Get Updates
Get notified of breaking news, exclusive insights, and must-see stories!

ചോക്‌സിക്ക് കുരുക്ക് മുറുകുന്നു, പിടിച്ചെടുത്തത് 41 വസ്തുവകകള്‍, 1217 കോടിയുടെ മൂല്യം!

nirav modi, mehul choksi, cbi, police, investigation, pnb, നീരവ് മോദി, മെഹുല്‍ ചോക്‌സി, സിബിഐ, സിബിഐ, പോലീസ്, അന്വേഷണം, പിഎന്‍ബി

മുംബൈ: സാമ്പത്തിക തട്ടിപ്പ് കേസില്‍ കുരുക്കിലായ രത്‌നവ്യാപാരി നീരവ് മോദിയുടെയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയുടെയും പ്രശ്‌നങ്ങള്‍ അടുത്തൊന്നും തീരുന്ന ലക്ഷണമില്ല. അന്വേഷണ ഏജന്‍സികള്‍ ചോക്‌സിയെ വിടാതെ പിടിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് നടത്തുന്ന പരിശോധനകള്‍ തുടരുന്നുണ്ട്.

എന്നാല്‍ നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ചോക്‌സിയെ കുരുക്കാനൊരുങ്ങുകയാണ് സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും. ഇതിന്റെ ഭാഗമായി നഷ്ടമായ തുക ഈടാക്കാന്‍ ചോക്‌സിയുടെ പേരില്‍ ഇന്ത്യയിലുള്ള എല്ലാ സ്വത്തും കണ്ടുകെട്ടുമെന്നാണ് സൂചന.

41 വസ്തുവകകള്‍

41 വസ്തുവകകള്‍

ചോക്‌സിയുടെ പേരിലുള്ള 41 വസ്തുവകളാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയത്. ഇവയ്ക്ക് 1200 കോടിയിലധികം വരുമെന്നാണ് വിലയിരുത്തുന്നത്. ഇതില്‍ 15 ഫ്‌ളാറ്റുകള്‍ ചോക്‌സിയുടെ ഓഫീസുകള്‍ നില്‍ക്കുന്ന 17 കെട്ടിടങ്ങള്‍, കൊല്‍ക്കത്തയിലെ മാള്‍, ആലിബാഗിലെ നാല് ഏക്കറില്‍ സ്ഥിതി ചെയ്യുന്ന വീട് എന്നിവ റെയ്ഡ് ചെയ്ത് പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും.

എന്‍ഫോഴ്‌സ്‌മെന്റ് ഞെട്ടി

എന്‍ഫോഴ്‌സ്‌മെന്റ് ഞെട്ടി

അത്യാഢംബരം നയിക്കുന്നവര്‍ താമസിക്കുന്ന സ്ഥലങ്ങളിലൊക്കെ ചോക്‌സി സ്ഥലം വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. നാസിക്, നാഗ്പൂര്‍, പനവേല്‍, വില്ലുപുരം എന്നിവിടങ്ങളിലായി 231 ഏക്കറാണ് ചോക്‌സി സ്വന്തമാക്കിയത്. ഇത്രയും സ്ഥലം വാങ്ങാന്‍ ഇയാള്‍ക്കെങ്ങനെ പണം ലഭിച്ചു എന്ന് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നുണ്ട്.

500 കോടിയുടെ പാര്‍ക്ക്

500 കോടിയുടെ പാര്‍ക്ക്

ഹൈദരാബാദിലെ രംഗ റെഡ്ഡി ജില്ലയില്‍ 170 ഏക്കറാണ് ഇയാള്‍ വാങ്ങിയത്. ഇതിന്റെ മൂല്യം 500 കോടി രൂപയാണ്. ബോറിവലിയില്‍ നാലു ഫ്‌ളാറ്റുകള്‍ സാന്റാക്രൂസിലെ ഖേമു ടവേഴ്‌സില്‍ ഫ്‌ളാറ്റുകള്‍ എന്നിവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. ഇത് കണക്കില്‍ ഉള്‍പ്പെട്ടവയാണെന്നും അങ്ങനെയല്ലാത്തവ ഉണ്ടാവുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് സൂചിപ്പിച്ചിട്ടുണ്ട്.

സിബിഐയും വിടില്ല

സിബിഐയും വിടില്ല

പഞ്ചാബ് നാഷണല്‍ ബാങ്ക് 6100 കോടിയുടെ തട്ടിപ്പിന് ഇരയാക്കി എന്ന് ആരോപിച്ച് ചോക്‌സിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് സിബിഐ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ചോക്‌സിയുടെ പേരിലുള്ള മൂന്ന് സ്ഥാപനങ്ങള്‍ക്ക് പിഎന്‍ബിയുടെ പേരില്‍ നല്‍കിയ ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിങ്ങിന്റെ മറവില്‍ മറ്റ് ബാങ്കുകളില്‍ നിന്ന ്ഫണ്ട് സംഘടിപ്പിച്ചുവെന്നാണ് കേസ്.

വ്യത്യസ്ത കേസ്

വ്യത്യസ്ത കേസ്

കള്ളപണം വെളുപ്പിച്ചു എന്ന കുറ്റത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ചോക്‌സിക്കെതിരെ മറ്റൊരു കേസ് എടുത്തിട്ടുണ്ട്. സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും പ്രത്യേകം കേസാണ് എടുത്തിരിക്കുന്നത്. ചോക്‌സി വിദേശത്തേക്ക് കടന്നതിനാല്‍ ഇന്ത്യയിലെ സകല സ്വത്തും കണ്ടുകെട്ടുമെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. എന്നാല്‍ ഇതിനെ നിയമപരമായി നേരിടുമെന്ന് ചോക്‌സി പറയുന്നു.

ബ്ലൂകോര്‍ണര്‍ നോട്ടീസ്

ബ്ലൂകോര്‍ണര്‍ നോട്ടീസ്

ചോക്‌സിക്കും നീരവിനുമെതിരെ കഴിഞ്ഞ ദിവസം എമിഗ്രേഷന്‍ വിമാനം ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ക്രിമിനല്‍ കേസ് നേരിടുന്ന പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാനും അവരെവിടെയാണ് ഉള്ളതെന്ന് കണ്ടെത്താനുമാണ് ബ്ലൂകോര്‍ണര്‍ നോട്ടീസ് ഉപയോഗിക്കുക. എല്ലാ എയര്‍പോര്‍ട്ടിലും ഈ നോട്ടീസ് നിലവിലുണ്ടാകും. അതേസമയം അന്വേഷണ സംഘവുമായി സഹകരിക്കില്ലെന്നും ഇന്ത്യയിലേക്ക് മടങ്ങില്ലെന്നും നീരവ് മോദി അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+