്രസ്തവനയ്‌ക്കെതിരെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസയച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു മമതാ ബാനർജി വിവാദ പ്രസ്താവന നടത്തിയത്. വിഷയത്തില്‍ 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് ഈ പ്രസ്താവന.

'ഭയവുമില്ല, ആശങ്കയുമില്ല'; മന്‍സൂര്‍ വധത്തിലെ സുധാകരന്റെ ആരോപണത്തിന് പാനോളി വത്സന്റെ മറുപടി'ഭയവുമില്ല, ആശങ്കയുമില്ല'; മന്‍സൂര്‍ വധത്തിലെ സുധാകരന്റെ ആരോപണത്തിന് പാനോളി വത്സന്റെ മറുപടി

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹൂഗ്ലി ജില്ലയിലെ താരകേശ്വറില്‍ വെച്ച് നടന്ന റാലിക്കിടെയാണ് മമതയുടെ വിവാദ പരാമര്‍ശം. ഈ സംഭവത്തിൽ കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയുടെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയ പരാതി നൽകുകയായിരുന്നു. പരാതി പരിഗണിച്ച കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ അയയ്ക്കുകയും ചെയ്തിട്ടുണ്ട്. മുസ്ലീം വോട്ടര്‍മാര്‍ ബിജെപിക്ക് വോട്ട് ചെയ്യരുതെന്നും റാലിയില്‍ വെച്ച് മമത ആഹ്വാനം ചെയ്തിരുന്നു.

mamata-banerjee3-1

ബിജെപിയില്‍ നിന്നും പണം സ്വീകരിച്ച് നിങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന പിശാചിന്റെ വാക്ക് കേട്ട് ന്യൂനപക്ഷ വോട്ടുകള്‍ വിഭജിക്കരുതെന്ന് അപേക്ഷിക്കുകയാണ് എന്നായിരുന്നു മമതയുടെ വാക്കുകള്‍. അയാള്‍ ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഇടയില്‍ വർഗ്ഗീയ കലാപമുണ്ടാക്കാൻ ശ്രമിക്കുകയാണ്. അയാള്‍ ബിജെപിയുടെ അപ്പോസ്‌തോലനാണെന്നും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ബിജെപി നല്‍കിയ പണവുമായി ബിജെപിയുടെയും സിപിഐഎമ്മിന്റെയും സഖാക്കന്മാര്‍ കറങ്ങി നടക്കുകയാണെന്നും മമത ആരോപിച്ചിരുന്നു.

മമതയുടെ വിവാദ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ സംഭവത്തിൽ സംഭവത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തിയിരുന്നു. തൃണമൂലിന് ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ട് നഷ്ടമാകുമെന്ന ഭയമാണ് മമതയെ ഇത്തരത്തിൽ പ്രസ്താവന നടത്തുന്ന സാഹചര്യത്തിലേക്ക് എത്തിച്ചിട്ടുള്ളതെന്നും മോദി കുറ്റപ്പെടുത്തി.

എട്ട് ഘട്ടങ്ങളിലായി നടക്കുന്ന പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷങ്ങള്‍ക്കും സമുദായങ്ങള്‍ക്കുമുള്ള പങ്ക് നിർണ്ണായകമാണ്. സംസ്ഥാനത്തെ 294 നിയമസഭ മണ്ഡലങ്ങളില്‍ 125 മണ്ഡലങ്ങളിലേയും വിധിനിര്‍ണ്ണയിക്കുന്നതില്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് നിർണ്ണായക പങ്ക് തന്നെയുണ്ട്. ഇത് അവഗണിച്ച് മുന്നോട്ടുപോകാൻ സാധിക്കില്ല. മുസ്ലീം ജനവിഭാഗങ്ങള്‍ക്ക് 27 ശതമാനം പ്രാതിനിധ്യമുള്ള സംസ്ഥാനമാണ് ബംഗാള്‍. മുൻ കാല തിരഞ്ഞെടുപ്പ് ചരിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇവരുടെ വോട്ടുകളുടെ ഒഴുക്ക് ഇടത് പക്ഷത്തിലേക്കും തൃണമൂലിലേക്കുമാണെന്നതും ശ്രദ്ധയമാണ്. 2016ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 294 -ല്‍ 211 സീറ്റുകളിലും ആധിപത്യം ഉറപ്പിച്ച തൃണമൂലിനൊപ്പമായിരുന്നു ന്യൂനപക്ഷ പ്രാധിനിധ്യമുള്ള 90 മണ്ഡലങ്ങളും. അതുകൊണ്ട് തന്നെ ആ വോട്ടുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ്‌ തൃണമൂല്‍.

English summary
EC Sends Notice to Mamata Banerjee for Asking Muslims to Vote for TMC, Seeks Clarification
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X